Activate your premium subscription today
പന്തളം ∙ അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ എംസി റോഡിലെ ഹോട് സ്പോട്ടുകളിലൊന്നായ കുളനട മാന്തുകയിൽ മോട്ടർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 60 വാഹനങ്ങളിൽ നിന്നു പിഴയീടാക്കി.മദ്യപിച്ചു വാഹനമോടിക്കൽ, അമിതവേഗം അടക്കം കുറ്റകൃത്യങ്ങൾ കണ്ടെത്തി.ഇന്നലെ ഉച്ചകഴിഞ്ഞു 3ന് തുടങ്ങിയ പരിശോധന 3
പന്തളം ∙ അമിതമായി മദ്യപിച്ച ശേഷം കുതിരയുമായി തിരക്കേറിയ റോഡിലൂടെ നടന്നയാളിൽ നിന്നു കുതിരയെ ഏറ്റെടുത്ത് സംരക്ഷിച്ചു യുവാവ്. തട്ടയിൽ നന്ദന ഫാം ഉടമയായ ചിക്കു നന്ദനയാണു കുതിരയുടെ സംരക്ഷകനായത്. കുരമ്പാല സ്വദേശിയാണ് കഴിഞ്ഞ ദിവസം കുതിരയുമായി എംസി റോഡിൽ കുരമ്പാല ഭാഗത്തുകൂടി നടന്നത്. മദ്യപിച്ച ഇയാൾ കുതിരയെ
പന്തളം∙ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു. രമ്യയും രാജിവച്ചു. നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിൽ ബുധനാഴ്ച ചർച്ചയും വോട്ടെടുപ്പും നടക്കാനിരിക്കെയാണ് രാജി. സെക്രട്ടറി ഇ.ബി.അനിതയ്ക്കാണ് ഇരുവരും രാജി നൽകിയത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരണത്തിലുള്ള രണ്ടാമത്തെ നഗരസഭയാണ് പന്തളം.
പന്തളം∙ നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. കൂരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട് പൂർണമായും തകർന്നു.
പന്തളം ∙ നഷ്ടപ്പെട്ടെന്ന് കരുതിയ പണമടങ്ങിയ ബാഗ് തിരികെക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. ബാഗ് കണ്ടെത്തി നൽകിയതിന് പന്തളം പൊലീസിന് നന്ദി പറയുകയാണ് അദ്ദേഹം. സ്റ്റേഷനിലെത്തിയ സുരേഷിന് പൊലീസ് ബാഗ് കൈമാറി.കഴിഞ്ഞ ദിവസം ഒരു യാത്ര കഴിഞ്ഞു മടങ്ങി വരുന്നവഴിയാണ്
പന്തളം ∙ മാതാവിനെ ഉപദ്രവിച്ചതിലെ വിരോധം കാരണം പിതാവിനെ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ രണ്ടു മക്കൾ അറസ്റ്റിൽ. അമ്മയെ മുൻപ് ഉപദ്രവിച്ചു എന്ന വിരോധത്താൽ അച്ഛനെ ഗ്ലാസ് കഷ്ണം കൊണ്ട് കഴുത്തിന് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണു സഹോദരന്മാരായ പന്തളം തെക്കേക്കര തട്ടയിൽ മങ്കുഴി കുറ്റിയിൽ
പന്തളം ∙ അസൗകര്യങ്ങളെറേയുള്ള സബ് ട്രഷറിയിലെ കൗണ്ടറുകൾ ചിതലരിച്ചു. ഓട് പാകിയ പഴയ കെട്ടിടത്തിലെ പ്രധാനഹാളിലെ കൗണ്ടറുകളാണ് ചിതലരിച്ചത്. പെൻഷൻ അടക്കം വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ ഈ കൗണ്ടറിനു സമീപം നിന്നാണ് സേവനം തേടേണ്ടത്. തൊട്ടാൽ താഴെ വീഴുമെന്ന നിലയിലായി കൗണ്ടറുകൾ. കൗണ്ടറിന്റെ താഴെ ഒരു ഭാഗം പൂർണമായി
പന്തളം ∙ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ പന്തളം ജംക്ഷനിൽ നടപ്പാതകളിൽ സ്ഥാപിച്ച പൂച്ചട്ടികൾ നീക്കം ചെയ്യണമെന്ന് കെഎസ്ടിപി. കൊട്ടാരക്കര എക്സിക്യൂട്ടീവ് എൻജിനീയറാണ്, വ്യാഴാഴ്ച നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാൽ, എംസി റോഡിനോട് ചേർന്നുള്ള പ്രദേശങ്ങൾ മാലിന്യമുക്തമാക്കി
പത്തനംതിട്ട ∙ പന്തളം രാജകുടുംബാംഗവും കൊട്ടാര നിർവാഹക സംഘം മുൻ പ്രസിഡന്റുമായിരുന്ന പി.ജി.ശശികുമാര വർമ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു.
പന്തളം ∙ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് മുതൽ ഫെബ്രുവരി 4 വരെ അടൂർ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടി.ജെ.സാമുവൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റവ.ടി ജെ സാമുവൽ,
Results 1-10 of 18