Activate your premium subscription today
കൊച്ചി∙ ആൾക്ഷാമത്തിന്റെ പേരിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിലെ ഡോക്ടർമാരെ കൂടുതൽ മണിക്കൂറുകൾ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കുന്നതു ശരിയല്ലെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) വിധി. രോഗികൾക്കു മികച്ച സേവനം ഉറപ്പാക്കാൻ ഡോക്ടർമാർക്കു മനുഷ്യത്വപരമായ ജോലി സാഹചര്യം ഉറപ്പാക്കണമെന്നു കെഎടി വ്യക്തമാക്കി.
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസ് നേരിടുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) എസ്.ഷാനവാസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (ക്യാറ്റ്) നിരുപാധികം മാപ്പപേക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക ക്യാറ്റ് റദ്ദാക്കിയ ശേഷം ആ പട്ടികയിൽ ഉൾപ്പെട്ടവരിൽ നിലവിലെ സ്കൂളുകളിൽ നിന്നു വിടുതൽ വാങ്ങിയവർ പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ഡിജിഇ ഈ മാസം നാലിന് സർക്കുലർ ഇറക്കിയതാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനം. കഴിഞ്ഞ സിറ്റിങ്ങിൽ അറിയിച്ച പോലെ ആ സർക്കുലർ റദ്ദാക്കിയെന്ന് മാപ്പപേക്ഷിച്ചു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിജിഇ അറിയിച്ചു. അതിനാൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. കേസ് 24ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) റദ്ദാക്കിയിട്ടും ഹൈക്കോടതി ഉത്തരവിന്റെ മറവിൽ അതു നടപ്പാക്കാൻ ശ്രമിച്ച പൊതുവിദ്യാഭ്യാസ വകുപ്പിനു വീണ്ടും തിരിച്ചടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസിനെതിരെ ക്യാറ്റ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ കഴിഞ്ഞ 4ന് ഇറക്കിയ സർക്കുലർ പിൻവലിക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഓൺലൈനായാണ് ഷാനവാസ് ഹാജരായത്. കേസ് 21ന് പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ഒക്ടോബറിൽ ക്യാറ്റ് പുറപ്പെടുവിച്ച വിധിക്കു വിരുദ്ധമായി സ്ഥലംമാറ്റ പട്ടിക തയാറാക്കിയതിന് മറ്റൊരു കോടതിയലക്ഷ്യ നടപടിയും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെയുണ്ട്. അതും 21ന് പരിഗണിക്കും.
കൊച്ചി ∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) പുറപ്പെടുവിച്ച ഉത്തരവു നിലവിൽ നടപ്പായ സ്ഥലംമാറ്റങ്ങൾക്ക് ജൂൺ 3 വരെ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രൈബ്യൂണൽ ഉത്തരവു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജി.വി.പ്രീതി നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുൺ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) റദ്ദാക്കി. ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹോം സ്റ്റേഷൻ, ഇതര വിഭാഗ പട്ടികകൾ റദ്ദാക്കിയത്. ട്രൈബ്യൂണൽ തന്നെ ഇവ സ്റ്റേ ചെയ്തിരുന്നു. വിധി സർക്കാരിനു കടുത്ത തിരിച്ചടിയാണ്.
തിരുവനന്തപുരം∙ കോടതി ഉത്തരവിനെത്തുടർന്നു തരംതാഴ്ത്തിയ ഗവ.കോളജ് പ്രിൻസിപ്പൽമാരെ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി വീണ്ടും പ്രിൻസിപ്പൽമാരായി നിയമിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. യോഗ്യതയിൽ ഇളവു നൽകി പ്രിൻസിപ്പൽമാരായി നിയമിച്ചതിനാൽ യോഗ്യതയില്ലാത്ത മറ്റ് അധ്യാപകരും ഇനി പ്രിൻസിപ്പൽ പദവി ആവശ്യപ്പെട്ട് രംഗത്തിറങ്ങും.
തിരുവനന്തപുരം / കൊല്ലം ∙ വെറും 4 സെക്കൻഡിന്റെ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ നിഷേധിച്ച സർക്കാർ ജോലി 6 വർഷത്തെ പോരാട്ടത്തിലൂടെ നിഷ ബാലകൃഷ്ണൻ തിരിച്ചുപിടിച്ചു. ജോലി നൽകാൻ സർക്കാരിനു തീരുമാനിക്കാമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിഷയെ തദ്ദേശ വകുപ്പിൽ എൽഡി ക്ലാർക്കായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊച്ചി∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ (കെഎടി) നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല. എന്നാൽ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തെ അപ്പാടെ ബാധിക്കുന്ന വിഷയമാണിതെന്നും കെഎടി തന്നെ എത്രയും വേഗം കേസിൽ അന്തിമ തീർപ്പുണ്ടാക്കുകയോ സ്റ്റേ നീക്കണമെന്ന സർക്കാരിന്റെ അപേക്ഷയിൽ ഉത്തരവിടുകയോ ചെയ്യണമെന്നും നിർദേശിച്ചു.
കൊച്ചി∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ സംബന്ധിച്ച് ഉടൻ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി നിർദേശം. സ്ഥലം മാറ്റം സംബന്ധിച്ചു 10 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ഭാഗം ട്രൈബ്യൂണൽ മുമ്പാകെ വിശദീകരിക്കണം.
തിരുവനന്തപുരം ∙ റവന്യു വകുപ്പിൽ എല്ലാ ജില്ലാതല സ്ഥലംമാറ്റങ്ങളും തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും വരെ സ്ഥലംമാറ്റം പാടില്ലെന്നാണ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം, അംഗം പി.കെ.കേശവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Results 1-10 of 21