Activate your premium subscription today
എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളുമായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ‘കോണ്ഫ്ളുവന്സ് 2024’ന് സമാപനം. വിവിധ രംഗത്തെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു
തിരുവനന്തപുരം∙ തൊഴിലവസരങ്ങൾ ഇന്ത്യയിലെ യുവജനങ്ങൾ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നു ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ.ടോം എസ്.ജോസഫ്. മനോരമ ന്യൂസ് കോൺക്ലേവിൽ ‘എജ്യുക്കേഷൻ അറ്റ് ദ് ക്രോസ്റോഡ്സ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൻസ്, സ്റ്റാർട്ടപ്പുകൾ,
തിരുവനന്തപുരം∙ വെറും 1000 രൂപയ്ക്ക് സ്കൂളുകളിൽ മഴമാപിനി സ്ഥാപിച്ച് മഴയുടെ കണക്ക് എടുക്കാമെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ. ഓരോ ദിവസത്തെ കാലാവസ്ഥയും വിദ്യാർഥികൾക്ക് പരിശോധിക്കാവുന്നതാണ്. റോഡുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ബാധിക്കാത്ത തരത്തിൽ നിർമിക്കണം. ആദ്യം മഴയും കാലാവസ്ഥയും കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരിക. ഓരോ സ്കൂളിലും മഴമാപിനിയും തെർമോമീറ്ററും സ്ഥാപിക്കാവുന്നതാണ്. ഇതിന് 1000–2000 രൂപ ചെലവ് വരികയുള്ളൂ. ഒരു സീസണിൽ ലഭിക്കേണ്ട മഴ ഇപ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ടോ അല്ലെങ്കിൽ രണ്ട് മണിക്കൂറുകൾ കൊണ്ടോ ലഭിക്കുന്നു.
തിരുവനന്തപുരം ∙ മാധ്യമങ്ങളോട് സുരേഷ്ഗോപി ‘കലിപ്പിലാണോ’? ‘ഉന്നയിക്കുന്ന ചോദ്യത്തിന് ന്യായമില്ലെങ്കിൽ ഇനിയും കലിപ്പിലായിരിക്കു’മെന്ന് സുരേഷ്ഗോപിയുടെ മറുപടി. എംപിയെന്ന തോന്നൽ മാറി പഴയ ആക്ഷൻ ഹീറോ ആകുന്നുണ്ടോ? ഒരിക്കലുമില്ല, പച്ച മനുഷ്യനാണെന്ന് സുരേഷ്ഗോപി പറയുന്നു. മനോരമ ന്യൂസ് കോൺക്ലേവിലാണ് സുരേഷ് ഗോപി മനസ്സു തുറന്നത്. തൃശൂരിൽ ജയിക്കുകയാണെങ്കിൽ താമര ചിഹ്നത്തിലാകണമെന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നതായി സുരേഷ് ഗോപി പറയുന്നു. സിനിമയിൽ അഭിനയിക്കുന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കും. ടൂറിസം മേഖലയിൽ നിരവധി പദ്ധതികൾ ആലോചനാ ഘട്ടത്തിലാണെന്നും കേന്ദ്ര പെട്രോളിയം–ടൂറിസം സഹമന്ത്രിയായ അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.
തിരുവനന്തപുരം∙ പതിവു തെറ്റി; ചോദ്യമെറിയുന്നവർ ചോദ്യശരങ്ങൾ ഏറ്റുവാങ്ങി. ‘‘ദയവായി തുടരൂ തിരിച്ചുവരാം എന്ന് പറഞ്ഞ് അവതാരകർ ചർച്ചയ്ക്കിടെ പറഞ്ഞിട്ടു പോയാൽ പിന്നെ തിരിച്ചു വരാറില്ലെന്നും ചർച്ചയ്ക്കിടെ സംസാരിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാതി. മനഃപൂർവം ആരുടെയും അവസരം
തിരുവനന്തപുരം ∙ യുറോപ്പിലുടനീളം ചെറിയ രീതിയിൽ കുടിയേറ്റ സമരങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ ബ്രിട്ടനിൽ സൃഷ്ടിക്കുന്നത് കുടിയേറ്റക്കാർ തന്നെയാണെന്നും യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ്. ഒരു രാജ്യത്ത് നമ്മൾ എത്തിയാൽ അവിടുത്തെ നിയമം അനുസരിക്കേണ്ട ഉത്തരവാദിത്തമുണ്ട്. റീൽസിന് വേണ്ടി ഹോൺ
തിരുവനന്തപുരം ∙ മികച്ച കോഴ്സുകളും അവസരങ്ങളും കേരളത്തിലൊരുക്കിയാൽ വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് ഒരു പരിധി വരെ തടയാമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്. സർക്കാരുകൾക്ക് വിദ്യാഭ്യാസമേഖലയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു പരിമതികളുണ്ട്. സ്വകാര്യ, വിദേശ
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ കേരളം മാറിയിട്ടില്ല എന്ന് കെ.സി. വേണുഗോപാല് പറഞ്ഞപ്പോൾ അതിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് മന്ത്രി പി. രാജീവിന്റെ മറുപടി. മാറ്റം അംഗീകരിക്കാൻ ഇരു മുന്നണികളും തയാറായില്ലെങ്കിൽ അതിന്റെ ഗുണം ബിജെപിക്കു തന്നെ കിട്ടുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘ചക്ക വീണ് മുയൽ ചാകുന്ന’ പ്രയോഗത്തിന്റെ പേരിൽ വരെ പരസ്പരം പോരാടിയാണ് മനോരമ ന്യൂസ് കോൺക്ലേവിലെ ‘കേരളം മാറിയോ, മാറിയതറിഞ്ഞോ?’ എന്ന സെഷൻ അവസാനിച്ചത്.
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമയിൽ ഇപ്പോഴുണ്ടായ മാറ്റം കുറേക്കൂടി നേരത്തേ സംഭവിക്കേണ്ടതായിരുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. മലയാള സിനിമയിൽ സംഭവിക്കുന്നത് ദൗർഭാഗ്യകരമായ കാര്യങ്ങളാണെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. ചൂഷണം നടക്കുന്ന മേഖലയായി മലയാള സിനിമയ്ക്കു മുന്നോട്ടു പോകാനാകില്ലെന്ന് സംവിധായകൻ ചിദംബരം. ഇങ്ങനെയൊക്കെയാണെങ്കിലും, മലയാള സിനിമയിലെ എല്ലാ മേഖലയിലും ക്രിയാത്മകമായ മാറ്റം വന്നുവെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്ന് മൂവരും ഒരുമിച്ചു പറയുന്നു.
തിരുവനന്തപുരം ∙ ഭരണകൂടത്തോടു സത്യം തുറന്നുപറയാൻ കഴിയുന്ന ചീഫ് സെക്രട്ടറിയാകണമെന്നാണ് ആഗ്രഹമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പക്ഷേ ആ തീരുമാനത്തെ അംഗീകരിക്കാനുള്ള പക്വതയും വിവേകവും ഭരണകൂടത്തിനും ഉണ്ടാകണമെന്നും ശാരദ മുരളീധരൻ പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ ‘നമ്മൾ സ്വപ്നം കാണുന്ന മാറ്റം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശാരദ മുരളീധരനും ജീവിത പങ്കാളിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ഡോ. വി.വേണുവും.
Results 1-10 of 17