Activate your premium subscription today
കലിഫോർണിയ സംസ്ഥാന അസംബ്ലി അംഗമായി ഇന്ത്യൻ–അമേരിക്കൻ വംശജയും ഡെമോക്രാറ്റുമായ ഡോ. ദർശന ആർ. പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. കാലിഫോർണിയയിലെ 76-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിലേക്കാണ് ദർശന തിരഞ്ഞെടുക്കപ്പെട്ടത്.
നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബാർഡിനെ തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി ഗബാർഡ് നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.
യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചവരിൽ ആറു പേർ ഇന്ത്യൻ വംശജർ. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ
മഴവില്ലിന് ഏഴഴകാണെന്നു പറയും. പക്ഷേ യുഎസിലെ ഏഴ് സ്റ്റേറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്ര അഴകേറിയതായിരുന്നില്ല. അതേസമയം ആശങ്കയേറെ ഉണ്ടായിരുന്നുതാനും. യുഎസിൽ പ്രസിഡന്റിന്റെ വിധി നിർണയിക്കുക 50 സ്റ്റേറ്റുകളും രാജ്യതലസ്ഥാനമായ വാഷിങ്ടൻ ഡിസിയും ചേർന്ന പ്രദേശങ്ങളാണ്– അവിടങ്ങളിലായി ആകെ 538 ഇലക്ടറൽ വോട്ടുകളും. അതിൽ 43 സ്റ്റേറ്റുകളിൽ പലതിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും ആത്മവിശ്വാസം ഏറെയായിരുന്നു. കാരണം, വർഷങ്ങളായി തങ്ങളുടെ പാർട്ടിക്കു മാത്രം വോട്ടു ചെയ്യുന്ന കോട്ടകളാണ് പല സ്റ്റേറ്റുകളും. അവ എങ്ങോട്ടു ചാഞ്ചാടില്ല. എന്തു സംഭവിച്ചാലും അവിടുത്തെ പരമ്പരാഗത വോട്ടുകൾ കൈവിട്ടു പോകില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഒപിനിയൻ സർവേകളും ഈ 43 ഇടത്തും പരമ്പരാഗത വോട്ടർമാരുടെ മനസ്സു മാറിയിട്ടില്ലെന്നുതന്നെ വ്യക്തമാക്കി. പക്ഷേ 50ൽ ഏഴ് സ്റ്റേറ്റുകളിൽ അതായിരുന്നില്ല സ്ഥിതി. എങ്ങോട്ടു വേണമെങ്കിലും ചാഞ്ചാടാം. ഇത്തവണയും യുഎസ് പ്രസിഡന്റ് ആരായിരിക്കുമെന്നതിന്റെ വിധി നിശ്ചയിച്ചത് ഈ സ്റ്റേറ്റുകളായിരുന്നു. സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ ഏഴിടത്ത് ഇത്തവണ എന്താണു സംഭവിച്ചത്? അതു പരിശോധിക്കും മുൻപ് സ്വിങ് സ്റ്റേറ്റുകളിൽ നിലനിന്നിരുന്ന സാഹചര്യം ഒന്നു വിലയിരുത്താം. 33.4 കോടിയിലേറെ ജനങ്ങളുണ്ട് യുഎസിൽ. അവരെ മാത്രമല്ല, ഒരുപക്ഷേ ലോകത്തെ തന്നെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട് യുഎസ് പ്രസിഡന്റിന്. പക്ഷേ ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന് എത്തണമെങ്കിൽ ഏതാനും കോടി പേർ കനിഞ്ഞേ മതിയാകൂ. അതാണ് സ്വിങ് സ്റ്റേറ്റുകളുടെ ശക്തി. നോർത്ത് കാരോലൈന, അരിസോന, ജോർജിയ, മിഷിഗൻ, നെവാഡ, പെൻസിൽവാനിയ, വിസ്കോൻസിൻ എന്നിവയായിരുന്നു ഇത്തവണ നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ. അതിൽ ഒന്നു പോലും വിടാതെ, ഏഴ് സ്റ്റേറ്റുകളും
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഒരു ശരാശരി അമേരിക്കൻ മലയാളി വോട്ടറുടെ രാഷ്ട്രീയ ചിന്താധാരയിലേക്ക് ഒരു എത്തിനോട്ടം. നവംബർ 5ന് വൈകിട്ട് അവസാനിക്കുന്ന വോട്ടിങ് പ്രക്രിയ, അടുത്ത നാല് വർഷത്തേക്കുള്ള അമേരിക്കൻ പ്രസിഡന്റിനെ തീരുമാനിക്കും.
