Activate your premium subscription today
ചങ്ങനാശേരി ∙ പെരുന്നയ്ക്ക് ഇനി ഉത്സവരാവുകൾ. ഇന്ന് തൃക്കാർത്തിക ദീപങ്ങളെ സാക്ഷിയാക്കി പെരുന്നയുടെ ദേശനാഥൻ സുബ്രഹ്മണ്യ സ്വാമിയുടെ ഉത്സവമായ പെരുംനെയ്തലിന് കൊടിയേറും. വൈകിട്ട് 7നും 7.30നും മധ്യേ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഈശ്വര നാരായണൻ
കറുകച്ചാൽ ∙ കോട്ടയം – കോഴഞ്ചേരി റൂട്ടിലെ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്കിടയാക്കുന്നു. കറുകച്ചാൽ മുതൽ പുതുപ്പള്ളി വരെയുള്ള ഭാഗത്താണ് അപകടങ്ങൾ കൂടുതലും. കാൽനടക്കാരും ചെറുവാഹനങ്ങളും ജീവൻ കയ്യിലെടുത്താണ് ഇതുവഴി പോകുന്നത്. മത്സരയോട്ടം മൂലം ബസ് യാത്രക്കാരും ഭീതിയിലാണ്.കഴിഞ്ഞ ദിവസം കോട്ടയം ഭാഗത്തേക്കു
ചങ്ങനാശേരി ∙ പെരുന്നയുടെ സ്വന്തം ‘വള്ളിയമ്മ’ ഇനി ഷൺമുഖപ്രിയ ഗജറാണി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗജറാണി ‘ശ്രീവള്ളി’ക്ക് ഇന്ന് ‘ഷൺമുഖപ്രിയ ഗജറാണി’ പട്ടവും സ്റ്റീൽ ചങ്ങലയും സമർപ്പിക്കും. കൊടിയേറ്റിനു ശേഷമാണ് സമർപ്പണ ചടങ്ങുകൾ. പെരുന്ന ലക്ഷ്മി ഭവനിൽ ജി.എസ്.രാജേഷാണ് പട്ടം സമർപ്പിക്കുന്നത്.
ചങ്ങനാശേരി ∙ താലൂക്ക് ഓഫിസ് ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ചങ്ങനാശേരി റവന്യു ടവറിലെ ശുദ്ധജലവിതരണം മുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ടവറിലെ വിവിധ സർക്കാർ ഓഫിസിലെ ജീവനക്കാർ ഇന്നലെ കൂട്ടമായി നടുത്തളത്തിലെത്തി പ്രതിഷേധിച്ചു.മൂന്നുദിവസമായി ജലവിതരണം
∙ ഭാരതത്തിന് അഭിമാനമായി കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട മാർ ജോർജ് ജേക്കബ് കൂവക്കാടിനു വത്തിക്കാനിൽ ചങ്ങനാശേരി അതിരൂപതയുടെ ആദരം. റോമിലുള്ള, ചങ്ങനാശേരി അതിരൂപതാംഗങ്ങളായ വൈദികരും സന്യാസിനികളും അനുമോദനച്ചടങ്ങിനായി ഇന്നലെ വൈകിട്ട് സിസ്റ്റേഴ്സ് ഓഫ് പ്രസന്റേഷൻ കോൺവന്റിൽ ഒത്തുചേർന്നു. ഇറ്റലിയിലും സമീപരാജ്യങ്ങളിലും പഠിക്കുന്ന ചങ്ങനാശേരി അതിരൂപതാംഗങ്ങളായ വിദ്യാർഥികളും പങ്കെടുത്തു.
ചങ്ങനാശേരി ∙ കർദിനാൾമാർ സഭയുടെ രാജകുമാരന്മാർ എന്നാണ് അറിയപ്പെടുന്നത്. മാർ ജോർജ് കൂവക്കാടിന്റെ പുതിയ സ്ഥാനലബ്ധിയോടെ ചങ്ങനാശേരി അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്നത് മൂന്നാമത്തെ രാജകുമാരനെയാണ്. കർദിനാൾ മാർ ആന്റണി പടിയറ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മാർ ജോർജ് കൂവക്കാടിനു മുൻപേ കർദിനാൾ പദവിയിലെത്തിയ അതിരൂപതാംഗങ്ങൾ. വിശ്വാസികളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും മുന്നിലുള്ള അതിരൂപതയ്ക്ക് ലഭിച്ച മറ്റൊരു നേട്ടം .
ചങ്ങനാശേരി ∙ മെഡിസിൻ ഒപി അവധിയാണ്; കാരണം, ഡോക്ടർമാരും ജീവനക്കാരും വിനോദയാത്രയിൽ. ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെ 2 ഡോക്ടർമാരും സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റും ഉൾപ്പെടെ 21 അംഗ സംഘമാണ് ഇന്നലെ വിനോദയാത്രയ്ക്കു പോയത്. ഡോക്ടർ ഇല്ലാത്തതിനാൽ ഇന്നലെ മെഡിസിൻ വിഭാഗം ഒപി പ്രവർത്തിച്ചില്ല. രാവിലെ ഒപിയിൽ ചികിത്സ തേടിയെത്തിയ രോഗികൾ അന്വേഷിച്ചപ്പോഴാണു വിവരം പുറത്തറിയുന്നത്. കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കൊടിയിലേക്കാണ് ഇവർ യാത്ര പോയത്. ജില്ലയിലെ മറ്റൊരു ഗവ. ആശുപത്രിയിലെ ഡോക്ടറും ഈ സംഘത്തോടൊപ്പം പോയിട്ടുണ്ട്.
ചങ്ങനാശേരി ∙ വീടിനു നമ്പർ കിട്ടാൻ ഗൃഹനാഥൻ നടന്നതു 13 വർഷം. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഇടപെട്ടതോടെ വീട്ടുനമ്പറായി. ചങ്ങനാശേരി സ്വദേശി വിനോദ് വെട്ടികാട് 13 വർഷം മുൻപാണു കവിയൂർ റോഡിനു സമീപം വീടുവച്ചത്. 2010 ഏപ്രിലിൽ ചങ്ങനാശേരി നഗരസഭാ എൻജിനീയറിങ് വിഭാഗം കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി. 2011 ഫെബ്രുവരിയിൽ ഒക്യുപെൻസി സർട്ടിഫിക്കറ്റും ലഭിച്ചു. മേയിൽ റവന്യു ഇൻസ്പെക്ടർ വീടു പരിശോധിച്ചു.
ചങ്ങനാശേരി ∙ മാർക്കറ്റിലെ തീപിടിത്തം തടയാൻ പ്രതിരോധ സംവിധാനവുമായി അഗ്നിരക്ഷാസേനയും ജല അതോറിറ്റിയും. തീപിടിത്തങ്ങളിൽനിന്നു രക്ഷാപ്രവർത്തനം നടത്താൻ മാർക്കറ്റിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിർദേശം. ഇത് സംബന്ധിച്ച റിപ്പോർട്ട് ജല അതോറിറ്റിക്കു കൈമാറി. മാർക്കറ്റിലെ തീപിടിത്ത
ചങ്ങനാശേരി∙ നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ ചങ്ങനാശേരിയില്‍ ബിഷപ്പ് ഹൗസിലെത്തി മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി നിയോഗിച്ചതിനു ശേഷം വത്തിക്കാനില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തിയതാണ് അദ്ദേഹം. ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിളും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ 8ന് സെന്റ് പീറ്റേഴ്സ്
Results 1-10 of 155