Activate your premium subscription today
കൊച്ചി∙ ഏറെ കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് ഉത്തരവ് പ്രഖ്യാപിച്ചത്. നേരത്തെ ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാൻ ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടത്.
കൊച്ചി ∙ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.
കൊച്ചി ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെയും ഭാര്യയെയും ഹൈക്കോടതി കൗൺസലിങ്ങിനു വിട്ടു. കൗൺസലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോടതി തടസ്സം നിൽക്കില്ലെന്നു ജസ്റ്റിസ് എ.ബദറുദീൻ പറഞ്ഞു.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. രാഹുലിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. ഇന്ന് പുലർച്ചെയാണ് വിദേശത്ത് നിന്നും ഡൽഹി വിമാനത്താവളത്തിൽ രാഹുൽ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. പിന്നീട് പന്തീരങ്കാവ് പൊലീസിനെ ബന്ധപ്പെട്ടപ്പോൾ രാഹുലിനെതിരെ നടപടിയെടുക്കരുതെന്ന് പറയുകയായിരുന്നു.
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു മർദനമേറ്റ സംഭവത്തിൽ ജർമനിയിലുള്ള പ്രതി രാഹുൽ പി.ഗോപാലനെ അറസ്റ്റ് ചെയ്യാൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി പന്തീരാങ്കാവ് പൊലീസ്. കുറ്റപത്രം സമർപ്പിച്ചത് അടക്കമുള്ള രേഖകൾ തയാറാക്കി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകും.
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് രാഹുൽ പി.ഗോപാൽ ഉൾപ്പെടെ 5 പേർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ സജു കെ.ഏബ്രഹാം കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി രാഹുലിനെതിരെ കൊലപാതക ശ്രമത്തിനും രണ്ടാം പ്രതിയും രാഹുലിന്റെ അമ്മയുമായ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷാകുമാരി, മൂന്നാം പ്രതിയും രാഹുലിന്റെ സഹോദരിയുമായ കാർത്തിക എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനും സീനിയർ പൊലീസ് ഓഫിസർ കെ.ടി.ശരത് ലാൽ
കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 5 പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലാണ് ഒന്നാം പ്രതി.
കൊച്ചി∙ മകളുടെയും ഭർത്താവിന്റെയും കാര്യത്തിൽ ഇനി ഇടപെടുന്നില്ലെന്നും പ്രായപൂർത്തിയായവർ എന്ന നിലയിൽ അവർക്കു കാര്യങ്ങൾ തീരുമാനിക്കാമെന്നും പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിന് ഇരയായ യുവതിയുടെ പിതാവ്.
ആമസോൺ ഷോപ്പിങ് സൈറ്റിൽനിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് ലഭിച്ചത് മൂർഖൻ പാമ്പിനെ. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്
കൊച്ചി∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്. ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചുവെന്ന് രാഹുൽ പി. ഗോപാലൻ ഹൈക്കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും ഒത്തുതീർപ്പായെന്നും രാഹുൽ കോടതിയെ അറിയിച്ചു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭാര്യയുടെ സത്യവാങ്മൂലം അനുവദിച്ച്
Results 1-10 of 40