Activate your premium subscription today
തിരുവനന്തപുരം ∙ കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ജീവനക്കാർക്ക് ഓണം ബോണസും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. സ്ഥിരം ജീവനക്കാർക്ക് വാർഷിക ശമ്പളത്തിന്റെ 8.33% തുക ബോണസും അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും കരാർ തൊഴിലാളികൾക്ക് 5000 രൂപയും അഡ്വാൻസ് അനുവദിക്കും.
പാലക്കാട്∙ കെടിഡിസി ചെയർമാൻ പി.കെ. ശശിയ്ക്കെതിരായ സിപിഎമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും ശശിയ്ക്ക് നഷ്ടപ്പെടും. ജില്ലാ കമ്മിറ്റി ശശിയ്ക്കെതിരെ എടുത്ത തീരുമാനം ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇതിനു ശേഷം നടപടി ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽനിന്നും ബ്രാഞ്ചിലേക്കാണ് ശശിയുടെ മാറ്റം.
തിരുവനന്തപുരം ∙ പാർട്ടി നടപടിയെ തുടർന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാനല്ല താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് സിപിഎം നേതാവ് പി.കെ.ശശി. ‘‘കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല.’’ – ശശി പറഞ്ഞു. പറഞ്ഞു
പാലക്കാട്∙ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ സിപിഎം നേതാവ് പി.കെ.ശശി, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചേക്കും. പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവയ്ക്കാനാണ് നീക്കം. ഇന്നോ, നാളെയോ രാജി സമർപ്പിക്കുമെന്നാണ് സൂചന. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ നീക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് അപകടഭീഷണിയിലായ കെടിഡിസി ഹോട്ടൽ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി.മിനിപമ്പയിൽ ടൂറിസം വകുപ്പിന്റെ ഹോട്ടൽ ആരാമാണ് പ്രവർത്തനം നിർത്തിവച്ചത്. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി മിനിപമ്പയിൽ നിർമിക്കുന്ന മേൽപാതയുടെ അപ്രോച്ച്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ അമ്പത് ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇന്നലെ കെടിഡിസി ചെയർമാൻ പി.കെ ശശി, മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് ന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.
തിരുവനന്തപുരം ∙ പാർട്ടിയുടെ അവഗണനയിൽ മനസ്സു മടുത്തു ബിജെപിയിലേക്കു നീങ്ങിയെന്നാണ് പത്മജ വേണുഗോപാലിന്റെ ന്യായീകരണമെങ്കിലും അവർക്കു വേണ്ടത്ര അവസരങ്ങൾ നൽകിയതായി കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തു കെ.കരുണാകരൻ സ്മാരകത്തിന്റെ നിർമാണച്ചുമതല കെപിസിസി ഏൽപിച്ചിരുന്നത് പത്മജ ട്രഷററായ കരുണാകരൻ ഫൗണ്ടേഷനെയാണ്. ഇതിനായി ബൂത്തുകളിൽനിന്ന് ഒന്നരക്കോടിയോളം രൂപ പിരിച്ചെടുത്തു. പത്മജയ്ക്കു നൽകിയ പ്രധാന സ്ഥാനങ്ങൾ: കെടിഡിസി ചെയർപഴ്സൻ (2001), മുകുന്ദപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി (2004), തൃശൂർ നിയമസഭാ മണ്ഡലം സ്ഥാനാർഥി (2016), കെപിസിസി വൈസ് പ്രസിഡന്റ് (2020), തൃശൂർ നിയമസഭാ മണ്ഡലം സ്ഥാനാർഥി (2021), വോട്ടവകാശമുള്ള എഐസിസി അംഗം (2023), കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം (2024 ജനുവരി).
കോവളം∙അൻപതാണ്ടിലേറെ മുൻപത്തെ കോവളം പഞ്ചാര മണൽത്തീരത്ത് ഓടിക്കളിച്ച ഓർമ്മചിത്രങ്ങളുമായി ഇംഗ്ലണ്ടിൽ നിന്നുള്ള കെയ്റ്റി വീണ്ടും ഈ തീരത്ത്. 58 വർഷം മുൻപ് 3 വയസ്സുള്ളപ്പോൾ സഹോദരിമാർക്കൊപ്പം ഈ തീരത്ത് പാറി നടന്ന നിറമുള്ള ഓർമകൾ പങ്കു വച്ച് കെയ്റ്റി(61), ഭർത്താവ് ഇയാനു(63)മായി കഴിഞ്ഞ ദിവസം ലൈറ്റ് ഹൗസ്
കെടിഡിസിയുടെ എല്ലാ പ്രീമിയം റിസോട്ടുകളിലും സഞ്ചാരികൾക്കൊപ്പം എത്തുന്ന ഡ്രൈവർമാർക്ക് താമസ സൗകര്യങ്ങൾ ഒരുക്കാൻ കെടിഡിസി. എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ഹോട്ടലുകളിലും അതിഥികളുമായി എത്തുന്ന ഡ്രൈവർമാർക്കു കിടക്കുവാനും മറ്റു പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുവാനുമുള്ള സൗകര്യമുണ്ടാക്കണമെന്നുള്ള നിരന്തരമായ ആവശ്യ പ്രകാരമാണ് നടപടി.
തിരുവനന്തപുരം∙ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശിക്ക് രാജ്യാന്തര ട്രേഡ് ഫെയറിൽ പങ്കെടുക്കാൻ 3 രാജ്യങ്ങൾ സന്ദർശിക്കാൻ സർക്കാർ അനുമതി. സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് അനുമതി. ജനുവരി 22 മുതൽ
Results 1-10 of 42