Activate your premium subscription today
Tuesday, Apr 8, 2025
വാഷിങ്ടൻ ∙ രാജ്യാന്തര വിദ്യാർഥികളുടെ വീസകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതായി യുഎസിലെ വിവിധ കോളജുകൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥികൾക്കും ക്യാംപസ് ഉദ്യോഗസ്ഥർക്കും ആശങ്ക ഉയർത്തുന്നതാണ് ഈ നടപടി. അടുത്തയിടെ കോഴ്സ് പൂർത്തിയാക്കിയവരെയും ഇതു സാരമായി ബാധിക്കും.
ന്യൂഡൽഹി∙ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സനലിനെ പോളണ്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഫിന്‍ലന്റിൽ സ്ഥിരതാമസക്കാരനായ സനല്‍ ഇടമുറകിനെ മാര്‍ച്ച് 28-ാം തീയതി കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്റിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊളംബോ ∙ ശ്രീലങ്കയിലെ കൊളംബോയിൽ ആദ്യ സമ്പൂർണ ഓട്ടമേറ്റഡ് ടെർമിനൽ പ്രവർത്തനം ആരംഭിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വികസിപ്പിച്ചെടുത്തതാണ് കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ (സിഡബ്ലിയുഐടി). അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡും ശ്രീലങ്കയിലെ പ്രമുഖ കമ്പനിയായ ജോൺ കീൽസ് ഹോൾഡിങ്സ് പിഎൽസിയും ശ്രീലങ്കൻ തുറമുഖ അതോറിറ്റിയും ചേർന്ന് 35 വർഷത്തെ ബിഒടി കരാറിലാണ് ടെർമിനൽ പ്രവർത്തിപ്പിക്കുക.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ചർച്ചകളുമായി എങ്ങനെ മുന്നോട്ടു പോകാമെന്നു ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ടെലിഫോൺ സംഭാഷണം നടത്തി. പകരച്ചുങ്കത്തിലുള്ള ഇന്ത്യയുടെ ആശങ്കയും കേന്ദ്രമന്ത്രി യുഎസിനെ അറിയിച്ചു. വിദേശ രാജ്യങ്ങൾക്കുമേൽ യുഎസ് പ്രഖ്യാപിച്ചിരിക്കുന്ന പകരച്ചുങ്കം നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾക്കുള്ള ശ്രമം നടത്തിയത്.
വാഷിങ്ടൻ∙ ഗാസയിൽ ഹമാസിന്റെ തടവിൽ കഴിയുന്ന കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു.
ബാങ്കോക്ക്∙ പ്രസവശേഷം ലൈംഗികബന്ധം നിഷേധിച്ച ഭാര്യയോടുള്ള പ്രതികാരമായി നവജാതശിശുവിനെ പിതാവ് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. സംഭവത്തില്‍, 22 കാരിയായ ഭാര്യ ഒറത്തായിയുടെ പരാതിയിൽ 21കാരനായ ഭർത്താവ് വുട്ടിച്ചായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം.
വാഷിങ്ടൻ∙ യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍
ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക്ക് വംശജനായ കാനഡ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. കഴിഞ്ഞ മാസം ഇതേ കോടതി റാണയുടെ ഹർജി തള്ളിയിരുന്നു. പുതുക്കി നൽകിയ അപേക്ഷയാണ് ഇപ്പോൾ കോടതി നിരസിച്ചത്. ലൊസാഞ്ചലസിലെ ജയിലിൽ കഴിയുന്ന റാണയെ വൈകാതെ ഇന്ത്യയ്ക്കു കൈമാറും.
ലണ്ടൻ ∙ വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ 2 ലേബർ പാർട്ടി എംപിമാർക്ക് ഇസ്രയേൽ അനുമതി നിഷേധിച്ച് തടഞ്ഞുവച്ചതിൽ ബ്രിട്ടൻ പ്രതിഷേധം അറിയിച്ചു. ആശങ്കയുളവാക്കുന്ന നടപടിയാണിതെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ബ്രിട്ടനിലെ ആദ്യ അറബ് വനിതാ എംപിയായ യെമനിൽ ജനിച്ച അബ്തിസാം മുഹമ്മദ്, ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ ചൈനീസ് വംശജയായ യുവാൻ യാങ് എന്നിവർക്കും ഒപ്പമെത്തിയ 2 സഹായികൾക്കുമാണ് ശനിയാഴ്ച ഇസ്രയേൽ അനുമതി നിഷേധിച്ചത്.
ഗാസ ∙ ഖാൻ യൂനിസിലെയും ദെയ്ർ അൽബലായിലെയും 2 ആശുപത്രികൾക്കു സമീപമുള്ള ടെന്റുകളിൽ ഉൾപ്പെടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രിക്കു സമീപമുള്ള മാധ്യമപ്രവർത്തകർക്കായുള്ള ടെന്റാണ് ആക്രമണത്തിനിരയായത്. പലസ്തീൻ ടുഡേ എന്ന വാർത്താ വെബ്സൈറ്റിന്റെ റിപ്പോർട്ടർ യൂസഫ് അൽ ഫഖാവി ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു.
Results 1-10 of 3697
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.