Activate your premium subscription today
Saturday, Apr 12, 2025
മാവേലിക്കര ∙ അമൃത് ഭാരത് പദ്ധതിയിലും റെയിൽവേ ഡിവിഷൻ തുക വിനയോഗിച്ചും നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്നു. ഡിവിഷന്റെ നേതൃത്വത്തിൽ ലിഫ്റ്റ്, മേൽപാലം എന്നിവയാണു ക്രമീകരിക്കുന്നത്. അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷനിലേക്കുള്ള പ്രധാന റോഡിന്റെ
മാവേലിക്കര ∙ തട്ടാരമ്പലം–പന്തളം റോഡ് നവീകരണ ജോലികൾ പൂർത്തിയായോ എന്ന നാട്ടുകാരുടെ ചോദ്യത്തിനു കൃത്യമായ മറുപടിയില്ല. 118 കോടി രൂപ ചെലവഴിച്ചുള്ള നവീകരണം പൂർത്തിയായോ എന്ന ചോദ്യം നാട്ടുകാർ ഉന്നയിക്കുന്നത് ഓട നിർമാണം പോലും പലയിടങ്ങളിലും അപൂർണമായി കിടക്കുന്നതു കാണുമ്പോഴാണ്. റോഡിന്റെ വശങ്ങളിൽ ഒരാൾ താഴ്ചയിൽ ഓട നിർമിച്ച് മുകൾ വശത്തു കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചാണ് മികച്ച നിലവാരത്തിൽ നിർമാണം നടത്തിയതെന്നാണു പറയുന്നത്.
മാവേലിക്കര∙ ആലപ്പുഴ കലക്ടറേറ്റിലെ പട്ടികജാതിക്കാരായ ജീവനക്കാർക്കു പ്രത്യേക ഹാജർ റജിസ്റ്റർ ഏർപ്പെടുത്തിയ സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷനിൽ പരാതി. യൂത്ത് കോൺഗ്രസ് നേതാവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജാണ് കമ്മീഷനിൽ പരാതി നൽകിയത്. ‘‘ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുകയും ക്രിമിനൽ
മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാറിനെതിരെ കോൺഗ്രസ് അതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 കൗൺസിലർമാരിൽ 18 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഒൻപത് ബിജെപി അംഗങ്ങളിൽ മൂന്നു പേരും നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാറും യോഗത്തിന് എത്തിയില്ല.
മാവേലിക്കര ∙ കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ 2 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചേപ്പാട് കൊച്ചുതറയിൽ പുത്തൻ വീട്ടിൽ മിഥുൻ പ്രതാപ് (24) ആണ് അറസ്റ്റിലായത്. 2023 ഫെബ്രുവരിയിൽ കടവൂർ കൊല്ലനട ക്ഷേത്രത്തിനു സമീപം ആഞ്ഞിലിപ്ര സ്വദേശികളായ ശ്രീരാജ്, അനു ഉദയൻ എന്നിവരെ കൊലപ്പെടുത്താൻ
മാവേലിക്കര ∙ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 119 കോടി രൂപ ചെലവഴിച്ചു നവീകരിച്ച തട്ടാരമ്പലം–മിച്ചൽ ജംക്ഷൻ–മാങ്കാംകുഴി റോഡിൽ അപകടങ്ങൾ പതിവാകുന്നു. കണ്ടിയൂർ ആശുപത്രിക്കു കിഴക്കു ഭാഗത്തു കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 8 അപകടങ്ങളാണു നടന്നത്. റോഡരികിലെ ഓടയുടെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് ഇടയാക്കുന്നതെന്നു
മന്ത്രിമാർ വെറും കരാർ ജീവനക്കാരാണെന്നു മന്ത്രി പി. പ്രസാദ്. ഉദ്യോഗസ്ഥർ വിരമിക്കുന്നതു വരെ ഉണ്ടാകുമ്പോൾ 5 വർഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്നവരാണ് മന്ത്രിമാർ. ഒരു അപേക്ഷയിൽ കാലതാമസം എന്നത് അഴിമതിയാണെന്നും മന്ത്രി പറഞ്ഞു. മാവേലിക്കര താലൂക്ക് ‘കരുതലും കൈത്താങ്ങും’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവേലിക്കര ∙ പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ മോഹനൻ നായർ ജീവിതയാത്രയിൽ ഇനി തനിച്ച്. യാത്ര പോകാൻ പദ്ധതിയിടുമ്പോൾ ‘‘കൂടെ ഞാനുമുണ്ട്’’ എന്നു പറഞ്ഞ് ഒപ്പം കൂടാൻ ഭാര്യ രമ മോഹൻ ഇനിയില്ല. വിശ്രമജീവിതം യാത്രകൾക്കായി മാറ്റിവച്ച ദമ്പതികളുടെ വേർപിരിയലും ഒരു യാത്രയ്ക്കിടെയായി. കന്യാകുമാരിയിൽ പുതുതായി
മാവേലിക്കര ∙ ഉറങ്ങാതെ കിടക്കുന്ന കൊച്ചുകുഞ്ഞിനെ തലോടി ഉറക്കുന്നതു പോലെ അമ്മ രാധയുടെ കൈകൾ അരുണിനെ തലോടി. അമ്മയുടെ സ്നേഹ വാത്സല്യത്തിൽ പ്രിയ മകൻ കുഞ്ഞിനെപ്പോലെ ഉറങ്ങി. ചുറ്റും നടക്കുന്നത് എന്തെന്ന് അറിയാതെ, ഇനി ഒരിക്കലും ഉണരാത്ത ഒരുറക്കം. തന്റെ വേദന മറന്നു മകന്റെ മൃതദേഹത്തിൽ തലോടി ഇരിക്കുന്ന അമ്മ
പത്തനംതിട്ട ∙ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നുകാട്ടി വിഡിയോ ചെയ്തതിന്റെ പേരിൽ കരാർ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടറായ ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ.കമലനെയാണ് കഴിഞ്ഞ 23ന് പിരിച്ചുവിട്ടത്.
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.