Activate your premium subscription today
കൊച്ചി ∙ തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസ്–ബിജെപി തർക്കവും കയ്യാങ്കളിയും. സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയെ താഴെയിറക്കാനാണെങ്കിലും ബിജെപിക്കൊപ്പം ചേരാനില്ലെന്ന് വ്യക്തമാക്കി കോണ്ഗ്രസ് വിട്ടുനിന്നതോടെ വോട്ടെടുപ്പിലേക്ക് കടക്കാതെ തന്നെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ആനകളെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിന്റെ പേരിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെ ആനകളെ എഴുന്നെള്ളിച്ചപ്പോൾ 3 മീറ്റർ അകലം പാലിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കേസ്.
തൃപ്പൂണിത്തുറ∙ ലോറിയുടെ പഞ്ചറായ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ വൈക്കം സ്വദേശി കാർ ഇടിച്ചു മരിച്ചു. ലോറി ഉടമയുടെ അനുജനായ വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബുവാണ് (45) മരിച്ചത്. സംഭവത്തിൽ ഉദയംപേരൂർ കണ്ണഞ്ചേരിൽ കെ.ജി. വിനോദിനെ (52) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി ∙ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പടക്ക സ്ഫോടനത്തെ തുടർന്ന് അറസ്റ്റിലായവർക്ക് ജാമ്യം. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്ന വടക്കുംപുറം കരയോഗവുമായി ബന്ധപ്പെട്ട നാലു പേർക്കും ക്ഷേത്ര ഭാരവാഹികളായ ആറു പേർക്കുമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ സതീശൻ,
തൃപ്പൂണിത്തുറ ∙ വികസന പദ്ധതി ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്തെ നഗരസഭകളുടെ ലിസ്റ്റിൽ പിറകിൽ നിന്നു 8 –ാം സ്ഥാനത്ത് തൃപ്പൂണിത്തുറ നഗരസഭ. 2023 – 24 സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 56.28 ശതമാനം മാത്രമാണ് നഗരസഭയുടെ പദ്ധതി വിനിയോഗം.
തൃപ്പൂണിത്തുറ ∙ ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ പണികൾ ഏറ്റെടുത്തതായി വടക്കുപുറം നായർ കരയോഗം. സ്ഫോടനത്തിൽ കേടുപാട് പറ്റിയ 60 ലേറെ വീടുകളുടെ പണികൾ പൂർണമായും കഴിഞ്ഞു. കാര്യമായി കേടുപാടുകൾ പറ്റിയ 4 വീടുകളുൾപ്പെടെ 25 ലേറെ വീടുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. കരയോഗം
തൃപ്പൂണിത്തുറ ∙ ജനങ്ങൾക്ക് ഒട്ടേറെ പ്രതീക്ഷയോടെയാണു കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇന്നാരംഭിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ നഗരത്തിനു തന്നെ വികസനക്കുതിപ്പ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ്
കൊച്ചി ∙ തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടന കേസില് ഒളിവിലായിരുന്ന നാലു പ്രതികള് കീഴടങ്ങി. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. പുതിയകാവ് വടക്കുംഭാഗം കരയോഗം പ്രസിഡന്റ് സജീവ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, രാജീവ് എന്നിവരാണു കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി
തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ ഉത്സവത്തിന് പതിനായിരങ്ങൾ എത്തി. രാവിലെ ഒരുമനയൂർ ഒ.കെ. ഗോപി, വൈക്കം അനിരുദ്ധൻ എന്നിവരുടെ പ്രമാണത്തിൽ മംഗളവാദ്യം, നാഗസ്വരം. രാവിലെ അഞ്ചാനപ്പുറത്തു ശീവേലി, ചേന്ദമംഗലം രഘു മാരാർ നയിച്ച പഞ്ചാരിമേളം എന്നിവ നടന്നു. ഊട്ടുപുരയിലും ആനപ്പറമ്പിലും
തൃപ്പൂണിത്തുറ ∙ തെക്കുംഭാഗം ചൂരക്കാട് ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു കരാറുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തവിള ആയിരുപാറ മടവൂർ തുണ്ടത്തിൽ പ്ലാവില വീട്ടിൽ ആദർശിന്റെ അറസ്റ്റാണു ഹിൽപാലസ് പൊലീസ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന ആദർശ് പരുക്കു
Results 1-10 of 42