Activate your premium subscription today
ന്യൂഡൽഹി ∙പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബ അംഗം സൽമാൻ റഹ്മാൻ ഖാനെ ഇന്റർപോളിന്റെ സഹായത്തോടെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആയുധവും സ്ഫോടകവസ്തുക്കളും എത്തിച്ചെന്ന കേസിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു.
സ്വന്തം രാജ്യത്ത് തട്ടിപ്പ് നടത്തിയതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ് ലിസ്റ്റിൽ ഉൾപ്പെട്ട ബ്രസീലിയൻ പൗരൻ വില്യം പെരേര റൊഗാട്ടോയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
ധാക്ക ∙ സ്ഥാനഭ്രഷ്ടയായതോടെ ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമനടപടിക്കു വിധേയയാക്കാൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ ഇന്റർപോളിന്റെ സഹായം തേടും. ഹസീനയ്ക്കൊപ്പം പല രാജ്യങ്ങളിലേക്ക് ഒളിവിൽപോയ നേതാക്കളെയും തിരികെയെത്തിച്ച് വിചാരണ ചെയ്യാനാണ് നീക്കം. വംശഹത്യ അടക്കമുള്ള
കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസന്റെ പ്രസ്താവന വിവാദമായിരുന്നു. രാജ്യത്തെ സിഖ് വംശജരെ ലക്ഷ്യമിട്ട് രഹസ്യാന്വേഷണ വിവരങ്ങൾ
ന്യൂഡൽഹി ∙ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 19 വർഷത്തിനുശേഷം യുഎഇയിൽനിന്ന് ഇന്റർപോളിന്റെ സഹായത്തോടെ തിരികെയെത്തിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ സ്വദേശി ഒത്മാൻ ഖാമിസ് ഒത്മാൻ അൽ ഹമാദിയെയാണ് (അറബി അബ്ദുൽ റഹിമാൻ – 47) ഡൽഹി എയർപോർട്ടിൽ അറസ്റ്റ് ചെയ്തത്.
കോട്ടയം ∙ ജെസ്നയെ കണ്ടെത്താൻ ഇന്റർപോൾ മുഖേന സിബിഐ യെലോ നോട്ടിസ് പുറപ്പെടുവിച്ചത് 191 രാജ്യങ്ങളിൽ. 2018 മാർച്ച് 22നു കാണാതായ ജെസ്ന എവിടെയാണെന്ന കാര്യത്തിൽ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലായിരുന്നു യെലോ നോട്ടിസ്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിനു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഒരു രാജ്യത്തു നിന്നു പോലും കേസിനു സഹായകമാകുന്ന വിവരങ്ങൾ സിബിഐ സംഘത്തിനു ലഭിച്ചില്ല.
കോട്ടയം∙ മാന്നാറില് കൊല്ലപ്പെട്ട കലയുടെ ഭർത്താവും മുഖ്യപ്രതിയുമായ അനിലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണു നീക്കം. ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി
കൊച്ചി∙ അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിനെതിരെ രാജ്യാന്തര പൊലീസ് സംഘടന ഇന്റർപോളിന്റെ ജാഗ്രതാ മുന്നറിയിപ്പ്. ഇന്റർപോൾ വെബ്സൈറ്റിന്റെ ഹോംപേജിലാണ് ഇൗ നോട്ടിസ്. ജീവിതനിലവാരത്തിൽ പിന്നാക്കാവസ്ഥയിലുള്ളവരുടെ പരാധീനത മുതലെടുത്താണ് ഇരകളെ സ്വാധീനിക്കുന്നതെന്നും അതതു രാജ്യത്തെ നിയമപാലകർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർക്ക് നൽകിയ അപേക്ഷ സിബിഐ ഡയറക്ടർ വ്യാഴാഴ്ച ഇന്റർപോളിന് കൈമാറാൻ ഒരുങ്ങുകയാണ്. രാജ്യാന്തര തലത്തിൽ സഹകരണത്തിനുള്ള
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ ഓഫിസറായ ക്രൈംബ്രാഞ്ച് എഡിജിപി ഇന്റർപോൾ ദേശീയ നോഡൽ ഓഫിസറായ സിബിഐ ഡയറക്ടർക്ക് ഇന്നലെ റിപ്പോർട്ട് നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയുള്ളൂ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Results 1-10 of 30