Activate your premium subscription today
മാനന്തവാടി ∙ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഉടമയുടെ ഫ്രീസർ റൂമിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശിയായ അലയൻസ് (48) എന്ന യുവതിയുടെ മൃതദേഹം സൂക്ഷിച്ചത് ആംബുലൻസ് ഡ്രൈവറുടെ വീടിനോടു ചേർന്ന ഷെഡിലാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.
ന്യൂഡൽഹി ∙ കാമറൂണിൽ 12 കുട്ടികളുടെ മരണത്തിനു കാരണമായ വ്യാജ ചുമ മരുന്ന് ഇന്ത്യയിൽനിന്നുള്ളതെന്നു സംശയം. കാമറൂൺ സർക്കാർ നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. മധ്യപ്രദേശ് ആസ്ഥാനമായ റെയ്മൻ ലാബ്സിന്റെ ലൈസൻസ് നമ്പർ പതിച്ച മരുന്നുകൾ കുട്ടികൾ ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ, കമ്പനി ഇതു നിഷേധിച്ചു. റെയ്മൻ ലാബ്സിന്റെ നമ്പർ ഉപയോഗിച്ചു വ്യാജമരുന്ന് കയറ്റുമതി ചെയ്തിരിക്കാമെന്നാണു സംശയം.
മുൻ കാമറൂൺ, പിഎസ്ജി താരം മോഡസ്റ്റ് എംബാമി (40) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കാമറൂണിനായി 37 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡറായ എംബാമി 3 ഗോളുകളും നേടി. 2000 സിഡ്നി ഒളിംപിക്സിൽ സ്വർണം നേടിയ കാമറൂൺ ടീമിലും അംഗമായിരുന്നു.
ലുസെയ്ൽ ∙ വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0). 2002നു ശേഷം ലോകകപ്പിൽ കാമറൂൺ നേടുന്ന ആദ്യ ജയം. ജയിച്ചാലും പുറത്താണെന്ന ബോധ്യം ഉള്ളതിനാൽ ചട്ടം ലംഘിച്ച് അഭിമാന നിമിഷം ജഴ്സി ഊരിയായിരുന്നു ക്യാപ്റ്റൻ വിൻസന്റ് അബൂബക്കർ ആഘോഷിച്ചത്.
ലുസെയ്ൽ ∙ ബ്രസീലിയൻ കരുത്തിനെ അട്ടിമറിച്ച് കാമറൂൺ സൃഷ്ടിച്ചത് ചരിത്രം. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 1–0ന് മുൻ ലോകചാംപ്യൻമാരെ കീഴടക്കിയ കാമറൂൺ ആഫ്രിക്കയുടെ അഭിമാനമായി. ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ വിൻസന്റ് അബൂബക്കറാണ് ലോകത്തെ അമ്പരപ്പിച്ച ഗോൾ കുറിച്ചത്. ഈ ലോകകപ്പിൽ ബ്രസീൽ വഴങ്ങിയ ആദ്യ ഗോളാണിത്.
ദോഹ∙ അടി, തിരിച്ചടി, വീണ്ടു തിരിച്ചടി.. ഇരു ടീമുകളും ഗോളടിക്കാൻ മത്സരിച്ചപ്പോൾ ആവേശപ്പോരാട്ടത്തിന് സമനിലകുരുക്ക്. ഗ്രൂപ്പ് ജിയിൽ കാമറൂൺ– സെർബിയ മത്സരമാണ് സമനിലയിൽ പിരിഞ്ഞത് (3–3). ഇതോടെ ഖത്തർ ലോകകപ്പിൽ അക്കൗണ്ട് തുറന്ന ഇരു ടീമുകളും
അൽ വക്റ ∙ പന്ത് വലയിലെത്തിക്കാൻ കഴിവുള്ള മികച്ച ഒരു സ്ട്രൈക്കർ ടീമിലുണ്ടായിരുന്നെങ്കിൽ...! സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനിടെ കാമറൂൺ ആരാധകർ ചിന്തിച്ചത് ഇതാവാം. ഉണ്ടായിരുന്നെങ്കിൽ ലോകകപ്പിലെ തുടർച്ചയായ 8–ാം തോൽവി എന്ന നാണക്കേട് അവർക്കുണ്ടാവില്ലായിരുന്നു. ആദ്യ മത്സരത്തിൽ കാമറൂണിനെതിരെ
English Summary: FIFA World Cup 2022: Switzerland vs Cameroon
ബ്രസീലിന്റെയും പിരിയാത്ത കൂട്ടുകാരുടെയും ഗ്രൂപ്പാണ് ജി. കഴിഞ്ഞ റഷ്യൻ ലോകകപ്പിലും സ്വിറ്റ്സർലൻഡും സെർബിയയും ബ്രസീലിനൊപ്പമുണ്ടായിരുന്നു. അന്ന് ഗ്രൂപ്പിൽ നിന്നു മുന്നേറിയത് ബ്രസീലും സ്വിറ്റ്സർലൻഡുമാണ്. ഒരു ലോകകപ്പിന്റെ ഇടവേളയിൽ
1986 ഓഗസ്റ്റ് 21 നാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമാണ് കാമറൂണില്‍ ഉണ്ടായത്. കാമറൂണിലെ ന്യോസ് തടാകത്തിലുണ്ടായ ഒരു പൊട്ടിത്തെറിയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്. ഈ പൊട്ടിത്തെറിയെ തുടര്‍ന്ന് 26 കിലോമീറ്റർ ദൂരത്തില്‍ വസിച്ചിരുന്ന ആയിരത്തി അഞ്ഞൂറിലേറെ മനുഷ്യരും വിവിധ ജീവജാലങ്ങളും കൊല്ലപ്പെട്ടു. എങ്ങനെയാണ് ഒരു തടാകത്തിലെ പൊട്ടിത്തെറി മനുഷ്യര്‍ ഉള്‍പ്പടെയുള്ള..
Results 1-10 of 12