പാക്ക് തിരഞ്ഞെടുപ്പിൽ ഹാഫിസ് സയീദിന്റെ സ്ഥാനാർഥികളും; മിക്കവരും ബന്ധുക്കളും അടുപ്പക്കാരും

Mail This Article
ഇസ്ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന പാർട്ടി വ്യാഴാഴ്ച നടക്കുന്ന പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിരവധി നഗരങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ പിന്നിൽ സയീദ് ആണെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടിക്കു വേണ്ടി മത്സരിക്കുന്ന മിക്കവരും സയീദിന്റെ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. അതേസമയം പാർട്ടി വക്താവ് ഈ പ്രചാരണം നിഷേധിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി 31 വർഷത്തേക്ക് ശിക്ഷിച്ച സയീദ് ഇപ്പോൾ ലഹോറിൽ ജയിലിലാണ്. 2008 ഡിസംബർ 10ന് മുംബൈ ഭീകരാക്രമണം അടക്കം പല ആക്രമണങ്ങളുടെയും സൂത്രധാരനായ സയീദിനെ യുഎൻ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.