Activate your premium subscription today
പയ്യന്നൂർ ∙ സർക്കാരിനു പറ്റിയ പിഴവിനു സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ ലീഗൽ മെട്രോളജി വകുപ്പിനു പിഴയൊടുക്കേണ്ടത് 1370 രൂപ. അങ്കണവാടികളിൽ കുട്ടികളുടെ ഭാരമറിയാൻ ബേബി സ്കെയിലും ഭക്ഷണസാധനങ്ങളുടെ തൂക്കമറിയാൻ സാൾട്ടർ സ്കെയിലുമുണ്ട്. ഇത് എല്ലാ വർഷവും ലീഗൽ മെട്രോളജി ഓഫിസിൽ കൊണ്ടുപോയി സീൽ ചെയ്യണം. 435 രൂപയാണു 2 മെഷീനുകൾക്കുംകൂടി ഫീസ്. ഈ തുക അങ്കണവാടി വർക്കർമാരാണ് അടയ്ക്കാറ്. അവർക്കതു പിന്നീടെപ്പോഴെങ്കിലും കിട്ടും.
കൊച്ചി ∙ നഗരത്തിലെ അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്ക്ക് വ്യാഴാഴ്ചയാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. തുടർന്ന് വിവിധ ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾ സുഖംപ്രാപിച്ചു വരുന്നു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൊച്ചി∙ തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. രാവിലെ 9.30നാണ് വലിയ ശബ്ദത്തോടെ, ഓടിട്ട മേൽക്കൂര താഴെ വീണത്. അങ്കണവാടിയിലെ ആയ മാത്രമായിരുന്നു അപകട സമയത്ത് ഉണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികൾ ക്ലാസിൽ ഉണ്ടാകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അടുത്ത ദിവസം സ്കൂളിലെ ക്രിസ്മസ് ആഘോഷം ഇവിടെ നടത്താനിരിക്കെയാണ് അപകടമുണ്ടായത്.
ന്യൂഡൽഹി ∙ രാജ്യത്തെ അങ്കണവാടികളിൽ 5 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേർക്കും വളർച്ചാമുരടിപ്പും ഭാരക്കുറവുമുള്ളതായി കേന്ദ്ര വനിതാ –ശിശു വികസന മന്ത്രാലയം. ഈ കുട്ടികളിൽ 38.9% പേർ വളർച്ച മുരടിപ്പു നേരിടുമ്പോൾ 17% പേർക്കു ഭാരക്കുറവുണ്ട്. പോഷകാഹാരക്കുറവാണ് പ്രധാന കാരണം. 6 വയസ്സിനു താഴെയുള്ള കുട്ടികളിലെ പോഷകാഹാര കുറവ് പ്രതിവർഷം 2% വീതം കുറയ്ക്കാൻ കേന്ദ്രം നടപടിയെടുക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതിനായി അങ്കണവാടികൾ കേന്ദ്രീകരിച്ച് തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുന്നു.
വെള്ളറട ∙ അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട ആദിവാസികളുടെ സമരം അവസാനിപ്പിക്കാൻ തിങ്കളാഴ്ച രാത്രി ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക നൽകിയ ഉറപ്പ് നടപ്പായില്ല. നിയമന പട്ടിക ഇന്നലെ റദ്ദാക്കുമെന്നായിരുന്നു സമരക്കാർക്ക് നൽകിയിരുന്ന ഉറപ്പ്. ഇന്ന് സമരം വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പിലാണ് ആദിവാസികൾ.
അമ്മാനി∙ അങ്കണവാടി സ്മാർട്ട്, പക്ഷേ, ശുദ്ധജലവും വെളിച്ചവും ഇല്ല. പനമരം പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്ന അമ്മാനിയിൽ ചായം പദ്ധതിയിൽ കുട്ടികളുടെ പാർക്കോടു കൂടി നിർമിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടത്തിലാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിലധികമായിട്ടും വൈദ്യുതിയും ശുദ്ധജലവും ഇല്ലാത്തത്. 10 ലക്ഷത്തിലേറെ രൂപ
മലക്കപ്പാറ ∙ അരയക്കാപ്പ് ആദിവാസി ഗ്രാമത്തിലെ അങ്കണവാടി കത്തി നശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവമെന്ന് ഗ്രാമവാസികൾ അറിയിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് കാണിച്ച് വനസംരക്ഷണ സമിതി പ്രസിഡന്റ് സിമൽ ഗോപി പൊലീസിൽ പരാതി നൽകി. ഒരുവർഷം മുൻപ് ഗ്രാമത്തിൽ വനസംരക്ഷണ സമിതി അനുവദിച്ച തുക
ആര്യനാട്∙ പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ആര്യനാട് ശിശുവികസന പദ്ധതി ഓഫിസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. അഭിമുഖ സമിതിയിലെ 5 സാമൂഹിക പ്രവർത്തകരിൽ സിപിഎം പ്രതിനിധികൾ മാത്രം ഇടംപിടിച്ചെന്ന് ആരോപിച്ച് ഇന്നലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശിശുവികസന പദ്ധതി
തിരൂരങ്ങാടി ∙ കുരുന്നുകൾക്കു വഴിനടക്കാൻ തോടിന് കുറുകെ പഴയ വൈദ്യുതപോസ്റ്റ്. നഗരസഭയിലെ 11 -ാം ഡിവിഷൻ പനമ്പുഴ പുളിഞ്ഞിലത്താണ് അങ്കണവാടിയിലേക്കുള്ള വഴിയിൽ പോസ്റ്റിന്റെ ‘പാല’മുള്ളത്. കുട്ടികൾ ഈ വഴിനടക്കുന്നത് നെഞ്ചിടിപ്പോടെയേ നോക്കിനിൽക്കാനാവൂ. വയോജനങ്ങളും രോഗികളുമടക്കമുള്ളവർക്കും ഈ ദുരിതവഴി താണ്ടിവേണം
പാലക്കാട് ∙ ശേഖരീപുരം ജംക്ഷനിൽ പഴയ തോട്ടുപാലത്തിനു സമീപമുള്ള അയ്യപുരം അങ്കണവാടിയുടെ മതിൽ വിണ്ടു നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു.ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വിധത്തിലാണു മതിൽ വിണ്ടിരിക്കുന്നത്. അടിത്തറയിലും വിള്ളൽ ഉണ്ട്. അങ്കണവാടിയിലേക്കു പ്രവേശിക്കുന്നിടത്താണു മതിൽ എന്നതും അപകട സാധ്യത
Results 1-10 of 171