Activate your premium subscription today
തിരുവനന്തപുരം/മലപ്പുറം ∙ കാലിക്കറ്റിൽ ഗവേഷകരുടെയും അധ്യാപകരുടെയും ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയോഗിച്ചിട്ടുള്ള ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ (ഐക്യുഎസി) ഡയറക്ടർ ഡോ.ജോസ് ടി.പുത്തൂർ ഡേറ്റ ക്രമക്കേട് നടത്തിയതായുള്ള സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ കാലിക്കറ്റ് വിസിയോട് റിപ്പോർട്ട് തേടി. ഡോ.ജോസ് പുത്തൂരിന്റെ ലേഖനം പ്ലോസ് വൺ എന്ന ജേണൽ പിൻവലിച്ചിരുന്നെന്നും ഒരേ ഡേറ്റ മറ്റൊരു ലേഖനത്തിലും വന്നതാണു ലേഖനം പിൻവലിക്കാൻ കാരണമെന്നുമാണു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണം.
തിരുവനന്തപുരം∙ ഗവ.കോളജുകളിൽ യുജിസി വ്യവസ്ഥ ലംഘിച്ചു സർക്കാർ നടത്തിയ പ്രിൻസിപ്പൽ പ്രമോഷനുകൾ നിയമക്കുരുക്കിലാകും. ഇവ കോടതിയിൽ ചോദ്യം ചെയ്യുമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി അറിയിച്ചു. യുജിസി വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രമോഷൻ നൽകാനുള്ള സർക്കാരിന്റെ മുൻ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ മുപ്പതോളം ഗവ.കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽ നിയമനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് യോഗ്യതയില്ലാത്ത 7 പേരെ കൂടി പ്രിൻസിപ്പൽമാരായി നിയമിച്ചത്. ഇവർ ഭരണാനുകൂല സംഘടനയിൽ പെട്ടവരാണ്.
തിരുവനന്തപുരം∙ തൃശൂർ കേരളവർമ കോളജിൽ താൻ വൈസ് പ്രിൻസിപ്പൽ ആയിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്നില്ലെന്നുമുള്ള മന്ത്രി ആർ.ബിന്ദുവിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും മന്ത്രി പരസ്യമായി മാപ്പു പറയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. തൃശൂരിൽ മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ, സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാൻ വിമുഖത കാട്ടുന്ന മന്ത്രി തന്നെ
തിരുവനന്തപുരം∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി. കോളജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥി സംഘടനാ
തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം കേരള സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധം താൻ പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും വീഴ്ച ഇല്ലെന്നും ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ വൈസ് ചാൻസലർക്കു വിശദീകരണം നൽകി.
തിരുവനന്തപുരം ∙ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.വി.നാരായണന്റെ പേരു മാത്രം സേർച് കമ്മിറ്റി ശുപാർശ ചെയ്തതിന്റെയും സീനിയർ ആയ 6 പ്രഫസർമാരെ ഒഴിവാക്കിയതിന്റെയും
തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാലയിൽ സിൻഡിക്കറ്റിന്റെ അറിവില്ലാതെ ആർട്സ് ആൻഡ് സയൻസ് കോളജിനു വൈസ് ചാൻസലർ അംഗീകാരം നൽകിയതായി ആക്ഷേപം. ഇതു തടയണമെന്നും വിസിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതി
സംസ്ഥാനത്തു സ്വാശ്രയ കോളജുകളുടെ എണ്ണം ഏറുന്നു. എൽഡിഎഫ് സർക്കാർ 2016 മുതൽ അനുമതി നൽകിയ കോളജുകളിൽ 69.38 ശതമാനവും സ്വാശ്രയ രംഗത്താണെന്നു സർവകലാശാലകളിൽനിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ശേഖരിച്ച വിവരാവകാശ രേഖകളിൽ പറയുന്നു...Save University Campaign Committee, Higher education sector, RTI
Results 1-8