Activate your premium subscription today
ഗവേഷണം സർവകലാശാലകൾക്ക് കൈമാറാൻ എഎസ്ഐ നീക്കം ന്യൂഡൽഹി ∙ പുരാവസ്തു ഇടങ്ങളിലെ ഖനനങ്ങളിൽ സംസ്ഥാനങ്ങളെയും സർവകലാശാലകളെയും ഭാഗമാക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പരിഗണിക്കുന്നു. ജീവനക്കാരുടെ കുറവും തുടർഗവേഷണം നടത്താനുള്ള വിഭവങ്ങളുടെ അപര്യാപ്തതയുമെല്ലാം പരിഗണിച്ചാണു നീക്കം. ഇതാദ്യമായാണ്
ന്യൂഡൽഹി ∙ ഡൽഹി മെഹ്റോളിയിലെ 600 വർഷത്തിലേറെ പഴക്കമുള്ള അഖൂണ്ഡ്ജി മസ്ദിജ് പൊളിച്ചുനീക്കിയ സ്ഥലത്തു തൽസ്ഥിതി തുടരാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഡൽഹി വഖഫ് ബോർഡ് മാനേജിങ് കമ്മിറ്റി നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് സച്ചിൻ ദത്ത വിഷയം 12ലേക്കു മാറ്റി. അതേസമയം, പ്രദേശത്തെ മറ്റ് അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഉത്തരവു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പൗരാണിക സ്മാരകങ്ങളുടെ പട്ടികയിലുള്ള മസ്ജിദാണു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) പൊളിച്ചുനീക്കിയത്. മുൻകൂട്ടി നോട്ടിസ് നൽകാതെയായിരുന്നു നടപടിയെന്നു വഖഫ് ബോർഡിന്റെ ഹർജിയിൽ പറയുന്നു. മസ്ജിദിനോടു ചേർന്നുള്ള മദ്രസയും ഖബർസ്ഥാനും പൊളിച്ചുനീക്കി. ഖുർആൻ പകർപ്പുകൾ നശിപ്പിക്കപ്പെട്ടു.
വാരാണസി ∙ ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം ചൂണ്ടിക്കാട്ടി. കോടതിയുടെ അനുമതിയോടെ ലഭിച്ച പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ടിൽ ഇക്കാര്യമുണ്ടെന്നവകാശപ്പെട്ട് ഇതിലെ പ്രസക്ത ഭാഗങ്ങൾ ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു.
ന്യൂഡൽഹി ∙ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ പുരാവസ്തു വകുപ്പ് (എഎസ്ഐ) നടത്തിയ സർവേയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വാരാണസി ജില്ലാ കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ കക്ഷികൾക്കും റിപ്പോർട്ട് ഒരേസമയം ലഭ്യമാക്കണമെന്നും ജില്ലാ ജഡ്ജി എ.കെ.വിശ്വേശ നിർദേശിച്ചു. സർവേ റിപ്പോർട്ടിന്റെ പകർപ്പു ചോദിച്ചു കക്ഷികൾ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളിയെക്കുറിച്ചുള്ള പുരാവസ്തു വകുപ്പിന്റെ (എഎസ്ഐ) റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്നു വാരാണസി കോടതി. ഹിന്ദു, മുസ്ലിം വിഭാഗക്കാർക്കു റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമെന്നും എഎസ്ഐ വൃത്തങ്ങൾ അറിയിച്ചു. ഹൈന്ദവ വിഭാഗം സമർപ്പിച്ച ഹർജിയെത്തുടർന്നാണ് തീരുമാനം.
വാരാണസി ∙ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു പള്ളി മാനേജ്മെന്റ് കമ്മിറ്റി നൽകിയ ഹർജി ജില്ലാ കോടതി തള്ളി. സർവേയ്ക്ക് അലഹാബാദ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അനുമതിയുള്ളതായി ചൂണ്ടിക്കാട്ടിയാണു ജില്ലാ ജഡ്ജി എ.കെ.വിശ്വേഷ് ഹർജി തള്ളിയത്.
ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ നടത്താനുള്ള ജില്ലാക്കോടതിയുടെ തീരുമാനത്തിന് സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജില്ലാക്കോടതിയുടെ തീരുമാനം ശരിവച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ്, ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം
ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ നടത്താനുള്ള ജില്ലാക്കോടതിയുടെ തീരുമാനം അലഹാബാദ് ഹൈക്കോടതി ശരിവച്ചു. സർവേയ്ക്കെതിരെ പള്ളിക്കമ്മിറ്റി നൽകിയ ഹർജി തള്ളിയ ഹൈക്കോടതി, നീതി ഉറപ്പാക്കാൻ ശാസ്ത്രീയപരിശോധന അനിവാര്യമെന്നു വിധിച്ചു.
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അനുമതിനൽകിയതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി പള്ളിപരിസരത്ത് സർവേ നടത്താൻ എഎസ്ഐയ്ക്ക് അനുമതി നൽകിയത്. പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ വെള്ളിയാഴ്ച വാദം
അലഹാബാദ്∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താൻ അലഹാബാദ് ഹൈക്കോടതി അനുമതി നൽകി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിൻവലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്കു നീട്ടിയിരുന്നു.
Results 1-10 of 16