Activate your premium subscription today
സൂര്യനെപ്പോലെ ജ്വലിച്ചുനിൽക്കുമ്പോൾ പെട്ടെന്ന് അസ്തമിച്ചതുപോലെ. മേളത്തെക്കുറിച്ചും മേള കലാകാരന്മാരെക്കുറിച്ചും നല്ല ജ്ഞാനവും അറിവും ഉണ്ടായിരുന്ന കലാകാരനായിരുന്നു ഉസ്താദ് സാക്കിർ ഹുസൈൻ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി സംഘടനയുടെ അമരക്കാരൻ കേളി രാമചന്ദ്രന്റെയും ബോളിവുഡ് നായകനായിരുന്ന ശശി കപൂറിന്റെ മകൾ സഞ്ജന കപൂറിന്റെയും പരിചയം വഴിയാണ് സാക്കിർ ഹുസൈൻ മേളത്തെപ്പറ്റി കൂടുതലറിഞ്ഞതും ഇഷ്ടപ്പെട്ടതും.
ഉസ്താദ് അല്ലാ രഖയ്ക്ക് മൂന്നു പെൺമക്കൾക്കു ശേഷം ജനിച്ച മകനായിരുന്നു സാക്കിർ ഹുസൈൻ. മുംബൈയിലെ മാഹിമിലെ നഴ്സിങ് ഹോമിൽ അദ്ദേഹം ജനിക്കുമ്പോൾ ഗുരുതര രോഗബാധിതനായി ആശുപത്രിയിലായിരുന്നു പിതാവ് അല്ലാ രഖ. മകന്റെ ജനനം കൊണ്ടുള്ള നിർഭാഗ്യമാണ് അല്ലാ രഖയുടെ രോഗമെന്നായിരുന്നു അമ്മ ബാവി ബീഗത്തിന്റെ വിശ്വാസം.
ഇതുവരെ കാണാത്ത തരം പൂരമാണു തൃശൂരിൽ കണ്ടുകൊണ്ടിരിക്കുന്നത്. രാത്രി പൂരത്തിനു സ്വരാജ് റൗണ്ടിലെത്തുമ്പോൾ അവിടെ ആരുമില്ലായിരുന്നു. വ്യക്തിപരമായി എന്നെ പൊലീസ് തടയുകയോ മാറിപ്പോകാൻ പറയുകയോ ചെയ്തില്ല. പക്ഷേ, സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതെ എങ്ങനെയാണു പൂരം നടത്തുക? പൂരം നടക്കുന്നതു സ്വരാജ് റൗണ്ടിലാണ്. പകൽചൂടിൽ വരാൻ പറ്റാത്ത ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും പ്രായമായവരും രാത്രി ഇവിടെ വരുന്നതു പൂരം ആസ്വദിക്കാനാണ്.
ചേർപ്പ് ∙ പെരുവനം കുട്ടൻ മാരാരെ സ്നേഹത്തിന്റെ കസവു മുണ്ടുടുപ്പിച്ചു ഗോപിയാശാൻ. പെരുവനം കുട്ടൻമാരാരുടെ എഴുപതാം പിറന്നാൾ ആഘോഷമായ ‘വാസന്ത സപ്തതി’യുടെ ഉദ്ഘാടന വേദിയിലായിരുന്നു ഈ സ്നേഹ സമ്മാനം.ചടങ്ങ് ഉദ്ഘാടനം ചെയ്ത കലാമണ്ഡലം ഗോപി കസവു മുണ്ടും മേൽമുണ്ടുമായാണ് എത്തിയത്. പൊന്നാട അണിയിച്ച ശേഷം അദ്ദേഹം
തൃശൂർ പൂരം ഇരമ്പിയാർക്കുകയാണ്. ഇലഞ്ഞിത്തറ മേളം കാലംകയറി നിൽക്കുന്ന സമയം. ആയിരക്കണക്കിനാളുകൾ മാനത്തേക്കു കൈകളുയർത്തി താളമിട്ടു മാനത്തും ഭൂമിയിലുമല്ലാതെ ആറാടി നിൽക്കുന്ന സമയം. മേളം ഇടിമുഴക്കംപോലെ അവസാനിക്കാൻ ഏറെ നേരം ബാക്കിയില്ല. പാണ്ടിമേളത്തിന്റ എല്ലാ സൗന്ദര്യവും രൗദ്രതയും ഇലഞ്ഞിത്തറയിൽ ആടി ഉലയുന്ന മുഹൂർത്തം. പെട്ടെന്നൊരു ആന തളർന്നു വീണു. കൂടെ എഴുന്നള്ളിച്ചു നിർത്തിയിരുന്ന ആനകൾ പരിഭ്രമിച്ചു. തോളോടു തോൾ ചേർന്ന നിന്നിരുന്ന ആയിരങ്ങൾ അലറി ഓടിത്തുടങ്ങി.
