Activate your premium subscription today
എവിടെയാണ് കെയ്റ്റ് മിഡിൽടൺ? ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയതിനു ശേഷം, 2024ന്റെ തുടക്കം മുതൽ ഉയരുന്ന ചോദ്യമാണിത്. ജനുവരിയിൽ ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായ കെയ്റ്റിനെപ്പറ്റി ഇതിനിടെ കഥകൾ പലതും പ്രചരിച്ചു. ‘കെയ്റ്റ് മിഡിൽടൺ മരിച്ചു’ എന്ന ദയാരഹിതമായ നുണക്കഥയും അക്കൂട്ടത്തിലുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കിടെയാണ്, രാജകുടുംബം പ്രത്യേകമായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷയിൽ കെയ്റ്റ് പങ്കെടുക്കും എന്ന വിവരം ബക്കിങ്ങാം കൊട്ടാരം പുറത്തുവിട്ടത്. പക്ഷേ, രാജകുടുംബാഗങ്ങൾക്ക് മാത്രമായി നടത്തിയ ആ ചടങ്ങിലെ കെയ്റ്റിന്റെയും വില്യമിന്റെയും മൂന്ന് മക്കളുടെയും അസാന്നിധ്യം വീണ്ടും ചർച്ചയാവുകയാണ്. ‘‘സ്വാർഥമായ താൽപര്യങ്ങൾക്ക് അതീതമായി, തങ്ങളുടെ വിശ്വാസത്തിലും അനുഭാവത്തിലും ഊന്നി കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാൾസ് രാജകുമാരനും വെയിൽസ് രാജകുമാരിയും ഒരുപാടു പേർക്ക് ജീവിക്കാനുള്ള ഊർജമാവുകയാണ്’’ എന്നാണ് രാജകുടുംബത്തിന്റെ ഈസ്റ്റർ ദിന ശുശ്രൂഷയുടെ പ്രസംഗമധ്യേ ആർച്ച്ബിഷപ്പ് പറഞ്ഞത്. രോഗത്തെക്കുറിച്ച് കഥകൾ പ്രചരിക്കുന്നതിനിടെ താൻ കാൻസർ ബാധിതയാണ് എന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടതും കെയ്റ്റ് തന്നെയായിരുന്നു. ‘കാൻസർ ബാധിതയാണ്. ചികിത്സ നടക്കുന്നു. കുടുംബം പിന്തുണ നൽകുന്നു’ ഏറ്റവും ശാന്തമായി കെയ്റ്റ് ലോകത്തോടു പറഞ്ഞു. ചാൾസ് രാജാവിന്റെ കാൻസർ വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണ് കെയ്റ്റിന്റെയും രോഗം സ്ഥിരീകരിച്ചത്. കൊട്ടാരത്തിൽ നൂറ്റാണ്ടുകളായി പിന്തുടർന്നുവന്നിരുന്ന ഒരു രീതി കൂടിയാണ് രോഗവിവരം തുറന്നുപറഞ്ഞതിലൂടെ ചാൾസും കെയ്റ്റും അവസാനിപ്പിച്ചതും.
ലണ്ടൻ ∙ കലഹങ്ങൾ, കലാപങ്ങൾ, മരണങ്ങൾ, മാരകരോഗങ്ങൾ. ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിൽ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചർച്ചയിലേക്ക്. ചാൾസ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽറ്റണിനു
ലണ്ടൻ ∙ കലഹങ്ങൾ, കലാപങ്ങൾ, മരണങ്ങൾ, മാരക രോഗങ്ങൾ... ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനഞ്ചാം നൂറ്റാണ്ടിൽ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചർച്ചയിലേക്ക്. ചാൾസ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ്
ലണ്ടൻ ∙ ചാൾസ് മൂന്നാമൻ രാജാവിനു പിന്നാലെ വെയിൽസിന്റെ രാജകുമാരി എന്നറിയപ്പെടുന്ന കെയ്റ്റ് രാജകുമാരിക്കും കാൻസർ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാൻസർ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികിൽസ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാൽ ഏതു തരം
ലണ്ടൻ ∙ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചു പുറത്തുവിട്ട ഫോട്ടോയിലെ എഡിറ്റിങ് ആശയക്കുഴപ്പത്തിന് കാരണമായതിൽ, ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ മാതൃദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണു മക്കൾക്കൊപ്പമുള്ള ഫോട്ടോ രാജകുടുംബം പുറത്തുവിട്ടത്.
ലണ്ടൻ∙ ലണ്ടൻ ക്ലിനിക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബ്രിട്ടനിലെ ചാൾസ് രാജാവും പ്രിൻസസ് ഓഫ് വെയിൽസ് കെയ്റ്റ് രാജകുമാരിയും ആശുപത്രി വിട്ടു. ഇന്നലെയാണ് ഇരുവരും ചികിൽസയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങിയത്. പോസ്ട്രേറ്റ് ചികിൽസയ്ക്കായാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മൂന്നു രാത്രി
ഈ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ആരാണ്? ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയിലേക്കാണ് ചില അനലിസ്റ്റുകൾ വിരൽചൂണ്ടുന്നത്! വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയായ ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാജകുടുംബത്തിലെ
ലണ്ടൻ ∙ ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ സജീവമായിരിക്കുകയാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. എന്തുകൊണ്ടാണു രാജകുടുംബത്തോടൊപ്പമുള്ള ജീവിതം. .Manorama News
കുട്ടികളെയും കൊണ്ട് കൃത്യസമയത്തു ഒരു പരിപാടിക്കെത്തുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ചെറിയ കുഞ്ഞുങ്ങളുള്ള മിക്ക മാതാപിതാക്കളും ഒരിക്കലെങ്കിലും അത്തരമൊരു അവസ്ഥയെ അഭിമുഖീകരിച്ചിട്ടുള്ളവരാകും. ഇവിടെ അതിപ്രധാനമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൈകിയെത്തിയത് വില്യം രാജകുമാരനും ഭാര്യ
ബോസ്റ്റണില്‍ നടന്ന എര്‍ത്ത്ഷോട്ട് പ്രൈസ് പുരസ്കാരദനത്തിൽ പങ്കെടുക്കാന്‍ വില്യം രാജകുമാരന്റെ ഭാര്യയും ബ്രിട്ടീഷ് രാജകുടുംബാംഗവുമായ കെയ്റ്റ് മിഡില്ടണ് എത്തിയത് വാടക വസ്ത്രം ധരിച്ച്. ആഗോളതാപനത്തിനെതിരെ പോരാടാന്‍ ലക്ഷ്യമിട്ടുള്ള ആശയങ്ങള്‍ക്കും ആളുകള്‍ക്കും പദ്ധതികള്‍ക്കും പ്രതിവര്‍ഷം അഞ്ച്
Results 1-10 of 19