Activate your premium subscription today
അനുകൂല മദ്യനയം രൂപീകരിക്കുന്നതിനായി ബാർ ഉടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനൊരു പുതിയ വ്യാഖ്യാനം കണ്ടെത്തി. രണ്ടാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞത് ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങൾ ആകെ ‘ഡ്രൈ’ ആണ്. അതൊഴിവാക്കാനാണ് ഇത്തരം വാർത്തകൾ നൽകുന്നത്’’ എന്നാണ്. ബാർ കോഴ വിവാദം അവിടെ നിൽക്കട്ടെ. മാധ്യമങ്ങൾ ‘ഡ്രൈ’ ആണെന്നു കണ്ടാകണം, കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസം പൊട്ടി വീണു. ഇപ്പോഴെന്താണ് പ്രകോപനം എന്നു മാധ്യമങ്ങൾ തല പുകഞ്ഞാലോചിച്ചിട്ടും പിടി കിട്ടിയില്ല. ആർഎസ്പി നേതാവും നിലവിലെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു സുദേവന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കെ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സുദേവൻ ഇത്തരമൊരു പ്രസ്താവന ഇറക്കണമെങ്കിൽ അതിനു പിന്നിൽ
ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലെ സന്ദർശനം പറഞ്ഞു കേട്ടതിലും നേരത്തേ മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സുപ്രധാനമായ 2 ഓർഡിനൻസുകൾക്ക് അംഗീകാരം നൽകി. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് ഈ 2 ഓർഡിനൻസുകൾ. ഇതോടെ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ 2011ലെ ജനസംഖ്യയ്ക്കനുസരിച്ച് പുനർ നിർണയിക്കും. ഒരു വർഷത്തിനകം ഈ നടപടികൾ പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്ത വർഷം അതായത് 2025 ഡിസംബറിൽ
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര ആണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. യുഎഇ, സിംഗപ്പൂർ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അദ്ദേഹവും കുടുംബവും മേയ് 21നു മടങ്ങിയെത്തും. ഔദ്യോഗികമായാലും സ്വകാര്യമായാലും മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോൾ ഗവർണറെ അറിയിക്കാറുണ്ട്, യാത്ര സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കാറുണ്ട്. ഈ പതിവുകളൊക്കെ തെറ്റിച്ചാണ് മുഖ്യമന്ത്രി ഇക്കുറി വിദേശത്തേക്കു പോയതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായാലും സ്വകാര്യമായാലും വിദേശ യാത്രകൾ നടത്തുന്നതിനു പൂർണ സ്വാതന്ത്ര്യമുണ്ട്. പ്രതിപക്ഷവും മറ്റും മുഖ്യമന്ത്രിയുടെ യാത്രയിൽ രഹസ്യാത്മകത ആരോപിക്കുന്നുണ്ടെങ്കിലും പ്രധാനമായും ചർച്ച ചെയ്യേണ്ട വിഷയം ഇതല്ല എന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെന്ന ‘ബോംബ്’ പൊട്ടാൻ ഇത്രയും വൈകിയത് എന്താണ്...? ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാർട്ടി സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ പറഞ്ഞതു ശരിയാണെങ്കിൽ, അന്ന് ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം ഇ.പി. ജയരാജൻ ശോഭ സുരേന്ദ്രനെ കാണുമ്പോൾ ജയരാജന്റെ ഫോണിലേക്ക് വന്ന ആ കോൾ ആരുടേതാണ്...? കൊല്ലത്തെ ആർഎസ്പി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചതു പോലെ, ആർഎസ്എസുമായി വളരെ അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോവളത്ത് സ്വകാര്യ സന്ദർശനത്തിനു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതറിഞ്ഞ് അദ്ദേഹത്തെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചു വിരുന്നു നൽകിയത് എന്തിനായിരിക്കണം..? കേരള രാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിലേക്കു നീങ്ങുന്നതിനു തെളിവുകളായി ഓരോ സംഭവങ്ങൾ പുറത്തുവരികയാണ്. കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയപ്പോൾ, കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്നും നാളെ അവർ ബിജെപിയാകുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉടനീളം പ്രചരിപ്പിച്ച സിപിഎമ്മിനേറ്റ കനത്ത ആഘാതമായി ഇ.