ADVERTISEMENT

അവക്കാഡോ മിക്കവര്‍ക്കും പ്രിയമുള്ള പഴമാണ്, ഡയറ്റ് ചെയ്യുന്നവർ ഇപ്പോൾ‍ ഉപയോഗിക്കുന്ന ഒന്നുമാണ്. ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഫ്രൂട്ടാണിത്. സ്മൂത്തികൾ തയാറാക്കാനും മറ്റു വിഭവങ്ങൾക്കൊപ്പം ചേർത്തുമൊക്കെ  അവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. പോഷകസമ്പുഷ്ടമായ അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാതുക്കളായ പൊട്ടാസ്യവും മഗ്നീഷ്യവുമൊക്കെ വലിയ അളവിൽ തന്നെ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അവക്കാഡോ മികച്ചൊരു പ്രതിവിധിയാണ്.

മാത്രമല്ല, ചർമത്തിന്റെ ആരോഗ്യത്തിനും ഈ പഴം ഏറെ നല്ലതാണ്. അവക്കാഡോ ശരീരത്തിന് ഏറെ ഗുണകരമാണെങ്കിലും കഴിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷ്യ വസ്തുക്കൾക്കൊപ്പമിതു കഴിച്ചാൽ വിപരീതഫലമായിരിക്കും ലഭിക്കുക. അവക്കാഡോ കഴിക്കുമ്പോൾ ഒഴിവാക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം. 

smoothie1
Image credit: Sunny Forest/Shutterstock

ആരോഗ്യകരമായ കൊഴുപ്പ്  ധാരാളമായി അടങ്ങിയിരിക്കുന്ന അവക്കാഡോയ്‌ക്കൊപ്പം സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ കഴിക്കരുത്. സംസ്കരിച്ച ഭക്ഷ്യപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പ് നല്ല കൊഴുപ്പിനൊപ്പം ശരീരത്തിലെത്തുന്നതു ആരോഗ്യത്തിനു ഒട്ടും തന്നെയും ഗുണകരമല്ല. 

Fresh avocados. Image credit: Pixel-Shot/ShutterStock
Fresh avocados. Image credit: Pixel-Shot/ShutterStock

എരിവ് അധികമടങ്ങിയ ഭക്ഷണങ്ങൾ ചിലർക്ക് ഏറെ പ്രിയപ്പെട്ടതാകും. എന്നാൽ അവക്കാഡോയോടൊപ്പം എരിവധികമുള്ള ഭക്ഷണം വേണ്ടേ വേണ്ട. അല്ലാത്തപക്ഷം ദഹനപ്രശ്നങ്ങൾക്കു കാരണമാകും.

ശരീരത്തിനാവശ്യമായ ധാതുക്കളിൽ ഒന്നാണ് പൊട്ടാസ്യം. അവക്കാഡോയിലിതു ധാരാളമായി അടങ്ങിയിരിക്കുന്നു. ഉപ്പധികമുള്ള ഭക്ഷണവും അവക്കാഡോ കഴിക്കുമ്പോൾ ഒഴിവാക്കണം. ഉപ്പിലെ സോഡിയം പൊട്ടാസ്യവുമായി ചേരുമ്പോൾ ഇലക്ട്രോലൈറ്റ് ബാലൻസ് നഷ്ടപ്പെടുന്നു. ഇതും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. 

Photo credit :  Krasula / Shutterstock.com
Photo credit : Krasula / Shutterstock.com

ചീസ്, ബട്ടർ പോലുള്ള പാലുൽപ്പന്നങ്ങളും പാലും അവക്കാഡോയോടൊപ്പം കഴിക്കരുത്. കൊഴുപ്പ് അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ മേല്പറഞ്ഞതു പോലെ ദഹനപ്രശ്നങ്ങൾക്കു സാധ്യതയുണ്ട്.

അവക്കാഡോ ഒരു പഴമാണെങ്കിലും ഓറഞ്ച്, മുന്തിരി പോലുള്ളവ ഇതിനൊപ്പം കഴിക്കരുത്. അസിഡിക് പഴങ്ങൾ കഴിക്കുന്നത് വയറിനു അസ്വസ്ഥതകൾ ഉണ്ടാക്കും. പഞ്ചസാരയുടെ അളവ് അവക്കാഡോയിൽ വളരെ കുറവാണ്. അതുകൊണ്ടുതന്നെ മധുരം കൂടുതലടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങളും ഇതിനൊപ്പം വേണ്ട. 

പ്രോട്ടീനിന്റെ കലവറയാണ് അവക്കാഡോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രോട്ടീൻ കൂടുതലായി അടങ്ങിയ മറ്റു ഭക്ഷ്യവസ്തുക്കൾ ഇതിനൊപ്പം കഴിക്കുമ്പോൾ ശരീരത്തിൽ അമിത അളവിൽ കൊഴുപ്പ് അടിയാനിടയുണ്ട്. അതിനാൽ ഒരുമിച്ചുള്ള ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഗുണകരം.

ശരീരഭാരം കുറയ്ക്കും ഈ സ്പെഷൽ ജൂസ്

ഏറെ ആരോഗ്യപ്രദമായ വെണ്ണപ്പഴം എന്ന അവക്കാഡോയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അത്യുത്തമമായ തുളസിയും ചേര്‍ത്ത് ഒരുഗ്രന്‍ ഹെല്‍ത്ത് ഡ്രിങ്ക്. ഇതിനൊപ്പം ഫ്ളാക്‌സ് സീഡും തേങ്ങാവെള്ളവുമാണ് ചേര്‍ക്കുന്നു. ഇതുകൂടാതെ അവക്കാഡോ, പച്ചപ്പഴം, പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് ഒരു അടിപൊളി സ്മൂത്തിയും തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. 

അവക്കാഡോ, തുളസി ഹെല്‍ത്തി ഡ്രിങ്ക്

അവക്കാഡോ-1

ബനാന -1

തുളസിയില- 15 എണ്ണം

തേന്‍ - രണ്ട് ടേബിള്‍സ്പൂണ്‍

 മിക്‌സിയുടെ ജാറില്‍ അവക്കാഡോയുടെ മാംസളമായ ഭാഗം സ്പൂണ്‍ ഉപയോഗിച്ചു ചുരണ്ടി ഇടുക. ഒരു പഴം അരിഞ്ഞതും തുളിയില, ഫ്‌ളാക്‌സ് സീഡ്, തേന്‍, തേങ്ങാവെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ അരകപ്പ് തൈര് ചേര്‍ക്കാവുന്നതാണ്.

അവക്കാഡോ മില്‍ക്ക് സ്മൂത്തി 

അവക്കാഡോ-1

റോബസ്റ്റ -1

പാല്‍ - ഒരു കപ്പ്

തേന്‍ - 4 ടേബിള്‍ സ്പൂണ്‍

മിക്‌സിയുടെ ജാറില്‍ അവക്കാഡോയുടെ മാംസളമായ ഭാഗം സ്പൂണ്‍ ഉപയോഗിച്ചു ചുരണ്ടി ഇടുക. ഒരു പഴം അരിഞ്ഞതും ഒരു കപ്പ് പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ച് വേണമെങ്കില്‍ ഏലയ്ക്കാപൊടി ചേര്‍ത്ത് ഉപയോഗിക്കാം. (പാചകക്കുറിപ്പ്:  രമ്യ നായർ)

English Summary:

Best Avocado Smoothie Recipes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com