ADVERTISEMENT

കോട്ടയം ∙ ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ടു മരുമകനു കരാർ ലഭിച്ചതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്ന് എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ. ‘എന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടില്ല. മുഖ്യമന്ത്രിയുമായി മരുമകനു നല്ല ബന്ധം എന്നും വാർത്തകൾ വരുന്നു. ഞാൻ എന്റെ കുടുംബകാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞിട്ടില്ല. അവരെ അദ്ദേഹത്തിന് അറിയുമോ എന്നു പോലും അറിയില്ല. ഇതുവരെ ചെയ്ത ജോലിയുടെ പണം പോലും മരുമകന്റെ കമ്പനിക്കു ലഭിച്ചിട്ടില്ലെന്നു മകൾ പറഞ്ഞു’ – വൈക്കം വിശ്വൻ പറഞ്ഞു.

അതേസമയം, ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താനുള്ള പദ്ധതിയുടെ ഉപകരാർ തന്റെ മകന് ഇല്ലെന്നു കെപിസിസി ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ പറഞ്ഞു. മകന് അങ്ങനെയൊരു കമ്പനിയോ കരാറോ ഇല്ല. 

ബ്രഹ്മപുരം പ്ലാന്റിൽ 15 വർഷത്തിനിടയിലുണ്ടായ എല്ലാ തീപിടിത്തങ്ങളെക്കുറിച്ചും അന്വേഷിക്കണം. കോൺഗ്രസ് ഭരിക്കുമ്പോൾ 3 ദിവസം തുടർച്ചയായി കത്തി. 1,500 ലോ‍ഡ് മണ്ണിറക്കിയാണ് ആ തീ അണച്ചത്. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള കരാർ നേരത്തേ ലഭിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത ജിജെ ഇക്കോപവർ എന്ന കമ്പനിയുടെ പാർട്നർമാരിൽ ചിലർ എറണാകുളത്തെ കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കളാണ്. അവരാണ് ഇപ്പോഴത്തെ ആരോപണത്തിനു പിന്നിൽ. 

ആ കമ്പനിയെ പിന്തുണയ്ക്കാത്തതാണ് തനിക്കെതിരെ ആരോപണമുന്നയിക്കാൻ കാരണമെന്നും വേണുഗോപാൽ പറഞ്ഞു.

English Summary : Vaikom Viswan about Brahmamangalam plant agreement issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com