Activate your premium subscription today
ഗവേഷണങ്ങൾ ധാരാളം നടത്തുന്ന രാജ്യമാണ് ചൈന. ചൈനയുടെ സിച്വാൻ പ്രവിശ്യ അതിന്റെ ഭക്ഷണ വൈവിധ്യത്താലും പാൻഡകളുടെ സാന്നിധ്യത്താലും ലോകപ്രശസ്തമാണ്. എന്നാൽ മറ്റൊന്നു കൂടി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതു ഭൂമിയിൽ കാണാനൊക്കാത്ത ഒരു പരീക്ഷണശാലയാണ്. ഭൗമനിരപ്പിൽ നിന്ന് 2.4 കിലോമീറ്റർ താഴ്ചയിലാണ് ഇതു സ്ഥിതി
ചൈനയ്ക്ക് ചാര ഏജൻസിയുണ്ടെന്നോ അതിന്റെ പേര് എന്തെന്നോ ആർക്കും അറിയില്ല. ഇന്റലിജൻസ് വൃത്തങ്ങളിലൊഴികെ. നാഴികയ്ക്ക് നാൽപ്പത് വട്ടം സിഐഎയെ കുറ്റം പറയുന്നവർക്കൊന്നും ഗ്വാവൻബു എന്ന പേരിലൊരു വളരെ ശക്തമായ ചാരസംഘടന ചൈനയ്ക്ക് ലോകമാകെയുണ്ടെന്നറിയില്ല. മാത്രമല്ല അവർ ലോകമാകെനിന്നു വിവര ശേഖരണം നടത്തുകയും രഹസ്യ ഓപ്പറേഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ കണ്ണായ സ്ഥലത്ത് അങ്ങനെ ചാരപ്പണി നടത്താനുള്ള ഒരു ശ്രമം പക്ഷേ പൊളിഞ്ഞു പോയി. അക്കഥ കൗതുകമാണ്.
ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് പറന്നുയർന്ന് താജ് ഹോട്ടലിനു മുകളിലൂടെ വട്ടമിട്ട് മറയുന്ന പ്രാവുകൾ ബോളിവുഡ് സിനിമകളിലെയും മുംബൈ പ്രമേയമാകുന്ന ചിത്രങ്ങളിലെയും പതിവുകാഴ്ചയാണ്. പ്രാവുകളെയും അവയ്ക്ക് തീറ്റകൊടുക്കുന്നവരെയും മഹാനഗരത്തിന്റെ എല്ലാ കോണുകളിലും കാണാം. അതിനിടയിൽനിന്ന് ‘ചാരപ്പക്ഷി’യെന്ന് സംശയിച്ച് ഒരു പ്രാവിനെ കസ്റ്റഡിയിലെടുക്കുക, മാസങ്ങളെടുത്ത് വിശദമായ അന്വേഷണം നടത്തുക, ഒടുവിൽ വിട്ടയയ്ക്കുക... കഥയായി തോന്നുന്നുണ്ടോ? എന്നാൽ, കഥയല്ല. 2024 ജനുവരി അവസാനവാരം പരേലിലെ ദിൻഷാ പെറ്റിറ്റ് മൃഗാശുപത്രിയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പ്രാവ് ഉൾപ്പെട്ട വിചിത്രമായ കേസാണിത്. ചൈനീസ് ചാരപ്പക്ഷിയെന്ന സംശയത്തിൽ ചെമ്പൂർ പൊലീസ് 2023 മേയിലാണ് പ്രാവിനെ കസ്റ്റഡിയിലെടുക്കുന്നത്. രഹസ്യം ചോർത്താനെത്തിയ ‘ചാരനെ’ന്ന സംശയത്തിൽ തടവിൽ പാർപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് പ്രാവ് ‘നിരപരാധി’യാണെന്നു കണ്ടെത്തിയത്. നാമെല്ലാം കൗതുകത്തോടെ നോക്കുന്ന പ്രാവിന്റെയുള്ളിൽ ഒരു ‘ചാരൻ’ ഒളിച്ചിരിപ്പുണ്ടോ? അത് നമ്മുടെ രാജ്യത്തുനിന്ന് എന്തു രഹസ്യമാണു ചോർത്തുന്നത്?