പി ജയരാജൻ വിവാദം. ശോഭയ്ക്കും ദല്ലാൾ നന്ദകുമാറിനുമെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പി. ജയരാജന് അനുവാദം നൽകിയിരിക്കുന്നു.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2,77,49,159 വോട്ടർമാർ ഏപ്രിൽ 26ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ഏതാണ്ട് ഒന്നര– രണ്ട് മാസത്തോളം കേരളക്കരയാകെ ഇളക്കിമറിച്ച അതിതീവ്ര പ്രചാരണത്തിനു കലാശക്കൊട്ട് ഉയരുമ്പോൾ അവസാന അടവുകളിലൊന്നായി കള്ളവോട്ടുകൾ കടന്നു വരുമോ? കള്ളവോട്ടുകളെച്ചൊല്ലി സംഘർഷ സാധ്യത ഉണ്ടാകാൻ സാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ ഇറക്കുമോ? ആകെയുള്ള രണ്ടേമുക്കാൽ കോടിയിലേറെ വരുന്ന വോട്ടർമാരിൽ പതിവുപോലെ സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരാണ് കൂടുതൽ– 1,43,33,449. പുരുഷ വോട്ടർമാർ 1,34,15,293. ട്രാൻസ്ജെൻഡർ വോട്ടർമാർ 367. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്– 33,93,884. കുറവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ– 6,35,930. രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ സർവ സൗന്ദര്യവും ഇല്ലാതാക്കി കള്ളവോട്ടുകൾ ഇക്കുറി പെരുകുമോ? വിവിധ മണ്ഡലങ്ങളിൽനിന്നു ലഭ്യമാകുന്ന കണക്കുകൾ ആ വഴിക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ കർശന ജാഗ്രതയ്ക്ക് പ്രവർത്തകർക്കും അണികൾക്കും നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തിലാണ് ഉയർന്നിട്ടുള്ളത്.
ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന സിപിഎമ്മിനെ കേരളത്തിലെത്തിയാൽ വിമർശിക്കുന്ന പതിവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള പര്യടനത്തിനിടെ രാഹുലിന്റെ മറ്റൊരു മുഖം കേരളം കണ്ടു. സിപിഎം വല്ലാതെ പകച്ചുപോയ നിമിഷങ്ങളിലൊന്നായിരുന്നു അത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ കേരളത്തിൽ പര്യടനം നടത്തിയ രാഹുൽ പൊതുവേ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞൊരു വിമർശനം നടത്തിയിരുന്നില്ല. പക്ഷേ ഇക്കുറി സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി പിണറായിയെ പേരെടുത്തു പറഞ്ഞ് രാഹുൽ കണക്കറ്റു വിമർശിച്ചു. അതേ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായിക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ കുഴങ്ങുകയാണ് വോട്ടെടുപ്പിനു ദിവസങ്ങൾ ബാക്കി നിൽക്കെ സിപിഎം. പാർട്ടിക്കു വേണ്ടി പ്രതിരോധം തീർത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദമുഖങ്ങൾക്ക് വേണ്ടത്ര മൂർച്ച പോരെന്നു പറയുന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർതന്നെ. മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും നടത്തുന്ന അന്വേഷണങ്ങളുടെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളുടെയും പശ്ചാത്തലത്തിൽ രാഹുലും മോദിയും നടത്തിയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എന്തു മറുപടി പറയും എന്ന ആകാംക്ഷയിലാണ് തിരഞ്ഞെടുപ്പ് രംഗം.
