Activate your premium subscription today
മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിൻസിപ്പൽ ചുമതല നൽകാൻ നീക്കം. കായംകുളം എംഎസ്എം കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയ്ക്ക് വീണ്ടും ചുമതല നൽകിയേക്കും. പ്രിൻസിപ്പലിന്റെ പൂർണ ചുമതല നൽകുന്ന ഫയൽ ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു.
ആലപ്പുഴ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് എംകോം പ്രവേശനത്തിനായി ഉപയോഗിച്ച വ്യാജ ബികോം സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ മുഖ്യപ്രതിയെന്നു കരുതുന്നയാൾ സമാനമായ മറ്റൊരു കേസിൽ തമിഴ്നാട് പൊലീസിന്റെ പിടിയിൽ. ചെന്നൈ സ്വദേശി മജീഷാണു പിടിയിലായത്. ഇയാളുടെ പക്കൽ നിന്നു കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളും ഇത് അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്ററുകളും കണ്ടെത്തിയിട്ടുണ്ട്.
ചെന്നൈ ∙ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ കേസിൽ ജാമ്യത്തിലിറങ്ങിയ നാലാം പ്രതി ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെ (30) സമാന കേസിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് പിടികൂടി.
തിരുവനന്തപുരം∙എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിലെ പിജി കോഴ്സിൽ പ്രവേശനം നേടിയ സംഭവത്തിൽ കേരള സർവകലാശാല ശിക്ഷാ നടപടി ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് താഹയുടെ നിയമന അംഗീകാരം സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനു
തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവകലാശാല. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ നിയമന
തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പിക്കാൻ പ്രത്യേക വെരിഫിക്കേഷൻ സെൽ. അസിസ്റ്റന്റ് റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള വെരിഫിക്കേഷൻ സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു പ്രവേശനം നേടിയിരുന്നു.
ചെന്നൈ ∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് എതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ചെന്നൈയിൽ എജ്യുക്കേഷനൽ കൺസൽറ്റൻസി നടത്തുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസാണു പിടിയിലായത്. റിയാസാണു സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ്
തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിനു പ്രവേശനം നേടിയ സംഭവത്തിൽ കായംകുളം എംഎസ്എം കോളജ് അധികൃതർക്കെതിരെ നടപടി ആരംഭിക്കാൻ കേരള സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചു. കോളജ് പ്രിൻസിപ്പൽ, കൊമേഴ്സ് വകുപ്പ് മേധാവി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണു നടപടി.
ജയിലിലെ തടവുകാരിൽനിന്നു കഞ്ചാവ് പിടിക്കുന്നതു ലോക്കൽ സ്റ്റേഷനിൽ കൈകാര്യം ചെയ്യുന്നതുപോലെയാണു ക്രൈംബ്രാഞ്ചിനു കൈമാറുന്ന വ്യാജ സർട്ടിഫിക്കറ്റ് കേസുകളുടെ സ്ഥിതി. രേഖയിലാക്കാൻ എഫ്ഐആർ ഇട്ടുവയ്ക്കും. അതിൽ കവിഞ്ഞ അന്വേഷണമില്ല. മിക്ക കേസുകളിലും രണ്ടും മൂന്നും വർഷം കഴിഞ്ഞാകും സർവകലാശാലകളിൽ അന്വേഷണത്തിനെത്തുക. അപ്പോഴേക്കും ആ സെക്ഷനിലെ പലരും വിരമിച്ചിട്ടുണ്ടാകും. പേരിന് ആരുടെയെങ്കിലും മൊഴിയെടുത്തു മടങ്ങും. പ്രതിയെ കണ്ടുകിട്ടിയില്ല എന്നെഴുതി കേസ് തീർക്കും.
തിരുവനന്തപുരം∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയത് അന്വേഷിച്ച സമിതി ഈയാഴ്ച കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. കോളജിനും കൊമേഴ്സ് വകുപ്പിനും വീഴ്ച സംഭവിച്ചു എന്നാണ് റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ എന്ന് അറിയുന്നു. കോളജിന് ഏതൊക്കെ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചു എന്നും അത് എത്രത്തോളം ഗുരുതരം ആണെന്നും അതിന് ഉത്തരവാദികൾ ആരെന്നും സമിതി റിപ്പോർട്ടിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് യോഗം റിപ്പോർട്ടു ചർച്ച ചെയ്തു നടപടി സ്വീകരിക്കും.
Results 1-10 of 95