Activate your premium subscription today
കുവൈത്ത് സിറ്റി ∙ 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ആർടൺ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്പോർട്ട് സൂചിക പ്രകാരം യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാമതെത്തി.
ന്യൂഡൽഹി ∙ പ്രതികൂലമായ പൊലീസ് റിപ്പോർട്ട് കാരണം ഒരാൾക്കു പാസ്പോർട്ട് അനുവദിക്കാതിരിക്കാനാവില്ലെന്നു രാജസ്ഥാൻ ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പൊലീസ് റിപ്പോർട്ട് പാസ്പോർട്ട് അതോറിറ്റിക്കു ബാധകമല്ലെന്നും ജസ്റ്റിസ് അനൂപ് കുമാർ ധൻഡ് പറഞ്ഞു. ‘പ്രതികൂലമായ പൊലീസ് റിപ്പോർട്ട്, പാസ്പോർട്ട് കൈവശം ലഭിക്കാനുള്ള ഒരു പൗരന്റെ അവകാശം ഇല്ലാതാകുന്നില്ല. വ്യക്തിയുടെ വസ്തുതകൾ, മുൻകാല സംഭവങ്ങൾ എന്നിവയെല്ലാം പരിഗണിച്ച് പാസ്പോർട്ട് അനുവദിക്കണോ എന്നതിൽ പാസ്പോർട്ട് അതോറിറ്റിയാണു തീരുമാനം എടുക്കേണ്ടത്’ – കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ∙ പഠനത്തിനായി കുട്ടികൾ വിദേശത്തേക്കു പോകുന്നതും കുടുംബസമേതമുള്ള വിനോദയാത്രകളും കാരണം തിരക്കേറി പാസ്പോർട്ട് വിതരണം. മുൻപ് തൽക്കാൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ട് സേവാകേന്ദ്രത്തിൽ രേഖകളുടെ പരിശോധനയ്ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവസരം ലഭിക്കുമായിരുന്നു. എന്നാൽ, അടിയന്തര
സഞ്ചാരികളെ ആകർശിക്കുന്ന ഓസ്ട്രേലിയയുടെ വർക്ക് ആൻഡ് ഹോളിഡേ വീസയുടെ അപേക്ഷാ കാലയളവ് ഉടൻ അവസാനിക്കും. ഇന്ത്യ ചൈന, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വർക്ക് ആൻഡ് ഹോളിഡേ (സബ്ക്ലാസ് 462) വീസ വിഭാഗത്തിൽ അപേക്ഷകൾ നൽകാം. ഒക്ടോബർ 31 വരെയാണ് സമയപരിധി.
കുവൈത്ത് സിറ്റി ∙ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി.
മസ്കത്ത് ∙ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു.
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ടിന്റെ സാധുത 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമാക്കി കുറച്ചു.
മങ്ങാട് ∙ വീസയുടെ ആവശ്യത്തിന് അടിയന്തരമായി പാസ്പോർട്ട് പുതുക്കാൻ റിയാദിൽ നിന്നെത്തിയ പ്രവാസിയോട് പോസ്റ്റ് ഓഫിസ് അധികൃതർ നീതികേട് കാട്ടിയതായി പരാതി. പാസ്പോർട്ടിലെ മേൽവിലാസത്തിൽ ആളുണ്ടെന്നിരിക്കെ പാസ്പോർട്ട് നൽകാതെ പോസ്റ്റ് ഓഫിസ് അധികൃതർ തിരികെ അയച്ചതാണ് പരാതിക്കും വിവാദങ്ങൾക്കും ഇടയാക്കിയിരിക്കുന്നത്. മങ്ങാട് തോട്ടുംമുഖത്ത് വീട്ടിൽ നീലേഷ് ഹരിയാണ് മങ്ങാട് പോസ്റ്റ് ഓഫിസ് അധികൃതർക്കെതിരെയാണ് പരാതി. കഴിഞ്ഞ 19നാണ് എമർജൻസി തൽക്കാലിൽ നീലേഷ് ഹരി തന്റെ പാസ്പോർട്ട് പുതുക്കിയത്. പാസ്പോർട്ട് പുതുക്കുന്നതിന്റെ ആവശ്യത്തിനായി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
ദോഹ ∙ ‘പാസ്പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്പോർട്ട് സേവനം സെപ്റ്റംബർ 22 തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന്ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരം 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ പുലർച്ചെ 3.30
Results 1-10 of 167