കൊച്ചിയിൽ അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ

Mail This Article
കൊച്ചി ∙ നഗരത്തിലെ അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. തുടർന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾ സുഖംപ്രാപിച്ചു വരുന്നു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അങ്കണവാടിയിലേക്കുള്ള വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്. ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തിരുന്നു. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതു മൂലം ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും പടരുന്നത് കൊച്ചിയില്‍ പതിവായിരിക്കുകയാണ്.