Activate your premium subscription today
ന്യൂഡൽഹി ∙ ജനപ്രിയ ടിവി ബ്രാൻഡായ ഫിലിപ്സ് ടെലിവിഷൻ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ചൈനീസ് കമ്പനിയായ ഷെൻഷെൻ സ്കൈവർത്ത് ഡിജിറ്റൽ ടെക്നോളജി കമ്പനി ഇന്ത്യൻ ടെലിവിഷൻ നിർമാതാക്കളായ സൂപ്പർ പ്ലാസ്ട്രോണിക്സുമായി സഹകരിച്ചാണ് ജനുവരി അവസാനത്തോടെ ഫിലിപ്സ് ടിവികൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത്. സംയുക്ത
ലക്നൗ∙ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി യുപിയിലെ ഇരുപത്തിനാലുകാരൻ. ഭൂമാഫിയ തന്നെയും കുടുംബത്തെയും ഇറക്കിവിടുമെന്നും സഹോദരിമാരെ വിൽക്കുമെന്നുമുള്ള വാദമാണ് ബുദാൻ സ്വദേശിയായ അർഷദ് നടത്തുന്നത്. മധ്യ ലക്നൗവിലെ ശരൺജിത് ഹോട്ടലിൽവച്ചാണ് അമ്മയെയും സഹോദരിമാരെയും കൊലപ്പെടുത്തിയതെന്നും ക്രൂരകൃത്യം ചെയ്യാൻ പിതാവിന്റെ സഹായം ഉണ്ടായിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ലക്നൗ ∙ ഉത്തർപ്രദേശിലെ സംഭലിൽ ഖനനത്തിനിടെ 125–150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി. ഇതിനു 400 ചതുരശ്ര മീറ്റർ വലുപ്പമുണ്ട്. 46 വർഷമായി അടഞ്ഞുകിടന്നിരുന്ന ഭസ്മശങ്കർ മഹാദേവ ക്ഷേത്രം ഈ മാസം 13നു ജില്ലാ ഭരണകൂടം തുറന്നുകൊടുത്തതിന്റെ ഭാഗമായാണ് പ്രദേശത്തു ഖനനം ആരംഭിച്ചത്. 2 വിഗ്രഹങ്ങളും കുളത്തിൽനിന്നു കണ്ടെടുത്തു.
കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദം സംശയിച്ച് പൊലീസ്. ദുർമന്ത്രവാദ സാധ്യതയെ കുറിച്ച് അവ്യക്തമായ സംശയം നിലനിൽക്കുന്നുണ്ടെന്നും നിലവിൽ കേസിൽ ഒരു പ്രതി മാത്രമെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.
∙ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ശിവം യാദവ് (22) എന്ന യുവാവ് യുട്യൂബ് വിഡിയോകൾ കണ്ടും വെബിനാറുകളിൽ പങ്കെടുത്തും നേടിയ അറിവുകൊണ്ട് സ്വന്തമായൊരു റോക്കറ്റ് കമ്പനി ഉണ്ടാക്കി. ശിവം രൂപപ്പെടുത്തിയ ലിക്വിഡ് ആൻഡ് സോളിഡ് ഫ്യൂവൽ ഹൈബ്രിഡ് റോക്കറ്റിന്റെ പ്രോട്ടോടൈപ് ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഒരുറപ്പു കൊടുത്തു–‘റോക്കറ്റിന്റെ പ്രവർത്തന മാതൃക ഉണ്ടാക്കൂ, എല്ലാ സഹായവും ഞങ്ങൾ നൽകാം.’
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു സന്ദർശിക്കുമെന്ന് കോൺഗ്രസ്.രാഹുലിന്റെ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. യാത്ര റദ്ദാക്കണമെന്ന് രാഹുലിനോട് അഭ്യർഥിക്കുകയും ചെയ്തു.
ലക്നൗ∙ യുപിയിലെ സംഭൽ ജില്ലയിൽ സംഘർഷമുണ്ടായ ഷാഹി ജുമാ മസ്ജിദും പരിസരവും ജുഡീഷ്യൽ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. മുഗൾ ഭരണകാലത്തു ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന് ആരോപിച്ച് നൽകിയ കേസിൽ ജില്ലാ കോടതി നിർദേശപ്രകാരം സർവേ നടത്തുന്നതിനിടയിൽ കഴിഞ്ഞ 24ന് ഉണ്ടായ സംഘർഷത്തിലും വെടിവയ്പിലും 5 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. സംഘർഷം ഉണ്ടായതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാനാണ് യുപി സർക്കാർ കമ്മിഷനെ നിയോഗിച്ചത്. 2 മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം.
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസിയിൽ ഷാഹി ജുമാ മസ്ജിദിലെ നിർമാണങ്ങളിൽ പള്ളിക്കമ്മിറ്റി മാറ്റങ്ങൾ വരുത്തിയെന്നു പുരാവസ്തുവകുപ്പ്.
ഉത്തര്‍പ്രദേശിലെ വാരാണസി ജംക്ഷന് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടിത്തം. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. പന്ത്രണ്ടോളം ഫയര്‍ എൻജിനുകൾ എത്തിയാണ് തീയണച്ചത്. റെയില്‍വേ പൊലീസ്, ആര്‍പിഎഫ്, പ്രാദേശിക പൊലീസ് എന്നിവരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ലക്നൗ∙ യുപി സംഭലിലെ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിൽ. സംഭലിൽ നിന്നുള്ള സമാജ്വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെ പൊലീസ് കേസെടുത്തു.
Results 1-10 of 1534