Activate your premium subscription today
തിരുവനന്തപുരം∙ കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്നും വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരുനാഗപ്പള്ളിയിൽ ഉണ്ടായത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം മാത്രമാണ് നടന്നത്. അതിനെ പാർട്ടിവിരുദ്ധമാക്കുന്നതിനുള്ള പ്രചാരവേലയാണ് നടക്കുന്നത്.
ആലപ്പുഴ ∙ അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. നവംബർ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയിൽ എത്തിയത്. ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽനിന്ന് ലഭിച്ച ഫോണാണ് വിജയലക്ഷ്മിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ചത്.
ആലപ്പുഴ∙ കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മി(40)യുടെ മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ പൊലീസിന് മൊഴി നൽകിയത്.
മുൻപ് പേൾ ആശുപത്രി എന്നറിയപ്പെട്ടിരുന്ന മെയ്ഡൽ പേൾ ആശുപത്രി ഇന്ന് ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു. ആശുപത്രിയുടെ പുനർനാമകരണവും ലോഗോ പ്രകാശനവും മറ്റു പുതുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങും നടന്നു. പേൾ ആശുപത്രി കഴിഞ്ഞ 30 വർഷത്തോളം കരുനാഗപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി സമർപ്പിത സേവനം
ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊല്ലം കരുനാഗപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് ഹോട്ടല് ഉടമയെ അക്രമി സംഘം മര്ദ്ദിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം ശ്രീമതി ശോഭ
കരുനാഗപ്പള്ളി ∙ അനാവശ്യമായി ജോലിക്കു ഹാജരാകെ ഡിപ്പോയിൽ ട്രിപ്പ് മുടങ്ങിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ആ ജീവനക്കാരിൽ നിന്നു തന്നെ തിരിച്ചു പിടിക്കുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവാദിത്തമില്ലാതെ ജോലി ചെയ്യാനും ഉത്തരവാദിത്തത്തിൽ
കൊല്ലം ∙ കൗമാര കലോത്സവത്തിലെ മത്സരാർഥികൾക്ക് ആവേശമായി എംഎൽഎ സി.ആർ.മഹേഷ് ചെണ്ടയിൽ വിസ്മയം തീർത്തു. താളവും തായവും മനപ്പാഠമാക്കിയ എംഎൽഎയുടെ പ്രകടനം കാണികളെയും ആവേശഭരിതരാക്കി. പരാതികൾക്കിടയില്ലാതെ മത്സരങ്ങൾ അതിമനോഹരമായാണു നടക്കുന്നതെന്ന് മഹേഷ് പറഞ്ഞു. ആശ്രാമം മൈതാനത്തെ പ്രധാന വേദിക്കു സമീപമായിരുന്നു
കരുനാഗപ്പള്ളി ∙ 14 വർഷം മുൻപ് പുതുവർഷ തലേന്നു ദേശീയപാതയിൽ പുത്തൻതെരുവിലുണ്ടായ ഗ്യാസ് ടാങ്കർ അപകടം കരുനാഗപ്പള്ളിക്കാരും, പുത്തൻതെരുവുകാരും മറന്നിട്ടില്ല. 2009 ഡിസംബർ 31 പുലർച്ചെ നാല് മണിയോടെയായിരുന്നു പാചക വാതകം നിറച്ച ഗ്യാസ് ടാങ്കർ ലോറി പുത്തൻതെരുവ് ജംക്ഷനിൽ അപകടത്തിൽപെട്ട് റോഡിനു കുറുകെ
കൊച്ചി∙ കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐസ്റ്റേറ്റ് കൗൺസിൽ അംഗവുമായ ആർ.രാമചന്ദ്രൻ അന്തരിച്ചു. ഇന്നു പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
കരുനാഗപ്പള്ളി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാവുമ്പ ശ്യാംകുമാർ ഭവനിൽ ശശീന്ദ്ര ബാബുവിന്റെ മകൻ ശരത് (24) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇയാൾ പ്രണയം നടിച്ച് വശീകരിക്കുകയും 2022 ഒക്ടോബറിൽ ഇയാളുടെ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
Results 1-10 of 12