Activate your premium subscription today
ചെന്നൈ ∙ എൽടിടിഇ നേതാവ് പ്രഭാകരന്റെ മകളെന്ന അവകാശവാദവുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ആൾമാറാട്ടക്കാരിയെന്ന് രഹസ്യാന്വേഷണ വിഭാഗം. പ്രഭാകരന്റെ മകൾ ദ്വാരകയെന്ന അവകാശവാദത്തോടെ ‘മാവീരർ നാൾ’ പ്രഭാഷണത്തിനായി വിഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ, സ്വിറ്റ്സർലൻഡ്
ചെന്നൈ∙ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയെ ചൊല്ലി വിവാദം. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീലങ്കൻ തമിഴ് സംഘടനയാണു വിഡിയോ പുറത്തിറക്കിയത്. എൽടിടിഇ എല്ലാ വർഷവും നവംബർ 27-ന് ‘മാവീരർ ദിനം’ (യുദ്ധ വീരന്മാരുടെ അനുസ്മരണ ദിനം)
പിറന്നാൾ ദിനമായ നവംബർ 26ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്. അതിന്റെ തൊട്ടടുത്ത ദിവസമാണ് എൽടിടിഇയുടെ ‘മാവീരർ (മഹാവീരർ) നാൾ’. രക്തസാക്ഷികളായ തമിഴ് പുലികളെ കുടുംബവും അനുയായികളും അനുസ്മരിക്കുന്ന ദിവസം. എൽടിടിഇയുടെ ആദ്യ കേഡർമാരിലൊരാളായിരുന്ന ശങ്കറിന്റെ ഓർമയ്ക്കാണ് നവംബർ 27ന് മാവീരർ നാൾ ആചരിക്കാൻ തുടങ്ങിയത്. ഗ്രേറ്റ് ഹീറോസ് ഡേ എന്ന പേരിൽ പിന്നീടത് വാർത്തകളിൽ നിറയുകയും ചെയ്തു. 1982 ൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശങ്കർ കൊല്ലപ്പെട്ടത്. ശങ്കർ ഉൾപ്പെടെയുള്ള എൽടിടിഇ അംഗങ്ങളുടെ ഓർമകൾ എല്ലാ നവംബർ 27നും വീണ്ടും ചർച്ചകളിൽ നിറയുന്നതും പതിവാണ്. എന്നാൽ 2023 നവംബർ 27ന് ലോകം കേട്ടത് മറ്റൊന്നായിരുന്നു. ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സട കുടഞ്ഞെഴുന്നേൽക്കുകയാണത്രേ! എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും! ഇതിന്റെ സൂചനയായി പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും പുറത്തുവന്നു.
ചെന്നൈ ∙ കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകനെ ഡിഎംകെ എംപി തമിഴച്ചി തങ്കപാണ്ഡ്യൻ പുകഴ്ത്തിയതിനെച്ചൊല്ലി ഇന്ത്യ മുന്നണിയിൽ അസ്വാരസ്യം. താൻ നേരിൽക്കാണാനും ഒപ്പമിരുന്നു ഭക്ഷണം കഴിക്കാനും ആഗ്രഹിക്കുന്ന നേതാവാണു പ്രഭാകരനെന്നു അദ്ദേഹത്തെ നേരിൽക്കണ്ടാൽ ‘മുല്ലൈവയ്ക്കൽ’
ചെന്നൈ ∙ കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യാനുള്ള നീക്കം സംബന്ധിച്ച മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ. നവംബർ 27 ‘വീര’ന്മാരുടെ ദിനമായി എൽടിടിഇ പ്രഖ്യാപിച്ചിരുന്നു. ഈ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ
14 വർഷം മുൻപ് ശ്രീലങ്കൻ സേന വധിച്ചതായി പ്രഖ്യാപിച്ച എൽടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ വാദിയും ഉലക തമിഴക പേരവൈ പ്രസിഡന്റുമായ പി. നെടുമാരൻ എന്ന ഡോ. പഴ നെടുമാരൻ പറഞ്ഞപ്പോൾ ഞെട്ടിയതു ലോകമാകെയാണ്. നെടുമാരന്റെ വാക്കുകൾ ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തെ ഊതിക്കത്തിക്കാനും ഒരുപക്ഷേ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എൽടിടിഇയുടെ ഉയിർത്തെഴുന്നേൽപ്പിനും കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ. 2009 മേയ് 18 നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചതായി ശ്രീലങ്കൻ സേന പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്ക പ്രസിഡന്റ് പ്രേമദാസ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചോര കൊണ്ടാണ് പ്രഭാകരന്റെ ജീവിതം എഴുതപ്പെട്ടത്.
ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുണ്ടായ ആഭ്യന്തര സംഘർഷത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിർണായക സമാധാന കരാറുമായി ലങ്കയിൽ പറന്നിറങ്ങുന്നത്. ശ്രീലങ്കയിലെ വംശീയ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർധനയും ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ രാജീവ് ഗാന്ധിക്കു നേരെ ലങ്കൻ മണ്ണിൽ വധശ്രമമുണ്ടായി. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ശ്രീലങ്കൻ നാവികസേനാംഗങ്ങളിലൊരാൾ തോക്കിന്റെ പാത്തിയുപയോഗിച്ച് രാജീവ് ഗാന്ധിയെ അടിച്ചു വീഴ്ത്താൻ ശ്രമിച്ചു. സുരക്ഷാ ജീവനക്കാർ നിമിഷങ്ങൾക്കുള്ളിൽ അക്രമിയെ കീഴടക്കി. ആ യുവ സേനാംഗത്തെ പ്രകോപിപ്പിച്ചത് ഇരുരാജ്യങ്ങളും ഒപ്പിട്ട കരാറിലെ ഒരു നിർണായക ഭാഗമായിരുന്നു. ലങ്കൻ സന്ദർശനത്തിനിടെ രാജീവ് ഗാന്ധിക്ക് എന്താണ് സംഭവിച്ചത്? എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പി. നെടുമാരന്റെ വെളിപ്പെടുത്തലും ഈ കരാറും തമ്മിൽ എന്താണു ബന്ധം? വിശദമായി പരിശോധിക്കാം.
പ്രഭാകരൻ എൽടിടിഇയെക്കുറിച്ചുള്ള സുപ്രധാന പല തീരുമാനങ്ങളുമെടുത്തതു തന്നെ നെടുമാരന്റെ മധുരയിലെ വീട്ടിൽ വച്ചാണ്. ശ്രീലങ്കൻ തമിഴർ അനുഭവിക്കുന്ന ദുരിതം ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി. നെടുമാരൻ. അതോടൊപ്പം ഇന്ത്യയിൽ നിന്ന് പണം അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നതിനും എൽടിടിഇ അനുകൂല ആശയപ്രചാരണം നടത്തുന്നതിനും മുന്നിൽ നിന്നു. പ്രഭാകരനും എൽടിടിഇക്കും ഇന്ത്യയിൽ ഏറ്റവും വിശ്വാസമുള്ള നേതാവ് ഒരു പക്ഷേ നെടുമാരനായിരിക്കും. അത്രമേൽ ഈ മുൻ കോൺഗ്രസ് നേതാവുമായി വേലുപ്പിള്ള പ്രഭാകരന് അടുപ്പമുണ്ടായതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്. 1980 കാലഘട്ടത്തിൽ എൽടിടിഇക്കുള്ളിൽ നടന്ന അധികാരത്തർക്കത്തിന്റെ കഥ. അതിന്റെ തുടർച്ചയായിരുന്ന എൽടിടിഇയുടെ വാഴ്ചയുടെയും വീഴചയുടെയും കഥയും.
ചെന്നൈ ∙ 14 കൊല്ലം മുൻപു ശ്രീലങ്കൻ സേന വധിച്ചതായി പ്രഖ്യാപിച്ച എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ഉടൻ തിരിച്ചെത്തുമെന്നും ഉലക തമിഴക പേരവൈ പ്രസിഡന്റ് ഡോ.പഴ നെടുമാരൻ. പ്രഭാകരന് തിരിച്ചുവരാൻ പറ്റിയ സാഹചര്യങ്ങളാണു നിലവിലുള്ളതെന്ന് എൽടിടിഇ
ചെന്നൈ∙ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം ഉടൻ തിരികെയെത്തുമെന്നുമുള്ള ഉലക തമിഴക പേരവൈ പ്രസിഡന്റ് ഡോ. പഴ നെടുമാരന്റെ അവകാശവാദം ശ്രീലങ്ക തള്ളി. പ്രഭാകരൻ കൊല്ലപ്പെട്ടതായും തെളിവുകളുണ്ടെന്നും ശ്രീലങ്കൻ സേനാവൃത്തങ്ങൾ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ
Results 1-10 of 13