Activate your premium subscription today
വിദേശങ്ങളിലേക്ക് കുടുംബസമേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ ഇങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്?
കേരളത്തിലെ ടെക്സ്റ്റൈൽ മില്ലുകൾ ഇപ്പോൾ ലാഭങ്ങളുടെ കഥയാണു പറയുന്നത്. കേൾക്കാൻ ഇമ്പമാർന്ന കണക്കാണത്. എന്നാൽ ഈ കണക്കുകൾ യഥാർഥത്തിലുള്ളതല്ലെന്ന് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾതന്നെ തുറന്നുപറയുന്നു... Textile Mills Income Manipulation, Malayala Manorama, Manorama Online, Manorama News
ചെങ്ങന്നൂർ ∙ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള കോട്ട പ്രഭുറാം മിൽസ് ലേ ഓഫിലായിട്ട് 5 മാസം, ആനുകൂല്യങ്ങൾ കിട്ടാതെ ഇരുനൂറോളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. പൂട്ടിക്കിടക്കുന്ന മിൽ തുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. വൈദ്യുതി കുടിശികയെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി
തൃശൂർ ∙ 2021 ജനുവരി മാസത്തെ കണക്കു പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകൾ പ്രവർത്തന ലാഭത്തിൽ എന്നാണ് സർക്കാർ പറഞ്ഞുവച്ചത്. തൃശൂർ സഹകരണ സ്പിന്നിങ് മിൽ 9.78 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കിയെന്നാണു കണക്കുകൾ. രണ്ടു വർഷത്തിനിപ്പുറം എന്തുകൊണ്ട് ആ ലാഭം നിലനിർത്താനായില്ല? നവീകരണ പ്രവർത്തനങ്ങളും
കൊച്ചി∙ തെലങ്കാനയിലെ കിറ്റെക്സിന്റെ റെഡിമെയ്ഡ് വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. ഇക്കാര്യം ലോകം അറിഞ്ഞത് തെലങ്കാന വ്യവസായ–ഐടി മന്ത്രി കെ.ടി.രാമറാവുവിന്റെ ട്വീറ്റിലൂടെ. 22,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്യുമെന്നും അഭിമാനപൂർവം
തിരുപ്പൂർ∙ വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. രാജ്യാന്തര വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ഈ വർഷം ഇതുവരെയായിട്ടും ക്രിസ്മസ്–പുതുവർഷ ഓർഡറുകൾ നൽകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ സ്പ്രിങ്-സമ്മർ സീസൺ ഓർഡറുകളിലാണ്
കോഴിക്കോട്∙ സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്ത് ചേർന്ന ടെക്സ്റ്റൈൽ വ്യവസായ ബന്ധ സമിതി (ഐആർസി) യോഗം വളരെയേറെ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ കണ്ടിരുന്നത്. കാരണം..Textile Industry
ന്യൂഡൽഹി∙ രാജ്യാന്തര നിലവാരത്തിലുള്ള 7 മെഗാ സംയോജിത ടെക്സ്റ്റൈൽ പാർക്കുകൾ രാജ്യത്തു സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പിഎം മിത്ര (പ്രധാനമന്തി മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജൻ ആൻഡ് അപ്പാരൽ) എന്നു പേരിട്ട പാർക്കുകൾക്ക് 4,445 കോടി രൂപ 5 വർഷത്തേക്കു നീക്കിവയ്ക്കും. പ്രധാനമന്ത്രിയുടെ
ഏഴ് പുതിയ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിക്ഷേപസൗഹൃദ സംസ്ഥാനങ്ങള്‍ക്ക് പാര്‍ക്കുകള്‍ അനുവദിക്കും. 4,445 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഏഴ് ലക്ഷം തൊഴില്‍ അവസരങ്ങള്‍ നേരിട്ടും 14 ലക്ഷം തൊഴില്‍ അവസരങ്ങള്‍. Textile Park, MITRA, Union Cabinet, Piyush Goyal, Kerala, Manorama news
നൈലോൺ, പോളിസ്റ്റർ തുടങ്ങിയവ കൊണ്ടുള്ള തുണിത്തരങ്ങൾ, പിപിഇ കിറ്റ് ഉൾപ്പെടെ ആരോഗ്യ, പ്രതിരോധ മേഖലകളിലുള്ളവർക്കുള്ള സുരക്ഷാ വസ്ത്രം എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങൾക്കു സാമ്പത്തിക സഹായം ലഭ്യമാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു... Textiles, Textiles kerala, Textiles manorama news, Textiles incentives
Results 1-10 of 12