Activate your premium subscription today
കണ്ണൂർ ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കിലേക്ക് വീഴാതിരുന്നതും ട്രെയിനിലോ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലോ തട്ടാതിരുന്നതുമാണ് രക്ഷയായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ 8ന് ആണ് സംഭവം.
Q ധീരമായ പ്രതികരണം. കാരണമെന്ത് ? A ഷാഫി പറമ്പിലിനെ കാണാൻ കാത്തുനിന്നപ്പോഴൊന്നും സംസാരിക്കണമെന്നു കരുതിയിരുന്നില്ല. പക്ഷേ, അദ്ദേഹം അടുത്തേക്കുവന്നപ്പോൾ സംസാരിക്കണമെന്നു തോന്നി. ശരിക്കും സങ്കടംകൊണ്ടാണു സംസാരിച്ചത്. എന്റെയും വീട്ടുകാരുടെയും ജീവൻ പണയപ്പെടുത്തിയാണു സംസാരിച്ചത്. ആർമി ഓഫിസറുടെ മകളാണു ഞാൻ. രാജ്യത്തോടും നാട്ടുകാരോടും നമുക്കൊരു പ്രതിബദ്ധതയില്ലേ ?
തലശ്ശേരി∙ തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏതാനും ആഴ്ചകളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10 മുതൽ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും.
കണ്ണൂർ∙ തലശേരിയിൽ മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു പതിനാലുകാരൻ മരിച്ചു. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് (14) ആണ് മരിച്ചത്. പറമ്പിൽ കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്ത് വീഴുകയായിരുന്നു.
തലശേരി∙ തലശ്ശേരി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് തമിഴ്നാട്ടിൽ ഹെൽമറ്റ് വച്ചില്ലെന്നതിന് പിഴയിട്ടു. നാഷണൽ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടിൽ എൻ.കെ. രാജീവിനാണ് രണ്ടായിരം രൂപ പിഴ ഒടുക്കണമെന്ന് കാട്ടി തമിഴ്നാട് താംബരം സിറ്റി പൊലീസ് എസ്ഐയിൽ
തലശ്ശേരി∙ കെഎസ്ആർടിസി തലശ്ശേരിയിലും ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കുന്നു. സംസ്ഥാനത്ത് 21 ഡ്രൈവിങ് സ്കൂളുകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാനും പരിശീലകനെ കണ്ടെത്താനും 30ന് അകം ലൈസൻസ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നു. ക്ലാസ് റൂം, ഡമോൺസ്ട്രേഷൻ ഹാൾ,
കണ്ണൂർ ∙ തലശ്ശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ നാടൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിനു സമർപ്പിക്കുന്നത്. നാളെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്ത് പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാൻ
തലശ്ശേരി∙ തലശ്ശേരിയുടെ പഴയകാല ചരിത്രം കൃത്യമായി മനസ്സിലാക്കാനുള്ള പരിപാടികൾ കൂടി കാർണിവലിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി കാർണിവൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വൈവിധ്യങ്ങളെ ആസ്വദിക്കാനും അംഗീകരിക്കാനും തയാറുള്ളവരാണ് തലശ്ശേരിക്കാർ. പല കാര്യങ്ങളിലും
തലശ്ശേരി ∙ ഏഴു ദിവസം നീണ്ടുനിൽക്കുന്ന തലശ്ശേരി കാർണിവൽ പഴയ ബസ് സ്റ്റാൻഡിലെ വേദിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഉൾപ്പെടെയുള്ള നഗരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം ഗതാഗത കുരുക്കാണെന്നും അധികം വൈകാതെ മാഹി ബൈപാസ് തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ സമയം
തലശ്ശേരി∙ ഏഴു ദിവസം നീളുന്ന തലശ്ശേരി കാർണിവൽ ഇന്ന് ആരംഭിക്കും. വൈകിട്ട് ആറിന് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്തെ വേദിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ കെ.എം. ജമുനറാണി അധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എംപി എന്നിവർ മുഖ്യാതിഥിയായിരിക്കും. രാത്രി
Results 1-10 of 46