Activate your premium subscription today
മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ കുര്‍ബാനയോടെ ആയിരുന്നു ഒരു മാസം നീളുന്ന ആഗോള സിനഡിന്റെ തുടക്കം.
ബാങ്കോക്ക് ∙ ‘എല്ലാവരുടെയും പ്രേമത്തിന് അഭിനന്ദനങ്ങൾ’. സ്വവർഗ വിവാഹത്തിന് നിയമ പ്രാബല്യം കിട്ടിയതിനു പിന്നാലെ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സമൂഹമാധ്യമത്തിൽ എഴുതി. ചരിത്രനിയമത്തിനാണ് രാജ്യത്തിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമായ പയേതുങ്താൻ (37) അംഗീകാരം നൽകിയത്.
ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ പരിശോധിക്കുന്നതിൽനിന്നു പിന്മാറി ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഇതോടെ ഹർജി പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കേണ്ട സാഹചര്യമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നു സഞ്ജീവ് ഖന്ന അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് കോടതി ചേംബറിലാണ് ഹർജികൾ പരിഗണിക്കാനായി ബെഞ്ച് ചേർന്നത്.
സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ചു വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നെന്നും വിവാഹത്തിൽ നിന്ന് പിന്മാറുന്നെന്നും ഇരുവരും അറിയിച്ചു. ന്യൂയോർക്കിൽ താമസമാക്കിയ ഇവർ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു ഫോട്ടോഷൂട്ടിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്. ‘ഇതു ചിലപ്പോൾ
സിഡ്നി∙ രാജ്യത്തെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ വനിതാ പാർലമെന്റ് അംഗമായ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് സോഫി അലോവാഷിനെ വിവാഹം കഴിച്ചു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഈ ദിനം നിങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന്
സ്വപ്നങ്ങളുടെ വലിയ ഭാരവുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപക കസേരയിലേക്ക് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എത്തിയത് 2022 അവസാനമാണ്. കൃത്യം പറഞ്ഞാൽ 2022 നവംബർ 9ന്. ഇന്ത്യയുടെ അൻപതാമത്തെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് ആദ്യം ചെയ്തത് ജഡ്ജിമാരുടെ യോഗം വിളിച്ചു തന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു. ‘കേസുകൾ കെട്ടിക്കിടക്കുന്ന രീതിയാണ് സുപ്രീം കോടതിയുടെ ഏറ്റവും വലിയ ദോഷം. ഇതു തീർപ്പാക്കാൻ എല്ലാവരുടെയും ശ്രമം വേണം. ജഡ്ജിമാരുടെ ഒഴിവുകൾ യഥാസമയം നികത്തപ്പെടണം, ഭരണഘടനാബെഞ്ചുകൾ പരിഗണിക്കേണ്ട വിഷയങ്ങൾ സമയബന്ധിതമായി കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും വേണം’....തുടങ്ങി ‘ഡ്രീം കോർട്ട്’ എന്ന ലൈൻ ആദ്യമേ തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. ദീപാവലിക്കും ശൈത്യകാലത്തിനും ഇടയിലെ തുഛ്ഛമായ ദിവസങ്ങൾ കഴിഞ്ഞ്, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് ലഭിച്ച പൂർണവർഷം 2023 ആണ്. ആ വർഷത്തിന്റെ കണക്കെടുപ്പ് നടത്തുമ്പോൾ അദ്ദേഹത്തിന് അഭിമാനിക്കാൻ ചിലതുണ്ട്. അവയിങ്ങനെ;
വത്തിക്കാൻ സിറ്റി ∙ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാന്‍ കത്തോലിക്ക പുരോഹിതര്‍ക്ക് വ്യവസ്ഥകളോടെ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സ്വവര്‍ഗ ദമ്പതികളുടെ വിവാഹം നടത്തികൊടുക്കുന്നതിന് അനുമതിയില്ലെന്ന് പ്രത്യേകം വ്യക്തമാക്കി കൊണ്ടാണ് പുതിയ അനുമതി നൽകിയിരുന്നു. ഈ അനുഗ്രഹം ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നതിന്റെ അടയാളമാണ്. അല്ലാതെ വിവാഹമെന്ന കൂദാശയുമായി ഇതിനെ ബന്ധിപ്പിക്കരുത്.
ന്യൂഡല്‍ഹി ∙ വിവാഹേതര ലൈംഗികബന്ധവും സ്വവർഗരതിയും വീണ്ടും ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്ത് പാർലമെന്ററി സമിതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു പകരം കൊണ്ടുവന്ന
മനുഷ്യൻ എന്നാൽ എത്ര ജെൻഡറുകൾ ഉണ്ടാകും? രണ്ടോ മൂന്നോ അല്ല, എഴുപത്തിരണ്ട് ജെൻഡറുകളാണ് ഉള്ളത്. ജെൻഡർ എന്നാൽ സ്വന്തം അസ്തിത്വം എന്നർഥം. അതിൽ ട്രാൻസ്ജെൻഡർ, അസെക്ഷ്വൽ, ഇന്റർസെക്സ് തുടങ്ങി ഒരുപാട് പേരുകളുണ്ട്. പക്ഷേ അടിസ്ഥാനപരമായി ഇവരെല്ലാം മനുഷ്യർ തന്നെയാണ്. ഭരണഘടനാപരമായ എല്ലാ നിയമങ്ങളും അനുസരിക്കാൻ
ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏക സ്വരത്തിൽ തള്ളി. സ്വവർഗ ബന്ധത്തെ വിവാഹമായി അംഗീകരിക്കണോ എന്നു പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. വിവാഹം ഭരണഘടനാപരമായ അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.
Results 1-10 of 34