Activate your premium subscription today
മലപ്പുറം ∙ വിവരാവകാശ അപേക്ഷയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന അപൂർവ ഉത്തരവിട്ട് വിവരാവകാശ കമ്മിഷണർ. താനൂർ പൊലീസ് സ്റ്റേഷനിലെ ഇക്കഴിഞ്ഞ ഏപ്രിൽ 3ന് രാത്രി 8 മുതൽ 11 വരെയുള്ള സമയത്തെ ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൈമാറാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ തങ്ങളെ അറിയാക്കാതെ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം∙ ഇല്ലാത്ത ഉത്തരവിന്റെ പേരിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കുടിവെള്ളം നിഷേധിക്കുകയും അതിനുള്ള കാരണങ്ങൾ മറച്ചുവയ്ക്കുകയും ചെയ്ത ജല അതോറിറ്റിയിലെ 5 ഓഫിസർമാർക്കെതിരെ മൂന്നു വിധത്തിൽ കർശന നടപടിക്ക് വിവരാവകാശ കമ്മിഷന്റെ നിർദേശം. ജല അതോറിറ്റി അക്കൗണ്ട്സ് ഓഫിസർ, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ, സെക്രട്ടറീസ് യൂണിറ്റ്
തിരുവനന്തപുരം ∙ ഓൺലൈനായി വിവരാവകാശ അപേക്ഷ സ്വീകരിക്കാനും വിവരങ്ങൾ കൈമാറാനും സംസ്ഥാന സർക്കാർ ആരംഭിച്ച വെബ്പോർട്ടലിൽനിന്നു വിട്ടുനിൽക്കുന്ന വകുപ്പുകളുടെ പേരുകൾ സുപ്രീം കോടതിക്കു കൈമാറുമെന്നു ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത, വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു നിർദേശം.
തിരുവനന്തപുരം∙ ഹിയറിങിൽ ഹാജരാകാതിരുന്ന ആറ് ഓഫീസർമാർക്ക് സംസ്ഥാന വിവരാവകാശ കമ്മിഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ യുപി സ്കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച് ഒ എന്നിവർക്കുമാണ് സമൻസ്.
ചങ്ങനാശേരി ∙ വീടിനു നമ്പർ കിട്ടാൻ ഗൃഹനാഥൻ നടന്നതു 13 വർഷം. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഇടപെട്ടതോടെ വീട്ടുനമ്പറായി. ചങ്ങനാശേരി സ്വദേശി വിനോദ് വെട്ടികാട് 13 വർഷം മുൻപാണു കവിയൂർ റോഡിനു സമീപം വീടുവച്ചത്. 2010 ഏപ്രിലിൽ ചങ്ങനാശേരി നഗരസഭാ എൻജിനീയറിങ് വിഭാഗം കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി. 2011 ഫെബ്രുവരിയിൽ ഒക്യുപെൻസി സർട്ടിഫിക്കറ്റും ലഭിച്ചു. മേയിൽ റവന്യു ഇൻസ്പെക്ടർ വീടു പരിശോധിച്ചു.
ആലപ്പുഴ ∙ പിണറായി സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യം ജില്ലാ ഇൻഫർമേഷൻ ഓഫിസിലേക്ക് തട്ടി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ഐ ആൻഡ് പിആർഡി). എന്നാൽ, മറുപടി നൽകേണ്ടതു ഡയറക്ടറേറ്റാണെന്നു ജില്ലാ ഇൻഫർമേഷൻ ഓഫിസ് വിശദീകരിക്കുന്നു. വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ബലപ്പെടുത്തുന്നതാണ് ഉന്നത അധികൃതരുടെ രക്ഷപ്പെടൽ നടപടി.
കോഴിക്കോട്∙ അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാകണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍ വിവരാവകാശനിയമം
പത്തനംതിട്ട: രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഈ ജനപക്ഷ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം.ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും
കൊച്ചി∙ ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശനിയമമെന്ന് കൊച്ചി കോര്പറേഷന് മേയര്‍ എം.അനില്‍കുമാര്‍. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍
Results 1-10 of 133