Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ ലോകസമാധാനത്തിനായി മതചിന്ത വെടിഞ്ഞ് എല്ലാ മനുഷ്യരും പ്രയത്നിക്കണമെന്ന ആഹ്വാനത്തോടെ വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിനു പരിസമാപ്തി. മാനവികതയുടെ ഏകത്വത്തിനും സാഹോദര്യത്തിനും തടസ്സമാകുന്ന പ്രവണതകളെ മതനേതാക്കളുടെ ഇടപെടലിലൂടെ ഇല്ലായ്മ ചെയ്യണം. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന സമ്മേളന സന്ദേശം എല്ലാ രാജ്യങ്ങളിലും മതമേലധ്യക്ഷരിലും എത്തിക്കും.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇക്കാലത്തും ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി ∙ സർവമത സമ്മേളനവേദിയിൽ ഭാരതത്തിന്റെ മഹിമയെ പ്രകീർത്തിക്കുന്ന മലയാളഗാനം ആസ്വദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണു ഗാനം ആലപിച്ചത്.
വത്തിക്കാൻ സിറ്റി∙ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില് മാർപാപ്പ അഭിപ്രായപ്പെട്ടു.
വത്തിക്കാൻ സിറ്റി ∙ ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമതസമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനിൽ നടത്തുന്ന സർവമതസമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്നു സംസാരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മാർപാപ്പയുടെ അഭിസംബോധന. വത്തിക്കാൻ സ്ക്വയറിൽ ഉച്ചയ്ക്ക് 2.30നു ചേരുന്ന സർവമതസമ്മേളനത്തിലെ പ്രത്യേക സെഷനുകൾ കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ഗുരു രചിച്ച ‘ദൈവദശകം’ പ്രാർഥന സമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമ്മേളന ലക്ഷ്യങ്ങൾ വിശദമാക്കും.
വിശ്വപ്രപഞ്ചത്തിനായി ശ്രീനാരായണഗുരുദേവൻ മലയാളത്തിലെഴുതിയ ഈ പ്രാർഥന ക്രിസ്തുദേവന്റെ ദൈവികചൈതന്യം തുളുമ്പുന്ന വത്തിക്കാന്റെ മണ്ണിൽ ഇറ്റാലിയൻ ഭാഷയിൽ മുഴങ്ങാൻ ഇനി അൽപസമയം മാത്രം. ശിവഗിരിയിൽ നിന്നെത്തിയവർ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഗുരുദേവൻ മാനവകുലത്തിനായി വിളംബരം ചെയ്ത മാനവികത, സാഹോദര്യം എന്നീ സന്ദേശങ്ങളുമായി വത്തിക്കാനെന്ന പുണ്യഭൂമിയിൽ നിൽക്കുമ്പോൾ ഇത് ആധ്യാത്മികചരിത്രത്തിലെയും മനുഷ്യചരിത്രത്തിലെയും സുപ്രധാന മുഹൂർത്തമായാണ് കാണുന്നത്. ഗുരുദർശനങ്ങളുടെ വ്യാപ്തി വിളംബരം ചെയ്യുകയും ലോകത്തിനു പകർന്നുനൽകുകയും ചെയ്യുന്ന ഒരു മഹാസമ്മേളനം ഇന്ത്യയ്ക്കു പുറത്തു നടത്തുന്നതു രാജ്യചരിത്രത്തിലും സവിശേഷതകളോടെ രേഖപ്പെടുത്തപ്പെടും. സ്നേഹത്തിന്റെ പ്രവാചകനെന്ന നിലയിലാണ് ശ്രീനാരായണഗുരു ക്രിസ്തുദേവനെ കണ്ടത്. ശ്രീബുദ്ധൻ അഹിംസയ്ക്കു പ്രാധാന്യം നൽകി, ക്രിസ്തുദേവൻ സ്നേഹത്തിന്, നബി തിരുമേനിയാകട്ടെ സാഹോദര്യത്തിനും. ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യത്തിനു ഗുരുദേവൻ ലളിതമായ ഉത്തരമാണ് നൽകിയത്: ‘ജാതിമതാദിഭേദ ചിന്തയിൽനിന്നുള്ള മോചനം !’ 73 വർഷം ഗുരു ജീവിച്ചത് ഇതിനു വേണ്ടിയാണെന്നു കാണാം
എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്തു മനുഷ്യൻ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്ന് ഓർമിപ്പിക്കുന്നുണ്ട് ഈ കാലം. ശ്രീനാരായണഗുരുവിന്റെ നിത്യദീപ്തവും അമൂല്യവുമായ സന്ദേശങ്ങൾക്ക് അതുകൊണ്ടുതന്നെയാണു ലോകപ്രസക്തി വർധിക്കുന്നതും. ജാതിമതഭേദങ്ങളും അതുണ്ടാക്കുന്ന ദ്വേഷങ്ങളുമുള്ള ഇന്നത്തെ ലോകത്ത്, ഈ ഉൾക്കാഴ്ചയിലേക്കു മനുഷ്യരെ നയിക്കുക എന്ന ഗുരുധർമം നിർവഹിച്ചുപോരുന്ന ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തിനും ലോക മതപാർലമെന്റിനും വത്തിക്കാനിൽ ഇന്നു ശുഭാരംഭമാകുമ്പോൾ ആശംസകൾ അർപ്പിക്കുകയാണു കേരളം.
വത്തിക്കാൻ സിറ്റി ∙ ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമതസമ്മേളനത്തിനും ലോക മതപാർലമെന്റിനും ഇന്നു വൈകിട്ട് 7ന് സ്നേഹ സംഗമത്തോടെ തുടക്കമാകും. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം.
തിരുവനന്തപുരം ∙ ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സമ്മേളനത്തിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. 29, 30, ഡിസംബർ 1 തീയതികളിലാണ് സമ്മേളനം. ഇറ്റലിക്കു പുറമേ വിവിധ രാജ്യങ്ങളിൽനിന്നുള്ള 100 പ്രതിനിധികളും ഇന്ത്യയിൽ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും പങ്കെടുക്കും.
ഗാന്ധിജിയുടെ ആ തീരുമാനം പെട്ടെന്നായിരുന്നു. ഒന്നും രണ്ടുമല്ല, 21 ദിവസത്തെ നിരാഹാരവ്രതം. അതും ആരോഗ്യം അത്ര നല്ലതല്ലാത്ത വേളയിൽ. ലക്നൗവിൽ ഉൾപ്പെടെ പൊട്ടിപ്പടർന്ന സാമുദായിക സംഘർഷങ്ങളിൽ ദുഃഖിച്ച്, ജന്മദിനത്തിനു വെറും രണ്ടാഴ്ച മുൻപ് മഹാത്മാഗാന്ധി ആരംഭിച്ച ഉഗ്രമായ ഉപവാസ തപസ്സ് ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ കവർന്നു. അതിന്റെ ആർദ്രമായ അലയൊലികൾ കേരളത്തിൽ പ്രാർഥനയായി പെയ്തിറങ്ങി. അങ്ങു ദൂരെ ഡൽഹിയിൽ നിരാഹാരവ്രതമനുഷ്ഠിക്കുന്ന സത്യഗ്രഹത്തിന്റെ മഹാത്മാവിനു വേണ്ടി വൈക്കം സത്യഗ്രഹവേദിയിലെ പ്രാർഥന നയിച്ചത് കേരളത്തിന്റെ യുഗപുരുഷൻ ശ്രീനാരായണഗുരു. ചരിത്രത്തെ അത്യഗാധമാക്കിയ അനുപമമായ ധ്യാനം.
Results 1-10 of 149