നവംബര്‍ 5 ന് നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ ഏർലി വോട്ടിങ് നടക്കുകയാണ്. ഏർലി വോട്ടിങ്ങിലും തപാല്‍ വോട്ടിങ്ങിലും ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നിലെന്നാണ് വിവിധ സർവേകൾ അവകാശപ്പെടുന്നത്.
നമ്മുടെ നാട്ടിലൊരു തിരഞ്ഞെടുപ്പ് വരുന്നു. ഓരോ പാർട്ടിയിലും സ്ഥാനാർഥിയാകാൻ ഉടുപ്പും തയ്പ്പിച്ച് കാത്തിരിക്കുന്നവർ ഏറെയുണ്ടാകും. പക്ഷേ ഒരൊറ്റ സ്ഥാനാർഥിയെ മാത്രമേ പാർട്ടിക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കൂ. സീറ്റിനു വേണ്ടി തർക്കം മൂക്കുമ്പോൾ തലമുതിർന്ന നേതാക്കൾ പറയും, എന്നാൽപ്പിന്നെ എല്ലാവരുമങ്ങ് തല്ലിത്തീർക്ക്. ജയിക്കുന്നവരെ സ്ഥാനാർഥിയാക്കാമെന്ന്! സംഗതി തമാശയായി തോന്നുമെങ്കിലും യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു പരിപാടിയുണ്ട്. തല്ലിത്തീർക്കലല്ല, പക്ഷേ ആരു സ്ഥാനാർഥിയാവും എന്ന തർക്കം തീർക്കലിനാണ് ഇവിടെ പ്രാധാന്യം. യുഎസിൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളാണുള്ളത്. ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊരു വിളിപ്പേരുമുണ്ട്. ആനയാണ് ചിഹ്നം. തീവ്ര ദേശീയത പുലർത്തുന്ന, യാഥാസ്ഥിതിക സമീപനമുള്ള പാർട്ടിയെന്നാണ് വിശേഷണം. അതേസമയം, ഡമോക്രാറ്റിക് പാർട്ടി പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവരാണ്. രാജ്യത്തെ വിവിധ വംശജരോട് അനുഭാവം പ്രകടിപ്പിക്കാൻ വിമുഖത കാട്ടാത്ത പാർട്ടി. കഴുതയാണ് ചിഹ്നം. രണ്ടു പാർട്ടികളെയും വേർതിരിച്ചറിയാൻ ഓരോ നിറങ്ങളും കൊടുത്തിട്ടുണ്ട്. ഡമോക്രാറ്റുകൾക്ക് നീലയും റിപ്പബ്ലിക്കന്‍സിന് ചുവപ്പും യുഎസിലെ ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഈ ചുവപ്പ്– നീല തരംതിരിക്കൽ രീതി ആരംഭിച്ചതെന്നു പറയേണ്ടി വരും. 2000ത്തിലായിരുന്നു അതിന് ആസ്പദമായ സംഭവം. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള പോരാട്ടം തീപാറുന്നതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ
മറ്റ് യുഎസ് തിരഞ്ഞെടുപ്പുകളിൽ, സ്ഥാനാർഥികൾ ജനകീയ വോട്ടിലൂടെ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു. എന്നാൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പൗരന്മാർ നേരിട്ട് തിരഞ്ഞെടുക്കുന്നില്ല. പകരം, ഇലക്ടറൽ കോളജ് പ്രക്രിയയിലൂടെയാണ് അവരെ തിരഞ്ഞെടുക്കുന്നത്.
ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ക്യാംപില്‍ പാളയത്തില്‍ പടയോ? പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരേ സാക്ഷാല്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്തു വന്നതായാണ് ഇപ്പോള്‍ അഭ്യൂഹമുയര്ന്നിരിക്കുന്നത്.
അമേരിക്കൻ ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന ലക്ഷ്യമാണ് മലയാളിയായ ലിസാ ജോസഫിനെ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. ആ തീരുമാനം ശരിവയ്ക്കുകയാണ് അമേരിക്കയിലെ ഓക്ലാൻഡ് കൗണ്ടിയിൽ കഴിഞ്ഞ ദിവസം നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണം. പ്രചാരണ വേദിയിൽ ജനങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ മലയാളികളെ ഒരേസമയം ആവേശത്തിലും അഭിമാനത്തിലുമാഴ്ത്തുകയായിരുന്നു ലിസായുടെ പ്രസംഗം. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണച്ചായിരുന്നു ലിസാ പ്രസംഗിച്ചത്.
Results 1-10 of 32