Activate your premium subscription today
കൊച്ചി ∙ കളമശേരിയിലെ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ സുഹൃത്ത് കൊലപ്പെടുത്തിയത് കടക്കെണിയിൽനിന്നു രക്ഷപ്പെടാൻ. ഏറെ ആസൂത്രണം നടത്തി ചെയ്തതായതിനാൽ പിടിക്കപ്പെടില്ലെന്നു പ്രതി കരുതി. ഓട്ടോറിക്ഷകൾ മാറി കയറി, ഹെൽമറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതി തുടക്കത്തിൽ പൊലീസിനെയും വലച്ചു.
കളമശേരി ∙ റിയൽ എസ്റ്റേറ്റുകാരിയായ സ്ത്രീയുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്. ഇയാൾ ഇൻഫോപാർക്കിലെ ജീവനക്കാരനാണ്. ഈ മാസം 17നാണ് പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടിവീട്ടിൽ ജെയ്സി (55) കൊല്ലപ്പെട്ടത്. സ്വർണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം. ഡംബൽ കൊണ്ട് തലയ്ക്കടിച്ചാണ് ജെയ്സിയെ കൊലപ്പെടുത്തിയത്. ബാഗിനുള്ളിലാക്കിയാണ് ജെയ്സിയുടെ താമസസ്ഥലത്തേക്ക് ഗിരീഷ് ഡംബൽ കൊണ്ടുവന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് സുഹൃത്തായ ഖദീജയുടെ വീട്ടിൽവച്ചാണ്. ഖദീജയും പൊലീസ് പിടിയിലായി.
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം അടുത്ത ബുധനാഴ്ച. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് വിധി ഈ മാസം 23ന് പറയുമെന്ന് വ്യക്തമാക്കിയത്. നിലവിൽ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം അതുവരെ അവിടെ സൂക്ഷിക്കും.
കളമശേരി (എറണാകുളം) ∙ കളമശേരി എച്ച്എംടി ജംക്ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്നു. ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തിൽ വീട്ടിൽ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട കളമശേരി ഗ്ലാസ്ഫാക്ടറി നഗർ ചാമപ്പറമ്പിൽ മിനൂപിനെ (തൊപ്പി–35) വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി.
കളമശേരി ∙ മലയാളി യുവതി ഇസ്രയേലിൽ കടലിൽ മുങ്ങിമരിച്ചു. കളമശേരി നെല്ലിക്കൽവെളി വീട്ടിൽ അഗസ്റ്റിൻ അബിന്റെ ഭാര്യ സൈഗ പി. അഗസ്റ്റിൻ (41) ആണു മരിച്ചത്. ടെൽഅവീവിലെ ഷെയർ ടു ബേത്ത് ശാലോം ആശുപത്രിയിൽ കെയർ ഗിവർ ആയിരുന്നു. ടെൽഅവീവ് ബീച്ചിൽ മറ്റു സഹപ്രവർത്തകരുമൊത്തു കുളിക്കാനിറങ്ങിയപ്പോൾ സൈഗ തിരയിൽപെടുകയായിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
കൊച്ചി∙ കളമശേരിയിൽ വണ്ടിയിലെത്തിച്ച് മാലിന്യം തള്ളിയ സംഘത്തെ കയ്യോടെ പൊക്കി നാട്ടുകാർ. ഫർണിച്ചർ കടയിൽനിന്നുള്ള മാലിന്യം പൊതുസ്ഥലത്തു തള്ളിയ സംഘത്തെയാണു നാട്ടുകാർ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12–ാം വാര്‍ഡായ എച്ച്എംടി എസ്റ്റേറ്റിലാണു സംഭവം. പിക്കപ്പിൽ എത്തിയ സംഘം
കൊച്ചി ∙ ഒരാഴ്ച മുൻപ്, മേയ് 28ന് കളമശേരിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ശക്തമായ മഴയ്ക്കു കാരണം മേഘവിസ്ഫോടനം തന്നെയെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പും. കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രം നേരത്തേ ഇതു ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സ്ഥിരീകരണം ലഭിച്ചിരുന്നില്ല കുസാറ്റ് ക്യാംപസിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിലെ (എസിഎആർആർ) ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 28നു രാവിലെ 9.30നു 10.30നും ഇടയിലുള്ള ഒരു മണിക്കൂറിൽ 10.3 സെന്റിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്.
കളമശേരി ∙ ഫാക്ട് മുൻ സിഎംഡി ഡോ.ജി.സി.ഗോപാലപിള്ളയെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ (ടിസിസി) ചെയർമാനായും ടിസിസിയിലെ തന്നെ ജനറൽ മാനേജർ (ടെക്നിക്കൽ) ആർ.രാജീവിനെ മാനേജിങ് ഡയറക്ടറായും നിയമിച്ചു.
കളമശേരി ∙ നല്ലവേഷം ധരിച്ച് എത്തിയ ആളെ കണ്ടാൽ കള്ളനാണെന്നു പറയില്ല. ‘വെറുമൊരു മോഷ്ടാവാണെന്നു’ കരുതി വിട്ടയയ്ക്കുകയും ചെയ്തു. പക്ഷേ നാട്ടുകാരിൽ ചില സംശയകുതുകികൾ സംശയം തീർക്കാനായി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്ക് ഫോട്ടോ അയച്ചു കൊടുത്തു. ഒറ്റനോട്ടത്തിൽ പൊലീസിന് ആളെ മനസ്സിലായി. പൊലീസ്
കളമശേരി ∙ ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ലക്ഷ്യമിട്ട എച്ച്എംടി എസ്റ്റേറ്റിലെ സ്ഥലം ഹൈക്കോടതി ജഡ്ജിമാരുടെ സംഘം സന്ദർശിച്ചു. ജഡ്ജിമാരായ ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ, മുഹമ്മദ് മുഷ്താഖ്, മന്ത്രി പി. രാജീവ്, കലക്ടർ എൻ.എസ്.കെ. ഉമേഷ്, സ്റ്റേറ്റ് അറ്റോർണി ജനറൽ എൻ.
Results 1-10 of 87