Activate your premium subscription today
നനഞ്ഞൊലിച്ച് കൊയ്തുകേറി കളം നിറച്ചുവയ്ക്കുന്ന കറ്റക്കെട്ടുകളാണ് കര്‍ക്കിടകത്തിന്റെ സമ്പാദ്യം. ദുരിതകാലമെന്ന് തോറ്റി, പൊട്ടിയെ പടിയടച്ച്, ശീവോതിയെ കൊട്ടിപ്പാടി അകത്തേറ്റുന്നു. കളിക്കാന്‍ കൂട്ടില്ലാത്ത കാലത്ത് ഊഞ്ഞാല്‍പ്പാട്ടും ഓണപ്പാട്ടും ഇല്ലാതിരുന്ന ഒറ്റപ്പെട്ട ബാല്യത്തില്‍ പാട്ടുകൂട്ടായ കഥയാണ് പറയുന്നത്. വള്ളിനിക്കറിട്ട് നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം. അന്നേ കൂട്ടും സെറ്റുമൊന്നുമില്ല. പാട്ടാണ് എപ്പോഴും കൂട്ടുകാരന്. അച്ഛന് ജോലി സ്ഥലത്തുനിന്നു കൊണ്ടുവന്ന പഴയ തോഷിബ റേഡിയോ മുറിപ്പുറത്തെ അരമതിലില്‍ പൊട്ടിയും ചീറ്റിയും ചിതറിയും ചിലമ്പിച്ചുമൊക്കെ പാടുന്ന പാട്ടുകളിലായിരുന്നു ജീവിതത്തിന്റെ വസന്തവും ശിശിരവും ഹേമന്ദവുമൊക്കെ കടന്നുപോയിരുന്നത്. അത്തം മുതലേ അയലത്തുള്ള കുട്ടികളൊക്കെ പൂക്കളിറുക്കുവാന്‍ വീട്ടുതൊടിയിലെത്തും. ഓരോ ദിവസവും അവര്‍ പൂക്കളത്തിന്റെ നിറങ്ങളിലും വളയങ്ങളിലും ഓരോ എണ്ണം കൂട്ടും. വാഴപ്പിണ്ടി ചെറുതായി മുറിച്ച് കളത്തിനു നടുവില്‍ കുഴിച്ചിട്ട്, അതില്‍ നിറയെ ചോര തുടിപ്പന്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തിനിര്‍ത്തും. അപ്പോള്‍ അവരുടെ മുഖങ്ങള്‍ കാണേണ്ടതു തന്നെ. പൂവിനെപ്പോലെ ചുവന്നു തുടുത്തിരിക്കും. അന്നും ഇന്നും പൂക്കളമിടുന്നതിനോട് എനിക്കു താല്പര്യമില്ല. മറ്റൊന്നും കൊണ്ടല്ല... പ്രകൃതി, ചെടികള്‍ക്കു നല്കിയ മനോഹരമായ അലങ്കാരങ്ങള്‍, മനുഷ്യന് അവനുവേണ്ടി പറിച്ചെടുത്ത്
ശുദ്ധസംഗീതത്തിന്റെ മധുരലളിത സ്വരമാണു മലയാളിക്ക് ജി.വേണുഗോപാൽ. ‘ഒന്നാം രാഗം പാടി..., ചന്ദനമണിവാതിൽ പാതി ചാരി..., താനേ പൂവിട്ട മോഹം...’ തുടങ്ങി എന്നുമോർക്കുന്ന മധുരഗാനങ്ങൾ സമ്മാനിച്ച, പ്രശസ്ത കവികളുടെ കവിതകൾക്കു സംഗീതം നൽകി ആലപിക്കുന്ന ‘കാവ്യരാഗം’, കാവ്യഗീതികൾ എന്നീ ആൽബത്തിലൂടെയും ശ്രദ്ധേയനായ
അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, അവതാരകൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ പ്രിയഗായകൻ കൃഷ്ണചന്ദ്രൻ ഓണത്തെ ഇങ്ങനെ ഓർത്തെടുക്കുന്നു... നിലമ്പൂരിലാണ് പഠിച്ചതും വളർന്നതുമെല്ലാം. കുട്ടിക്കാലത്തു സംഗീതം പഠിപ്പിച്ചിരുന്നതു ഗോവിന്ദപിഷാരടി മാഷായിരുന്നു. സംഗീതപഠനവുമായി
മലയാളത്തിന്റെ ഭാവഗായകനായ പി.ജയചന്ദ്രൻ ഓണത്തെ ഓർത്തെടുക്കുന്നു... ഓണക്കാലത്തു മണ്ണു കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കി പൂജിക്കുമായിരുന്നു. അന്നൊക്കെ ഗംഭീരമായാണ് ഓണം ആഘോഷിച്ചിരുന്നത്. പലതരത്തിലുള്ള പൂക്കൾ പറിക്കലും പൂക്കളമിടലും ഊഞ്ഞാലാട്ടവും പലതരത്തിലുള്ള കളികളുമൊക്കെയായി അന്നൊക്കെ ഓണക്കാലം വരുന്നതു
എത്രയെത്ര പൂവുകളാണ് കേരളത്തിലുള്ളത്. ഇത്രയധികം പൂക്കളുള്ള നമ്മുടെ നാട്ടിലാണു പൂക്കളം എന്ന സങ്കൽപമുണ്ടായത്. പത്തു ദിവസം പൂക്കളമുണ്ടാക്കി പൂവിനെയും പൂച്ചെടിയെയും കൂടെ ആരാധിക്കുന്ന രീതി വേറെയെവിടെയെങ്കിലുമുണ്ടോ?
