ADVERTISEMENT

ദുൽഖർ സൽമാൻ-നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ഐ ആം ​ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. ആക്‌ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാകും ചിത്രമെന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ദുൽഖർ സൽമാൻ തന്നെയാണ് നിർമാണം.

ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ്‌ സംഭാഷണം. ചമൻ ചാക്കോയാണ് എഡിറ്റിങ്.

പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോ. ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.

2023-ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയാണ് ദുർഖറിന്റേതായി അവസാനം തിയറ്ററിലെത്തിയ മലയാള ചിത്രം. മലയാളത്തിലേക്കുള്ള നടന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാകും ഈ സിനിമ. വെങ്കി അറ്റ്‌ലൂരിസംവിധാനം ചെയ്ത ലക്കി ഭാസ്കറാണ് അവസാനം പുറത്തിറങ്ങിയ ദുൽഖർ ചിത്രം. ആഗോളതലത്തില്‍ 110 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടി താരത്തിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിയിരുന്നു.

English Summary:

Dulquer Salmaan’s next with Nahas Hidayath titled ‘I Am Game’

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com