Activate your premium subscription today
ദേശമംഗലം ∙ ജപ്തി ഭീഷണിയിൽ നിന്നിരുന്ന സുഫൈലിനും കുടുംബത്തിനും താങ്ങായി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. മുൻപു ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ ബാങ്കിൽ നിന്നു തിരികെ എടുപ്പിച്ച വീടിന്റെ ആധാരം മറിയ ഉമ്മൻ കുടുംബത്തിനു കൈമാറി. ജനസമ്പർക്ക പരിപാടിയിലൂടെയാണ് ഉമ്മൻ ചാണ്ടി ദേശമംഗലം പള്ളം സ്വദേശിയായ സുഫൈലിന്റെ
അപ്പ മരിച്ചില്ലായിരുന്നെങ്കിൽ... കൈപിടിച്ച് കൂടെയുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതല്ലല്ലോ. അപ്രതീക്ഷിതമായി നാമനിർദേശവും നൽകേണ്ടി വന്നു. നയിക്കാൻ രക്ഷിതാവ് കൂടെ ഉള്ളപ്പോൾ നമ്മൾ ഒന്നും അറിയേണ്ട. അങ്ങനെയൊരു ഗൈഡൻസ് ആഗ്രഹിച്ചു. എന്തു പറയണം, എന്ത് ചെയ്യണം, എങ്ങനെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണം എന്നെല്ലാം ആശയക്കുഴപ്പമുണ്ടാകുമ്പോഴൊക്കെ അപ്പയിലേക്ക് നോക്കുമായിരുന്നു. പിന്നെപ്പിന്നെ അദ്ദേഹം ഇപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസം ഉള്ളിൽ ബലപ്പെട്ടു.
ബത്തേരി∙ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കക്ഷിരാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ അവാർഡ് മരണാനന്തര ബഹുമതിയായി ഉമ്മൻചാണ്ടിക്കു വേണ്ടി മകൾ മറിയ ഉമ്മന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.ടി.
ബത്തേരി∙ ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ കക്ഷി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ അവാർഡ് മരണാനന്തര ബഹുമതിയായി ഉമ്മൻ ചാണ്ടിക്കു വേണ്ടി മകൾ മറിയം ഉമ്മന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ 31. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനം. പൊതുപ്രവർത്തകന്റെ തിരക്കേറിയ ജീവിതത്തിൽ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമയം കിട്ടാറില്ല. ഈ ജന്മദിനത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ ഓർമകൾ കുടുംബാംഗങ്ങളെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെയും തേടിയെത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിടവഴികളിൽനിന്നു പോലും ഉമ്മൻ ചാണ്ടിയുടെ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്നാകട്ടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് അനേകം പേർ എത്തുന്നത് ഇന്നും തുടരുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കാൻ. ‘‘അപ്പയ്ക്കു വേണ്ടി ഇനിയെന്തെങ്കിലും കൂടി എനിക്ക് ചെയ്യാനാകുമായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോള് എന്റെ ഓരോ ദിവസവും കടന്നു പോകുന്നത്’’ എന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയ. ‘‘അപ്പയുടെ രാജകുമാരിയായാണ് എന്നെ വളർത്തിയത്. അദ്ദേഹത്തിന്റെ പാത പറ്റാവുന്നത്രയും പിന്തുടരുമെന്നും മരിയ പറയുന്നു. ഉമ്മൻ ചാണ്ടിയോടൊപ്പം കഴിഞ്ഞ ദിനങ്ങളെ ഓർക്കുകയാണ് മകൾ മരിയ ഉമ്മൻ. അതിൽ മരിയയുടെ കുട്ടിക്കാലമുണ്ട്, അപ്പയുടെ അവസാന നാളുകളിൽ ഒപ്പം നിന്നതിന്റെ ഓർമകളുണ്ട്. എന്താണ് ആ അപ്പ മക്കൾക്കായി കരുതി വച്ചത്? സ്നേഹനിധിയായ ആ പിതാവിന്റെ വിയോഗം എങ്ങനെയാണ് തരണം ചെയ്തത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് മരിയ.
കോട്ടയം∙ ന്യൂബീറ്റ്സ് അവതരിപ്പിക്കുന്ന സഞ്ജു പുത്തൻപുരക്കൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘സ്നേഹ പൂർവ്വം കുഞ്ഞൂഞ്ഞിന്’ റിലീസ് ചെയ്തു. എസ്.ജെ.ബിജോ കോട്ടയം, സുനിൽ ആശാൻ, അനിൽ.പി. സാമുവൽ, സന്തോഷ് പ്രഭ, മധു .ഡി, അനിത് പി ജോയ്, പ്രദീപ് ബീത്തോവൻസ്, സനോജ് ശ്രീകുമാർ, പ്രദീപ് എമിലി എന്നിവരാണ് ‘സ്നേഹ പൂർവ്വം
ആലപ്പുഴ ∙ ‘അപ്പ ഗാന്ധിമാർഗം ജീവിച്ചു കാണിച്ച ആളായിരുന്നു’ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പറഞ്ഞു. ആലപ്പുഴ സ്പെഷൽ സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണവും ഉമ്മൻചാണ്ടിയെ കുറിച്ച് സ്കൂൾ കുട്ടികൾ തയാറാക്കിയ ആൽബത്തിന്റെ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയ ഉമ്മൻ....
തിരുവനന്തപുരം∙ സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്. ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള
ഉമ്മൻ ചാണ്ടി ആരംഭിച്ച ദൗത്യം പൂർത്തിയാക്കാൻ മകൻ ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കു കൈമാറുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ഇതു വരെ കേട്ടിട്ടില്ലാത്ത ഭൂരിപക്ഷം നൽകി ചാണ്ടി ഉമ്മനെ പുതുപ്പള്ളി സ്വീകരിച്ചു. ചാണ്ടിയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ ശ്രമിക്കുകയാണ് ഏവരും. മരണാനന്തരം തനിക്ക് ഔദ്യോഗിക ബഹുമതി ഉമ്മൻ ചാണ്ടി വേണ്ടെന്നു വച്ചു. ആ ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഇപ്പോൾ അഭിമാനം കൊള്ളുന്നുണ്ടാകാം. തന്റെ പിൻഗാമിക്ക് ലഭിച്ച ഭൂരിപക്ഷം കണ്ട്.
Results 1-9