Activate your premium subscription today
കണ്ണൂർ ∙ പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ചു കറിയുണ്ടാക്കിയവരുടെ വാർത്ത പുറത്തു വരുമ്പോൾ സ്വന്തം എസ്റ്റേറ്റിൽ സിംഹവും കരടിയും ഉൾപ്പെടെയുള്ള മൃഗങ്ങളെ തീറ്റ നൽകി പരിപാലിച്ചൊരാൾ ഇവിടെയുണ്ട്. ഇന്ത്യൻ സർക്കസിനെ | Circus Doyen | Gemini Sankaran | Man Vs Wild | Manorama News
ലാഭമുണ്ടാക്കാൻ സർക്കസ് കമ്പനി നടത്തിയ വ്യക്തിയായിരുന്നില്ല ജെമിനി ശങ്കരൻ. സർക്കസിനെയും അതിലെ മനുഷ്യരെയും ജീവജാലങ്ങളെയും അദ്ദേഹം ഹൃദയം കൊടുത്തു സ്നേഹിച്ചു. അചഞ്ചലമായ മനുഷ്യസ്നേഹമായിരുന്നു മുഖമുദ്ര. പുരോഗമന പക്ഷത്തായിരുന്നു എക്കാലവും നിലയുറപ്പിച്ചത്. കണ്ണൂരിന്റെ സാമൂഹിക–സാംസ്കാരിക ജീവിതത്തിൽ വലിയ അടയാളം കൂടി രേഖപ്പെടുത്തിയാണ് ജെമിനി ശങ്കരൻ വിടവാങ്ങിയത്.
ജെമിനി ശങ്കരന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂട. എല്ലാ അർഥത്തിലും പൂർണവും സഫലവുമായ ഒരു ജീവിതത്തിനു ശേഷം തന്റെ 99ാം വയസ്സിലാണ് ആ വലിയ മനുഷ്യൻ ലോകത്തോടു വിടപറഞ്ഞത്. എങ്കിലും അത് നമ്മെ എല്ലാവരെയും, പ്രത്യേകിച്ച് എന്നെ, ഏറെ ദുഃഖിതനാക്കുന്നു. ഏതാണ്ട് 60 കൊല്ലത്തെ ഗാഢബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.
കണ്ണൂർ ∙ വലിച്ചുകെട്ടിയിട്ട തമ്പിന്റെ മേലാപ്പിൽ നിന്നു കോർത്തിട്ട ഞാണിന്മേൽ ആത്മവിശ്വാസത്തോടെ മലക്കം മറിഞ്ഞിരുന്ന യുവാവിനെ കാണാൻ അമ്പരപ്പോടെയാണ് ജനം ഉയരങ്ങളിലേക്കു നോക്കിയിരുന്നത്. അതേ അദ്ഭുതത്തോടെ ഉയരങ്ങളിലേക്കു നോക്കണം ആധുനിക സർക്കസിന്റെ കുലപതിയായ ജെമിനി ശങ്കരന്റെ തലപ്പൊക്കമറിയാൻ.
കണ്ണൂർ ∙ ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന് (99) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ രാത്രി 11.40ന് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ 9.30ന് സ്വവസതിയായ വാരത്തെ ശങ്കർ ഭവനിലെത്തിച്ചു.
കണ്ണൂർ ∙ ട്രപ്പീസ് കളിക്കാരനായി 4 വർഷം തിളങ്ങിയ ശേഷമാണ് ജെമിനി ശങ്കരന്റെ സർക്കസ് ഉടമസ്ഥന്റെ വേഷത്തിലേക്കുള്ള ട്രപ്പീസ് ചാട്ടം. രാജ്യത്തെ പ്രമുഖ സർക്കസ് കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഗ്രേറ്റ് റെയ്മൻ വലിയ പ്രതിസന്ധിയിലേക്കു പോയപ്പോൾ അതിന്റെ ഉടമയായിരുന്ന കല്ലൻ ഗോപാലൻ ശങ്കരനെ ഒരു വലിയ ദൗത്യമേൽപിച്ചു– ഹെർമൻ സർക്കസിലെ കലാകാരൻമാരുടെ
കണ്ണൂർ ∙ ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്പലത്ത് നടത്തും.
Results 1-7