പെരുവനം ∙ അടുത്ത പൂരത്തിനും പൂരപ്പറമ്പിലുണ്ടാകുമെന്നും പാറമേക്കാവ് ഭഗവതിയുടെ തട്ടകത്തിലെ ഒരാളായി ജീവിക്കുമെന്നും പാറമേക്കാവ് ഇലഞ്ഞിത്തറ മേളം പ്രമാണി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട പെരുവനം കുട്ടൻ മാരാർ പറഞ്ഞു.ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നോ?24 വർഷം പ്രമാണിയായ ഒരാളെ നീക്കുന്നതിൽ
തൃശൂർ∙ തൃശൂർ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി സ്ഥാനത്തുനിന്നും പാറമേക്കാവ് ദേവസ്വം നീക്കിയതിൽ പ്രതികരണവുമായി പെരുവനം കുട്ടൻ മാരാര്. സംഭവിക്കുന്നതെന്തും നല്ലതിനെന്ന് അദ്ദേഹം പറഞ്ഞു. ‘‘എന്റെ വലുപ്പം മേളങ്ങളുടെ വലുപ്പമാണ്. പ്രമാണം വഹിക്കാൻ കഴിഞ്ഞ പൂരങ്ങളുടെ വലുപ്പമാണ് എന്റേത്. കിഴക്കൂട്ട് അനിയന് മാരാർ നല്ല കലാകാരനാണ്. എല്ലാവർക്കും അവസരം വേണം.
തൃശൂർ ∙ 24 വർഷം പൂരത്തിന് ഇലഞ്ഞിത്തറ മേളം പ്രമാണിയായിരുന്ന പെരുവനം കുട്ടൻമാരാരെ പ്രമാണി സ്ഥാനത്തു നിന്നു പാറമേക്കാവ് ദേവസ്വം മാറ്റി. കിഴക്കൂട്ട് അനിയൻ മാരാരായിരിക്കും ഈ വർഷത്തെ ഇലഞ്ഞിത്തറ പ്രമാണി. കഴിഞ്ഞ വെള്ളിയാഴ്ച പാറമേക്കാവ് വേലയ്ക്കു ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ മേള നിരയിലുണ്ടായ തർക്കമാണ് ഈ കൊട്ടിക്കലാശത്തിലെത്തിയത്.
മലയാള താളസമ്പ്രദായത്തിന്റെ മമ്മൂട്ടിയും മോഹൻലാലുമാണു കൂടെയിരിക്കുന്നത്. കൊട്ടെന്നു കേട്ടാൽ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുക്കമെന്നു കേട്ടാൽ പെരുവനം കുട്ടൻ മാരാർ. മലയാളികൾക്ക് ഇതാണ് ഇവർ രണ്ടു പേരും. ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റു രണ്ടു കലാകാരൻമാർ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതിനർഥം ഇവരേക്കാൾ പ്രതിഭകളായ ചെണ്ടവാദ്യ ആശാൻമാർ ഉണ്ടായിരുന്നില്ല എന്നല്ല. പ്രതിഭാസ്പർശത്തിനൊപ്പം താരാരാധന കൂടി ചേരുമ്പോഴാണ് മട്ടന്നൂരിന്റെ മട്ടും പെരുവനത്തിന്റെ പെരുമയും കേരളത്തിന്റെ അഭിമാനമാകുന്നത്. രണ്ടു പേരുടെയും പേരിനുമുണ്ട് സാദൃശ്യം. മട്ടന്നൂർ ശങ്കരൻകുട്ടി എന്ന മട്ടന്നൂർ ശങ്കരമാരാരുടെ പേരിലെ ‘കുട്ടി’, ആസ്വാദകർ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത അലങ്കാരമാണ്. പെരുവനം കുട്ടൻ മാരാർ യഥാർഥത്തിൽ ശങ്കരനാരായണനാണ്. പഞ്ചാരിയും പാണ്ടിയും ഒന്നിച്ചു കൊട്ടാറില്ല എന്നു പറയുന്നതുപോലെ, ഇവർ രണ്ടുപേരും ഒന്നിച്ചിരുന്ന് ഇതുപോലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആ തരത്തിൽ ഇതൊരു അപൂർവഭാഗ്യമാണ്, അസുലഭ അവസരമാണ്. ‘മനോരമ ഓൺലൈനിനു’ വേണ്ടി മട്ടന്നൂരും പെരുവനവും ഒന്നിച്ചപ്പോൾ... വിഡിയോ കാണാം, വിശദമായ അഭിമുഖവും വായിക്കാം...
Results 1-9