‘ദുബായിയുടെ വളർച്ചയിൽ കേരള ജ്വല്ലറികളുടെ പങ്ക് നിർണായകം’

Mail This Article
ദുബായ്∙ ലോകത്തിലെ ഏറ്റവും വലിയ സ്വർണാഭരണ വിപണിയായ ദുബായിൽ കേരള ജ്വല്ലറികളുടെ പങ്ക് നിർണായകമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ.
ദുബായിയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകളാണ് കേരളത്തിൽ നിന്നുള്ള ജ്വല്ലറി മേഖല നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുൽ നാസർ.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്.അബ്ദുൽ നാസറിന് ദുബായ് കേരള ജ്വല്ലറി അസോസിയേഷൻ സ്വീകരണം നൽകി. ദുബായ് കേരള ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റ് മുനീർ തങ്ങൾസ് അധ്യക്ഷനായി. ട്രഷറർ ഷുഹൈബ്, അബ്ദുൽ കരീം സഫാ, ലെയ്സ് കൊടുവള്ളി, മുജീബ് തജ്‌വി, ഷാനവാസ് നക്ഷത്ര, അലവിക്കുട്ടി വണ്ടൂർ, സി.കെ. നാസി എന്നിവർ പ്രസംഗിച്ചു.