Activate your premium subscription today
തുനീസിയ ∙ 90.7% വോട്ടുമായി തുനീസിയൻ പ്രസിഡന്റ് കൈസ് സെയ്ദ് വീണ്ടും അധികാരത്തിൽ. ജയിലിലടച്ചതിനാൽ പ്രമുഖ എതിരാളികൾക്ക് മത്സരിക്കാൻ കഴിയാതെ വന്നതോടെ മുഖ്യപ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നിരുന്നു. 28.8% മാത്രമായിരുന്നു വോട്ടിങ്. രണ്ടാം സ്ഥാനത്തെത്തിയ ബിസിനസുകാരൻ അയാച്ചി സമ്മേലിന് 7.4% വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അഴിമതിയിൽ നിന്നു രാജ്യത്തെ മോചിപ്പിക്കാനുള്ള അവസരമാണു വിജയമെന്നു കൈസ് പ്രഖ്യാപിച്ചു.
വാലെറ്റ∙ തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി (36) അന്തരിച്ചു. മാൾട്ടയിൽ ഒരു ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോട്ടിൽ ഇവരെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഫറായ്ക്കുള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമാണ് ഫറാ.
പറുദീസ മുന്നില്‍ തെളിഞ്ഞ പോലെ, വിശാലമായ നീലക്കടലും അവയ്ക്കരികിലെ സുന്ദരമായ ബീച്ചുകളും സമ്പന്നമായ സംസ്കാരവും വര്‍ഷം മുഴുവനും ഊഷ്മളമായ കാലാവസ്ഥയുമെല്ലാമുള്ള മനോഹരരാജ്യമാണ് ടുണീഷ്യ. ഈയടുത്ത കാലത്തായി സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവുമധികം ഡിമാന്‍ഡ് ഉള്ള മെഡിറ്ററേനിയൻ ഡെസ്റ്റിനേഷനുകളിൽ ഒന്നായി
ദോഹ ∙ പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ ടീമിൽ സമ്പൂർണ അഴിച്ചുപണി നടത്തി ഒൻപതു മാറ്റങ്ങളുമായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുനീസിയയെ നേരിട്ട നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന് അട്ടിമറിത്തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് തുനീസിയ ഫ്രാൻസിനെ അട്ടിമറിച്ചത്. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി രണ്ടാം നിര ടീമിനെ
ദോഹ∙ കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്ട്രേലിയൻ വിജയം.
ദോഹ ∙ ഖത്തർ ലോകകപ്പിൽ ഗോൾ പിറക്കാതെ പോയ ആദ്യ മത്സരത്തിൽ, കരുത്തൻമാരായ ഡെൻമാർക്കിനെ തളച്ച് തുനീസിയ. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, അതു മുതലാക്കാനാകാതെ പോയതാണ് മത്സരം ഗോൾരഹിതമാക്കിയത്. രണ്ടാം പകുതിയിൽ ഓൾസനിലൂടെ ഡെൻമാർക്ക് തുനീസിയൻ വലയിൽ പന്തെത്തിച്ചെങ്കിലും, റഫറി ഓഫ്സൈഡ് വിളിച്ചത്
2002 മേയ് 31 ! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിന് ചാംപ്യൻമാരായാണ് ഫ്രാൻസ് ഏഷ്യയിൽ നടന്ന അവസാന ലോകകപ്പിന് എത്തിയത്. ഉദ്ഘാടന മത്സരത്തിൽ ദുർബലരായ സെനഗൽ എതിരാളികൾ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഫുട്ബോൾ ലോകം അന്ന് കണ്ടു. ഫ്രാൻസിന്റെ തോൽവിയിൽ ലോകം ഞെട്ടി. അടുത്ത മത്സരത്തിൽ യുറഗ്വായുമായി സമനില. നിർണായക മത്സരത്തിൽ ഡെൻമാർക്കിനോട് തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപ്രതീക്ഷിതമായി പുറത്തായി ഫ്രാൻസ്. ഇതു പിന്നീട് തുടർക്കഥയായി. 2010 മുതൽ നടന്ന മൂന്ന് ലോകകപ്പുകളിലും ചാംപ്യന്മാരായി എത്തിയ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 2010ൽ ഇറ്റലി, 2014ൽ സെപെയ്ൻ, 2018ൽ ജർമനി എന്നിവർ ‘ചാംപ്യൻശാപ’ത്തിന് ഇരകളായി ! അട്ടിമറികൾക്കു പേര് കേട്ടതാണ് ചാംപ്യന്മാരുള്ള ഗ്രൂപ്പ്. ഇത്തവണയും അത് ആവർത്തിക്കുമോ ? ഇല്ലെന്നുറച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിലും ഒപ്പമുണ്ടായിരുന്ന ഓസ്ട്രേലിയ, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഇത്തവണയും ഒപ്പമുണ്ട്. ഫ്രാൻസും ഡെൻമാർക്കുമാണ് നോക്കൗട് റൗണ്ടിലെത്തിയത്. തുനീസിയയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.
തിരുവനന്തപുരം∙ തുനീസിയൻ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്നും കാണാതായ ആറ്റിങ്ങൽ സ്വദേശി അർജുൻ രവീന്ദ്രൻ മരണപ്പെട്ടുവെന്നു സ്ഥിരീകരിച്ചതായി തുനീസിയയിലെ ഇന്ത്യൻ എംബസി അടൂർ പ്രകാശ് എംപിയെ അറിയിച്ചു. മുംബൈയിലെ ‘സിനാസ്റ്റ മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന... Arjun Ravindran, Tunisia, Death
കൊല്ലം∙ ടുണീഷ്യയില്‍ എണ്ണ കപ്പലില്‍ നിന്നും കാണാതായ ആറ്റിങ്ങല്‍ സ്വദേശി അർജുൻ രവീന്ദ്രനെ കപ്പലിലെ സൂപ്പർവൈസർ നിരന്തരം മർദിച്ചിരുന്നെന്ന് മാതാപിതാക്കൾ. അവസാനമായി വിളിച്ചപ്പോഴും തിരികെ വരുമെന്ന് പറഞ്ഞിരുന്നു. അർജുൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് പറയുന്നതിൽ വാസ്തവമില്ല. മന്ത്രിമാർക്കും Tunisia, Arjun missing Case, Missing case, Manorama News
തുനിസ് ∙ വടക്കൻ ആഫ്രിക്കയിലെ തുനീസിയയിൽ സേനാപിന്തുണയോടെ 2 മാസം മുൻപ് അധികാരം പിടിച്ചെടുത്ത പ്രസിഡന്റ് കൈസ് സെയ്ദ് പുതിയ പ്രധാനമന്ത്രിയായി നജ്ല ബൂദെൻ റമദാനയെ നിയമിച്ചു. അറബ് വിപ്ലവത്തിന്റെ ജന്മനാടായ തുനീസിയയിൽ ഇതാദ്യമാണ് പ്രധാനമന്ത്രി പദവിയിൽ വനിതയെത്തുന്നത്. എൻജിനീയറിങ് പ്രഫസറായ നജ്ല (63)
Results 1-10 of 12