Activate your premium subscription today
കോഴിക്കോട് ∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നു വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനം. പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണെന്നു കാണിച്ചു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) കമ്പനിക്കു നോട്ടിസ് നൽകി. പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. കോഴിക്കോട് ഞെളിയൻപറമ്പിലെ പദ്ധതിയിൽ നിന്നു സോണ്ടയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷൻ സർക്കാരിനു കത്തു നൽകിയിരുന്നു. കോഴിക്കോടിനു പുറമേ കൊല്ലത്തും പദ്ധതി നടപ്പാക്കാൻ സോണ്ടയെയാണു തിരഞ്ഞെടുത്തിരുന്നത്. അതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ ആശുപത്രിയിൽ പോയി കാനത്തെ കാണാനിരുന്നതാണ്. ഒപ്പം എം.കെ. സാനു മാഷിനെയും കണ്ടു മടങ്ങാമെന്ന് കരുതി. നല്ല ചുമയുണ്ടായിരുന്നതു കൊണ്ട് യാത്ര ഒഴിവാക്കിയതാണ്. പിന്നെ കേട്ടതു മരണവാർത്തയാണ്. യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ കാനത്തെ അറിയാം. എന്നെ ജ്യേഷ്ഠ സഹോദരപ്പോലെയാണ് പരിഗണിച്ചിരുന്നത്. ഇടതു മുന്നണി യോഗങ്ങളിൽ അദ്ദേഹം മുതിർന്ന സിപിഐ നേതാക്കൾക്കൊപ്പം വരുന്നത് ഓർമയിലുണ്ട്. ഒരേ ജില്ലക്കാർ എന്ന പ്രത്യേക അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും ഇടതുപക്ഷ ഐക്യത്തിന് കോട്ടം ഉണ്ടാകാതിരിക്കാൻ കാനം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
കോട്ടയം ∙ 84 വയസ്സിന്റെ നിറവിലെത്തിയ മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനു പിറന്നാൾ ആശംസകളുമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ. അയ്മനം കുടയംപടിയിലെ വീട്ടിൽ കേക്കു മുറിച്ചും സദ്യയൊരുക്കിയും പിറന്നാളാഘോഷിച്ചു. മന്ത്രി വി.എൻ.വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന
കോട്ടയം ∙ എൺപത്തിനാലു വയസ്സിന്റെ നിറവിൽ ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട സംതൃപ്തിയിലിരിക്കുന്ന വൈക്കം വിശ്വന്റെ വീട്ടിലേക്ക് പൂർണ ചന്ദ്രശോഭയുള്ള ചിരിയോടെ സുരേഷ് കുറുപ്പ് എത്തി. പണ്ടൊരിക്കൽ കോട്ടയത്തെ സിപിഎം ഓഫിസിലേക്ക് തുടയിൽ നിറയെ ചുവന്നു തിണർത്ത പാടുകളുമായി കയറി വന്ന ഒരു ബാലനെ വൈക്കം വിശ്വൻ ഓർമിച്ചു.
കൊച്ചി ∙ ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക് നൽകിയ ഉപകരാറിൽ സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതു കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷ് എന്നു രേഖകൾ. എന്നാൽ മകൻ സാക്ഷിയായതിനെക്കുറിച്ച് അറിയില്ലെന്നു വേണുഗോപാൽ പ്രതികരിച്ചു. ബയോമൈനിങ് നടത്താൻ 55 കോടി രൂപയ്ക്കാണു കൊച്ചി കോർപറേഷൻ ബെംഗളൂരു കേന്ദ്രമായ സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയിരുന്നത്.
കോട്ടയം∙ ബ്രഹ്മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വൻ വക്കീൽ നോട്ടിസയച്ചു. വൈക്കം വിശ്വന്റെ മരുമകൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു തന്റെ കമ്പനിക്ക് ബ്രഹ്മപുരത്ത് ബയോ മൈനിങിന് അവകാശം നേടി എന്നായിരുന്നു ആരോപണം.
ബ്രഹ്മപുരം∙ സർക്കാർ സ്പോൺസേഡ് ദുരന്തമാണ് ബ്രഹ്മപുരത്തുണ്ടായതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിഷപ്പുകയ്ക്ക് ഇരയായവർക്കു നഷ്ടപരിഹാരം നൽകണം. സിപിഎം നേതാവായ വൈക്കം വിശ്വന്റെ കുടുംബാംഗങ്ങൾക്ക് മാലിന്യ നിർമാർജന കരാർ കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കണം. മാലിന്യ നിർമാർജനം പഠിക്കാനെന്നു പറഞ്ഞു വിദേശത്തു കറങ്ങി നടന്നു പണം പാഴാക്കിയ മുഖ്യമന്ത്രിയും വേസ്റ്റാണെന്നു സുധാകരൻ പറഞ്ഞു.
കോഴിക്കോട് ∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് നിർമിക്കാൻ സോൻട ഇൻഫ്രാടെക്കിന് മുൻപരിചയമില്ലെന്നു കമ്പനിയുടെ 2021ലെ വാർഷിക സാമ്പത്തിക റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 2500 കേന്ദ്രങ്ങളിൽ മാലിന്യം ശേഖരിക്കാൻ കമ്പനിക്കു സംവിധാനമുണ്ട്. എന്നാൽ, മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾ എവിടെയും സ്ഥാപിച്ചിട്ടില്ല. കേരളത്തിൽ കൊച്ചി, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ പ്ലാന്റിനു പദ്ധതിയുണ്ടെങ്കിലും കോഴിക്കോട്ട് മാത്രമാണു കരാർ നടപടി പൂർത്തിയായതെന്നും റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം ∙ ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ടു മരുമകനു കരാർ ലഭിച്ചതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്ന് എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ. ‘എന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടില്ല. മുഖ്യമന്ത്രിയുമായി മരുമകനു നല്ല ബന്ധം എന്നും വാർത്തകൾ വരുന്നു.
കൊല്ലം ∙ മാലിന്യ നിർമാർജനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്നിരിക്കെ, ഈ രംഗം സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള സിപിഎം തീരുമാനം ബ്രഹ്മപുരത്തെ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ വൻ വിവാദമാകുന്നു. പാർട്ടി തീരുമാനത്തിന്റെ ചുവടുപിടിച്ചു സംസ്ഥാനത്തെ കോർപറേഷനുകളിലും നഗരസഭകളിലും ബിഒടി (ബിൽഡ്–ഓപ്പറേറ്റ്–ട്രാൻസ്ഫർ) വ്യവസ്ഥയിൽ മാലിന്യ നിർമാർജന പ്ലാന്റുകൾ ആരംഭിക്കാനുള്ള നടപടികൾക്കു സർക്കാർ തുടക്കമിട്ടെങ്കിലും വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
Results 1-10 of 14