അങ്കണവാടികൾ: വളർച്ച മുരടിച്ച് പാതിയിലേറെ കുട്ടികൾ

Mail This Article
×
ന്യൂഡൽഹി ∙ രാജ്യത്തെ അങ്കണവാടികളിൽ 5 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേർക്കും വളർച്ചാമുരടിപ്പും ഭാരക്കുറവുമുള്ളതായി കേന്ദ്ര വനിതാ –ശിശു വികസന മന്ത്രാലയം. ഈ കുട്ടികളിൽ 38.9% പേർ വളർച്ച മുരടിപ്പു നേരിടുമ്പോൾ 17% പേർക്കു ഭാരക്കുറവുണ്ട്. പോഷകാഹാരക്കുറവാണ് പ്രധാന കാരണം. 6 വയസ്സിനു താഴെയുള്ള കുട്ടികളിലെ പോഷകാഹാര കുറവ് പ്രതിവർഷം 2% വീതം കുറയ്ക്കാൻ കേന്ദ്രം നടപടിയെടുക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതിനായി അങ്കണവാടികൾ കേന്ദ്രീകരിച്ച് തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുന്നു.
English Summary:
Anganwadi: Child malnutrition is a significant concern in India, as over half of children under 5 in Anganwadis suffer from stunted growth or underweight
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.