Activate your premium subscription today
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസ് ഒൻപതു വിക്കറ്റ് വിജയം നേടി. 47 പന്തുകളിൽ 85 റൺസെടുത്തു പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഹെയ്ലി മാത്യൂസാണു കളിയിലെ താരം. വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസ് വിജയം നേടിയിരുന്നു.
ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് പുറത്ത്. പൃഥ്വി ഷായെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലിൽ പൃഥ്വി ഷാ 10 റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. ഐപിഎൽ മെഗാലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ആരും വാങ്ങിയിരുന്നില്ല.
ബെംഗളൂരു∙ പൃഥ്വി ഷാ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ശിവം ദുബെ.... ഏതൊരു രാജ്യാന്തര ട്വന്റി20 ടീമിനെയും വെല്ലുന്ന ബാറ്റിങ് ലൈനപ്പുമായി കലാശപ്പോരിനിറങ്ങിയ മുംബൈയ്ക്കെതിരെ കഴിവിന്റെ പരമാവധി പൊരുതി നോക്കി മധ്യപ്രദേശ്. ബാറ്റിങ് നിരയിലെ വമ്പൻമാരെയെല്ലാം പുറത്താക്കിയെങ്കിലും പുത്തൻ താരോദയമായ സൂര്യാംശ് ഷെഡ്ഗെയുടെ മുന്നിൽ മധ്യപ്രദേശിന് അടിപതറി.
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ വിസ്മയ പ്രകടനവുമായി ധാരാവിയിലെ ചേരിയിൽ കളിച്ചുതെളിഞ്ഞ് ദേശീയ ശ്രദ്ധയിലേക്കെത്തിയ ഇരുപത്തിരണ്ടുകാരി സിമ്രാൻ ഷെയ്ഖ്. ബെംഗളൂരുവിൽ നടക്കുന്ന മിനി താരലേലത്തിൽ 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സാണ് താരത്തെ സ്വന്തമാക്കിയത്. പ്രഥമ സീസണിൽ 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്സ് സ്വന്തമാക്കിയ സിമ്രാൻ, ഒൻപതു മത്സരങ്ങളും കളിച്ചിരുന്നു.
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള മൂന്നു ബോളർമാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇന്ത്യൻ ടീമിലെ ബോളിങ് സംഘത്തിൽ ഉൾപ്പെട്ട യഷ് ദയാൽ, മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവരെയാണ് ഉടൻ നാട്ടിലേക്ക്
ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി കൃത്യസമയത്ത് ബസിൽ കയറാതെ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അഡ്ലെയ്ഡിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാനുള്ള ബസ് യശസ്വി ജയ്സ്വാളില്ലാതെയാണു പുറപ്പെട്ടത്. 20 മിനിറ്റോളം വൈകിയാണ് ജയ്സ്വാൾ ഹോട്ടൽ ലോബിയിലെത്തിയത്. അപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് ഹോട്ടലിലെ കാറിൽ കയറിയാണ് ജയ്സ്വാൾ വിമാനത്താളത്തിലേക്കു
രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അവസാനിച്ചെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ അങ്ങനെയല്ലെന്നു തെളിയിച്ച് 36 വയസ്സുകാരൻ അജിൻക്യ രഹാനെ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന രഹാനെ, വിദർഭയ്ക്കെതിരായ ക്വാര്‍ട്ടർ ഫൈനലിലും അതു തുടർന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 85
ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ പേസ് ബോളിങ് ആശങ്കകൾ തുടരുമ്പോഴും, വെറ്ററൻ താരം മുഹമ്മദ് ഷമി ടീമിനൊപ്പം ചേരുന്ന കാര്യം ഇനിയും തീരുമാനമായില്ല. അവസാന രണ്ടു ടെസ്റ്റുകളിൽ ഷമി കളിക്കുന്ന കാര്യം സജീവ ചർച്ചയായി നിലനിൽക്കുന്നുണ്ട്. പക്ഷേ താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ ബിസിസിഐയ്ക്ക് ഇതുവരെ ആത്മവിശ്വാസം വന്നിട്ടില്ല.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടര്‍ ഫൈനലിനിടെ ഗ്രൗണ്ടിൽവച്ച് തർക്കിച്ച് ഉത്തർപ്രദേശ് താരം നിതീഷ് റാണയും ഡൽഹിയുടെ ആയുഷ് ബദോനിയും. ആയുഷ് ബദോനി ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു നിതീഷ് റാണയുമായുള്ള തർക്കം. അംപയർമാർ ഇടപെട്ടാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. മത്സരത്തിന്റെ 13–ാം ഓവറിലായിരുന്നു സംഭവം.
ഉത്തർപ്രദേശിനെ തകർത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്ന് ഡൽഹി. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി 19.5 ഓവറിൽ 174 റൺസെടുത്തു പുറത്താകുകയായിരുന്നു. ഡൽഹിയുടെ വിജയം 19 റൺസിന്. 13 ന് നടക്കുന്ന സെമി ഫൈനലിൽ മധ്യപ്രദേശാണ് ഡൽഹിയുടെ എതിരാളികൾ.
Results 1-10 of 2867