Activate your premium subscription today
Monday, Mar 10, 2025
Mar 4, 2025
വാഷിങ്ടൻ ∙ യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല.
Mar 1, 2025
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ച വാക്കേറ്റത്തിലും വെല്ലുവിളിയിലും കലാശിച്ചതിന് പിന്നാലെ സെലൻസ്കി നടത്തിയ പ്രതികരണം ചർച്ചയാകുന്നു.
Feb 28, 2025
വാഷിങ്ടൻ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ വാക്കേറ്റവും വെല്ലുവിളിയും. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
Feb 24, 2025
കീവ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ഇരു രാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്നു നിർദേശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി. എല്ലാ യുക്രെയ്ൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും റഷ്യൻ തടവുകാരെ മോചിപ്പിക്കാൻ യുക്രെയ്ൻ തയാറാണെന്നും സെലെൻസ്കി വ്യക്തമാക്കി. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിലെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
Feb 21, 2025
വാഷിങ്ടൻ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കെതിരെ ടെസ്ല മേധാവിയും വൈറ്റ്ഹൗസ് ഉപദേശകനുമായ ഇലോൺ മസ്ക്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ 2022ലെ വോഗ് ഫോട്ടോഷൂട്ടിൽ സെലെൻസ്കി പങ്കെടുത്തതിനെയാണ് മസ്ക് വിമർശിച്ചത്. വോഗ് കവർ ഫോട്ടോ ഉൾപ്പെടുത്തിയ എക്സിലെ പോസ്റ്റിനുള്ള മറുപടിയായാണ് മസ്കിന്റെ വിമർശനക്കുറിപ്പ്.
Feb 17, 2025
ബര്ലിന്∙ യൂറോപ്പിന്റെ സുരക്ഷ വഴിത്തിരിവിലാണെന്നും യുക്രെയ്നിലെ യുദ്ധത്തിൽ യുഎസിന്റെ നയമാറ്റത്തെ മുന്നറിയിപ്പായി കാണണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. അടിയന്തര യോഗത്തിനായി പാരിസ് നഗരത്തിൽ എത്തിയതായിരുന്നു ഉർസുല. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ശ്രമങ്ങൾ ആരംഭിച്ച
Jan 23, 2025
എണ്ണപ്പണമൊഴുകുന്ന സമുദ്രപാതകളിൽ ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ ആയിരുന്നു യുഎസിന്റെയും ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പ്രധാന തലവേദന. റഷ്യൻ ക്രൂഡ് ഓയിൽ കടത്തിന് ഉപയോഗിച്ചിരുന്ന, ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത, കൃത്യമായ ഇൻഷുറൻസോ മറ്റു രേഖകളോ ഇല്ലാത്ത കപ്പലുകളെയാണ് ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ എന്നു വിളിക്കുന്നത്. അത്തരം റഷ്യൻ ഓയിൽ ടാങ്കർ കപ്പലുകളെ ‘പൂട്ടാൻ’ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുനിഞ്ഞിറങ്ങിയതോടെയാണ് എണ്ണ വിപണി കുലുങ്ങിയത്. അനധികൃത ഓയിൽ ടാങ്കറുകൾക്ക് ജനുവരി രണ്ടാംവാരം മുതൽ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറാൻ തുടങ്ങി. പല രാജ്യങ്ങളിലായി വ്യാജകമ്പനികളുടെ പേരുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 183 ടാങ്കറുകൾക്കാണ് ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.
Jan 22, 2025
റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി അരങ്ങേറുന്ന ഊർജയുദ്ധം പുതിയ തലത്തിലേക്ക്. മൂന്നു വർഷമായി നീളുന്ന യുദ്ധത്തിനിടെ യൂറോപ്പിനുള്ള റഷ്യൻ ഗ്യാസ് വിതരണം യുക്രെയ്ൻ പൂർണമായി അവസാനിപ്പിച്ചു. മഞ്ഞുകാലം നേരിടുന്ന യൂറോപ്യൻ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ഇതിനു പിന്നാലെ ഓയിൽ ടാങ്കറുകളിലൂടെയുള്ള റഷ്യൻ
Jan 12, 2025
കീവ് ∙ റഷ്യയുടെ പിടിയിലായ യുക്രെയ്ൻ സൈനികരെ മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഉത്തര കൊറിയൻ സൈനികരെ കിം ജോങ് ഉന്നിന് കൈമാറാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കുർസ്ക് മേഖലയിൽനിന്നു രണ്ട് ഉത്തര കൊറിയൻ സൈനികരെ യുക്രെയ്ൻ സൈന്യം പിടികൂടിയെന്നും കൂടുതൽ പേരെ പിടികൂടുമെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
Jan 1, 2025
കീവ് ∙ രാജ്യത്തിന് ആരും സമാധാനം സമ്മാനിക്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവത്സര വിഡിയോയിലാണ് സെലെൻസ്കിയുടെ പരാമർശം. ശക്തമായ യുക്രെയ്നിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും സെലെൻസ്കി പറഞ്ഞു.
Results 1-10 of 1090
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.