ആരാണു ചാരന്മാർ? കഥകൾ കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ ഇത്തരം ആളുകളെക്കുറിച്ചു പറയാറുണ്ട്. സിനിമകളുടെ വരവോടെ ചാരന്മാരും ‘ചാരസുന്ദരി’കളും കൂടുതൽ ജനകീയരായി. വേഷംമാറിപ്പോയി
കഴിഞ്ഞ വർഷം ജനുവരിയില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്കു മുകളില്‍ ആകാശത്തു കണ്ട വെളുത്ത വൃത്തം അമേരിക്ക വെടിവച്ചിട്ടതു പോലുള്ള ചാരബലൂണ്‍ ആയിരുന്നോ എന്ന സംശയമുന്നയിച്ചിരിക്കുകയാണ് സിഎന്‍എന്‍. എട്ടു ബ്ലാക്ക് പാനലുകള്‍ അതിന്റെ പാര്‍ശ്വഭാഗങ്ങളില്‍ തൂങ്ങി നിന്നിരുന്നു. അതേസമയം, ഒഡിഷ
നെതർലൻഡ്സിലെ ബോക്സ്ടൽ പട്ടണത്തിലൂടെ പട്രോളിങ്ങിനു പോകുകയായിരുന്നു ഒരു പൊലീസുകാരൻ. തന്റെ വാഹനത്തിനുള്ളിലിരുന്നു നോക്കിയപ്പോൾ ഒരു വെളുത്ത ബലൂൺ പോലുള്ള വസ്തു പട്ടണത്തിലെ കെട്ടിടത്തിന്റെ മുകളിൽ പറന്നുനടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്ന് പൊലീസുകാരന്റെ ഉള്ളിൽ ഒരു അപായമണി മുഴങ്ങി.
അമേരിക്കയ്ക്ക് മുകളിൽക്കൂടി പറന്ന, ചൈനയുടേതെന്ന് പറയപ്പെടുന്ന ചാരബലൂൺ വെടിവച്ചിട്ട വാർത്തകൾ വായിക്കുമ്പോൾ എന്തിനാണ് ചാരപ്പണിക്കായി ബലൂണുകൾ ഉപയോഗിക്കുന്നതെന്ന് സംശയം ഉണ്ടായേക്കാം. മികച്ച വ്യക്തതയുള്ള ക്യാമറകൾ ഘടിപ്പിച്ച ഉപഗ്രഹങ്ങൾ ആയിരക്കണക്കിനുള്ളപ്പോൾ എന്തിനാണ് ബലൂണുകൾ വിവരങ്ങൾ ചോർത്താൻ
തുടർച്ചയായ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നത് വലിയ ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ, അയൽരാജ്യമായ മോൾഡോവ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ ബലൂൺ പോലുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നു. റൊമാനിയയിലും അയൽരാജ്യമായ
വാഷിങ്ടൻ∙ യുഎസ് ചാരബലൂണുകൾ അയച്ചെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് വൈറ്റ് ഹൗസ്. നിരീക്ഷണം നടത്തുന്നതിനായി ചൈനയുടെ പരിധിയിലേക്ക് ബലൂൺ അയച്ചിട്ടില്ലെന്ന് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയെൻ വാസ്ടൻ ട്വിറ്ററിൽ അറിയിച്ചു.
യുഎസ് വ്യോമാതര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ പോർവിമാനം വെടിവച്ച് വീഴ്ത്തി. അലക്സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വസ്തുവിനെയാണ് യുഎസ് സൈന്യം തകര്‍ത്തത്. 24 മണിക്കൂർ സമയം നിരീക്ഷിച്ച ശേഷമാണ് ദൗത്യം നടപ്പിലാക്കിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അജ്ഞാത
Results 1-10 of 23