എല്ലാ വർഷവും ഓണം വരുന്നുവെങ്കിലും എന്റെ ഓണം ബാല്യകാലത്തെ ഏതോ സ്മൃതികളിൽ തളഞ്ഞു കിടക്കുന്നു. ഞങ്ങൾ, നിങ്ങൾ എന്നില്ലാതിരുന്ന ആ കാലത്ത് ഓണം ഏറ്റവും നിഷ്കളങ്കമായിരുന്നു. പൂക്കളമോ ഓണക്കോടിയോ ഓണസദ്യയോ ഒന്നുമില്ലാതിരുന്നെങ്കിലും ഓണമുണ്ടായിരുന്നു. അയൽവീടുകളിൽ നിന്നെല്ലാം ഓണവിഭവങ്ങൾ എത്തും; സാമ്പാറും
അടുത്ത ഫെബ്രുവരിയിൽ എനിക്ക് 84 വയസ്സാകും. ഏതാണ്ട് 80 കൊല്ലത്തെ ഓണഓർമ എനിക്കുണ്ട്. ഓണം വരുന്നു എന്ന പ്രതീക്ഷയും ഓണം കഴിഞ്ഞുപോയി എന്ന നഷ്ടബോധവും ഒരു ആണ്ടിലും ഇല്ലാതിരുന്നിട്ടില്ല. കറുത്ത പക്ഷത്തിലെ നിലാവ് എന്നപോലെ ഓരോ കൊല്ലവും ഓണത്തിന്റെ പ്രഭ മങ്ങി വരുന്ന സാഹചര്യത്തിൽ ഓർമകൾ കൂടുതൽ കൂടുതൽ
ചെങ്ങോടുമലയുടെ ഉച്ചിയിൽ നിന്നു നോക്കിയാൽ പല വർണങ്ങൾ ഉള്ള പൂക്കളം എന്നു തോന്നിച്ചിരുന്ന നരയംകുളമെന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചു വളർന്നത്. പുരകെട്ടും കല്യാണവും പണംപയറ്റുമൊക്കെ ഒരുമിച്ച് ഒരു കുടുംബമായി ആളുകൾ ആഘോഷിക്കുന്നതു കണ്ടായിരുന്നു ഞങ്ങളുടെ ബാല്യം. സന്തോഷങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പങ്കുകൊണ്ടു. അതിന്റെ
ഓണം മലയാളികളുടെ മതനിരപേക്ഷ മഹോത്സവമാണ്. അതൊരു ഭൂതകാല ഐതിഹ്യത്തെ ആധാരമാക്കിയാണു നാം ആഘോഷിക്കുന്നതെങ്കിലും എനിക്കെപ്പോഴും തോന്നിയിട്ടുള്ളതു ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നത്തിന്റെ ആവിഷ്കാരവും ആഘോഷവുമാണ് അതെന്നാണ്. അതായത്, സമത്വസുന്ദരമായ, സത്യസന്ധമായ, നീതിപൂർവമായ ഒരു സമൂഹത്തെക്കുറിച്ചു നമുക്കുള്ള
Results 1-9