ADVERTISEMENT

തൃശൂർ∙ തൃശൂർ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി സ്ഥാനത്തുനിന്നും പാറമേക്കാവ് ദേവസ്വം നീക്കിയതിൽ പ്രതികരണവുമായി പെരുവനം കുട്ടൻ മാരാര്‍. സംഭവിക്കുന്നതെന്തും നല്ലതിനെന്ന് അദ്ദേഹം പറഞ്ഞു.

‘‘എന്റെ വലുപ്പം മേളങ്ങളുടെ വലുപ്പമാണ്. പ്രമാണം വഹിക്കാൻ കഴിഞ്ഞ പൂരങ്ങളുടെ വലുപ്പമാണ് എന്റേത്. കിഴക്കൂട്ട് അനിയന്‍ മാരാർ നല്ല കലാകാരനാണ്. എല്ലാവർക്കും അവസരം വേണം. എന്റെയും പാറമേക്കാവ് ദേവസ്വത്തിന്റെയും നല്ലതിനായിരിക്കും തീരുമാനം. എന്നും പാറമേക്കാവ് ദേവസ്വത്തിന്റെ ഭാഗമായി തുടരും’’– അദ്ദേഹം പറഞ്ഞു. വേല സമയത്തുണ്ടായത് ആശയക്കുഴപ്പം മാത്രമെന്നും അദ്ദേഹം വിശദീകരിച്ചു. 

Read more at: മലയാളിമനസ്സിൽ ചെണ്ടയുടെ പ്രിയതാളം തീർത്തവർ; മനസ്സു തുറന്ന് മട്ടന്നൂരും പെരുവനവും ഒന്നിച്ച് ഇതാദ്യം

കഴിഞ്ഞ ദിവസമാണ് പെരുവനം കുട്ടൻ മാരാരെ തൃശൂർ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്തുനിന്ന് നീക്കിയത്. കിഴക്കൂട്ട് അനിയൻ മാരാരാണ് പുതിയ പ്രമാണി. 24 വർഷത്തിനു ശേഷമാണു കുട്ടൻ മാരാർ പുറത്തു പോകുന്നത്. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പിൽ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്നത്തിനിടക്കായത്. 

English Summary: Peruvanam Kuttan Marar on Elanjithara Melam lead role

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com