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ യോഗം കൂടുന്നിടത്ത് സ്ഥാനാർഥികൾക്കെന്താണ് കാര്യം ? അയൽക്കൂട്ട യോഗങ്ങളിൽ പങ്കെടുത്ത് സ്ത്രീകൾ അവരുടെ കൊച്ചുകൊച്ചു പദ്ധതികൾ ചർച്ച ചെയ്യുന്നിടത്ത് വെളുക്കെച്ചിരിച്ചു തൊഴുതോണ്ട് സ്ഥാനാർഥികൾ പോകേണ്ട കാര്യമുണ്ടോ ? അയൽക്കൂട്ടങ്ങളുടെ പേരിലോ സിഡിഎസിന്റെയോ എഡിഎസിന്റെയോ പേരിൽ നടക്കുന്ന യോഗങ്ങളിലോ കൂട്ടായ്മകളിലോ സ്ഥാനാർഥികൾ തൊഴുകൈകളോടെ ചെല്ലുന്നത് സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കുടുംബശ്രീ യോഗങ്ങൾ നടക്കുന്നിടത്ത് സ്ഥാനാർഥി അഥവാ, വഴി തെറ്റിയാണെങ്കിലും ചെന്നെന്ന് ഇരിക്കട്ടെ. ചുമ്മാ ഒരു ചിരിയും ചിരിച്ചു തൊഴുകൈകളുമായി പോകുന്നതാകും ഉത്തമം. അല്ലാതെ അവിടെ ചുറ്റിക്കറങ്ങി നിന്ന് വോട്ടു ചോദിക്കുന്നത് മിനിമം ഭാഷയിൽ കുടുംബശ്രീയുടെ രാഷ്ട്രീയവത്ക്കരണം തന്നെ.
ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതെ മാറിനിന്ന ചരിത്രമുണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക്. സായുധ വിപ്ലവത്തിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാൻ രേഖ പുറത്തിറക്കുകയാണ് അന്ന് പാർട്ടി ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും പാർട്ടി അംഗീകരിച്ചത് അടുത്തകാലത്താണ്. എന്നാലിപ്പോൾ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഒരു പ്രതിസന്ധിയുടെ ‘പേടി’യിലാണ് സിപിഎം. അക്കാര്യം തുറന്നു പറഞ്ഞതാകട്ടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന് മന്ത്രിയുമായ എ.കെ.ബാലനും. സൂക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന പദവിയും അരിവാൾ, ചുറ്റിക, നക്ഷത്രമെന്ന ചിഹ്നവും നഷ്ടമാകുമെന്ന ആശങ്കയാണ് ബാലൻ പങ്കുവച്ചത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ കിട്ടിയില്ലെങ്കിലാണ് ദേശീയ പാർട്ടി എന്ന പദവിക്ക് ഇളക്കം തട്ടുക. അതു നഷ്ടപ്പെടാതിരിക്കാൻ എന്തു തന്ത്രവും പയറ്റുമെന്നാണോ ബാലൻ പറഞ്ഞതിന്റെ അർഥം? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം? ഒരു പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടാണ്.
‘‘ചിലർക്ക് ചില കാര്യങ്ങൾ നേടിയെടുക്കാൻ അസാധ്യ കഴിവുണ്ട്. മറ്റു പാർട്ടികളിലിരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടിയതിന് ശേഷം ഇനി ഒന്നും കിട്ടാനില്ല എന്ന് തിരിച്ചറിഞ്ഞ് വരുന്നവരാണവർ.’’ മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭൻ ബിജെപിയിലേക്ക് ചേക്കേറുന്നവരെ സംബന്ധിച്ച് പറഞ്ഞ വിമർശനമാണിത്. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് കൂടു മാറിയ പത്മജ വേണുഗോപാലിന് നേരെയുള്ള അമ്പ് ആയിരുന്നു അതെന്ന് വ്യക്തം. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാസർകോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ സി.കെ.പദ്മനാഭനാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം പക്ഷേ, ഉദ്ഘാടക മാറി. ഇന്നലെ പാർട്ടിയിലേക്ക് എത്തിയ പദ്മജയെ ഉദ്ഘാടകയാക്കിയതിനു നേരെയുള്ള രോഷം പദ്മനാഭൻ പ്രകടിപ്പിക്കുകയും ചെയ്തു.
സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്പ്പാണവനൊരു ചെമ്പനീര്പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു
Results 1-10 of 56