Activate your premium subscription today
ഹൂസ്റ്റണ്‍ ∙ അയല്‍ക്കാർ ആണെന്നത് ശരിതന്നെ. പക്ഷേ അയല്‍വാസി ദരിദ്രവാസി ആണെങ്കില്‍, അവര്‍ സ്ഥിരം ശല്യക്കാര്‍ ആണെങ്കില്‍ അവരെ ചുമക്കേണ്ട ബാധ്യതയുണ്ടോ? ഇല്ലെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പക്ഷം.
ലണ്ടൻ∙ ഇന്ത്യ വിട്ടത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണി കാരണമാണെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. സുരക്ഷ ഒരുക്കാൻ പൊലീസിന് പോലും കഴിഞ്ഞില്ലെന്നും രക്ഷപ്പെടാനായി വിമാനത്താവളത്തിലെ വിഐപി എക്സിറ്റ് ഉപയോഗിക്കണമെന്ന് തന്റെ സ്വകാര്യ അംഗരക്ഷകൻ തന്നോട് പറഞ്ഞിരുന്നതായും ലളിത് മോദി അവകാശപ്പെട്ടു. രാജ് ഷമണിയുടെ പോഡ്കാസ്റ്റിലെ ‘ഫിഗറിങ് ഔട്ട്’ എന്ന എപ്പിസോഡിലാണ് ലളിത് മോദിയുടെ തുറന്നുപറച്ചിൽ.
മലപ്പുറം∙ തിരൂരിൽ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസൽ, വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. ചാലിബിനെ ഭീഷണിപ്പെടുത്തി ഇവർ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം. വ്യാജ പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്.
മുംബൈ∙ സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനും വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മുംബൈ ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ കോളെത്തിയത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ നിന്നായിരുന്നു കോൾ.
ടെഹ്റാൻ ∙ ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാൻ. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ എക്സിൽ ഇറാൻ സൈന്യം പങ്കുവച്ച പോസ്റ്റിലാണ് ആക്രമണ സൂചനയുള്ളത്. ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്ടാഗിനൊപ്പമാണു പോസ്റ്റ്. ഉച്ചയ്ക്ക് 1.53ന് പങ്കുവച്ച 25 സെക്കന്റുള്ള വിഡിയോ ട്വീറ്റാണു ചർച്ചയാകുന്നത്.
മുംബൈ ∙ ബോളിവുഡ് താരം സൽമാൻ ഖാനു ഭീഷണിസന്ദേശം അയച്ചതിൽ, ലോറൻസ് ബിഷ്ണോയി സംഘാംഗമെന്നു കരുതുന്നയാൾ മാപ്പു ചോദിച്ചു. താൻ തെറ്റ് ചെയ്തുവെന്നു സമ്മതിച്ച് ഇയാൾ മുംൈബ പൊലീസിനാണു വാട്സാപ്പിൽ സന്ദേശം അയച്ചത്. ലോറൻസ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ഇതേ നമ്പരിൽനിന്നു ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികം ആയതിനാൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി.
മുംബൈ∙ ബോളിവുഡ് നടൻ സൽമാൻ ഖാന് പുതിയ ഭീഷണി. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 5 കോടി തന്നില്ലെങ്കിൽ കാര്യങ്ങൾ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളിൽ ഒരാളാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് സൂചന.
റഷ്യയുടെ അതിര്‍ത്തി കടന്ന് കുര്‍സ്ക് മേഖലയിലേക്കുള്ള യുക്രെയ്ന്റെ കടന്നുകയറ്റം സുഡ്ജയിലെ റഷ്യന്‍ ഗ്യാസ് കേന്ദ്രത്തിനു വന്‍ഭീഷണി ഉയര്‍ത്തി.
ചെന്നൈ ∙ കൊല്ലപ്പെട്ട തമിഴ്നാട് ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കുടുംബത്തിനു നേരെ വധഭീഷണി ഉയർന്നതിനെത്തുടർന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വീടിനു നേരെ ബോംബ് ആക്രമണം നടത്തുമെന്നും ആംസ്ട്രോങ്ങിന്റെ മകളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തിയുള്ള കത്താണു വീട്ടിലെത്തിയത്. വീടിനു മുന്നിൽ സായുധ സേനയെ വിന്യസിക്കുകയും ആംസ്ട്രോങ്ങിന്റെ ഭാര്യ പോർക്കൊടിക്കും മകൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. കത്തയച്ചതായി സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Results 1-10 of 164