Activate your premium subscription today
തൃക്കരിപ്പൂർ∙ ജില്ലയിൽ കല്ലുമ്മക്കായ കൃഷി വിത്ത് മത്സ്യബന്ധന വകുപ്പ് അംഗീകൃത സഹകരണ സംഘങ്ങൾ മുഖേന വിതരണം ചെയ്യും. എല്ലാ വർഷവും ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലത്താണ് കല്ലുമ്മക്കായ വിത്ത് ശേഖരണം നടക്കുന്നത്. പെർമിറ്റ് സഹിതം മാത്രമേ വിത്ത് ശേഖരിക്കാൻ അനുമതിയുള്ളൂ. വിത്ത് ശേഖരിക്കുന്നതിനുള്ള പെർമിറ്റിനായി അംഗീകൃത മത്സ്യത്തൊഴിലാളികൾ ബന്ധപ്പെട്ട ഫിഷറീസ് സഹകരണ സംഘങ്ങൾ മുഖേന ജില്ലാ ഫിഷറീസ് ഓഫിസർക്ക് അപേക്ഷ നൽകണം.
തൃക്കരിപ്പൂർ ∙30 വർഷം, 14 വീടുകൾ, മാതാപിതാക്കൾക്ക് നൽകിയ വീട്ടിൽ മക്കൾക്ക് അനുവാദമില്ലെന്ന വകുപ്പിന്റെ നിലപാട്. ഓഫിസുകൾ കയറിയിറങ്ങി അവർ തീർത്ത പതിറ്റാണ്ടുകൾ, ഒടുവിൽ ആ വീടുകളുടെ പട്ടയം അധികൃതർ കുടുംബങ്ങൾക്ക് കൈമാറി. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറം ഫിഷർമെൻ കോളനിയിലെ 14 വീടുകളിലും ഇന്നലെ സന്തോഷത്തിന്റെ തിരമാലയെത്തി. ഇന്നലെ കാസർകോട്ട് നടന്ന ചടങ്ങിൽ വച്ചാണ് ഈ കുടുംബങ്ങൾക്ക് പട്ടയം കൈമാറിയത്.
കൊച്ചി ∙ ‘‘കണ്ണൂർ, കാസർകോട് ജില്ലകളിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളിയാണ്. ഇന്ത്യയ്ക്കകത്തുള്ള ചൈനയുടെ എൻക്ലേവുകളാണിത്, ദേശദ്രോഹമാണിത്. ഗോവ ഭരിച്ചിരുന്ന പോർച്ചുഗലിനെപ്പോലെയും പോണ്ടിച്ചേരി ഭരിച്ച ഫ്രാൻസിനെപ്പോലെയും ഇന്ത്യയ്ക്കുള്ളിൽ മറ്റൊരു രാജ്യത്തിന്റെ
Results 1-3