Activate your premium subscription today
ഫുജൈറ ∙ യുഎഇയിൽ പരിശീലന വിമാനം തകർന്ന് പരിശീലകനായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ട്രെയിനിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. ഫുജൈറ തീരത്താണ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
ഷാർജ ∙ എമിറേറ്റ്സ് റോഡിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്കു പരുക്കേറ്റു. അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.
ദുബായ് ∙ രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ദുബായ് ∙ ദെയ്റ നായിഫിൽ പുക ശ്വസിച്ച് 2 പേര് മരിച്ചു. ദുബായ് മീഡിയാ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. നായിഫിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. ഹോട്ടലിലുണ്ടായിരുന്നുവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തക്കുറിച്ചും മരിച്ചവരെക്കുറിച്ചും
ചെറിയ അപകടങ്ങൾക്കു ശേഷം വാഹനങ്ങൾ റോഡിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർഥിച്ചു. വാഹനം നീക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
ഷാർജ ∙ സുരക്ഷാബോധവൽക്കരണം ഫലം കണ്ടെന്ന് വ്യക്തമാക്കി ഷാർജയിൽ ഈ വർഷം ആദ്യ 6 മാസത്തിനിടെ അപകട മരണ നിരക്ക് 15% കുറഞ്ഞു.
ദുബായ് ∙ ജലയാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ 78 അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്. കടൽത്തീരങ്ങളിൽ അപകടത്തിൽ പെട്ടവർക്കും തീരദേശ പൊലീസ് രക്ഷകരായി.
ദുബായ് ∙ അൽ െഎനിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ഡെലിവറി ബോയിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. അൽ െഎനിലെ സൂപ്പർ മാർക്കറ്റിൽ ഡെലിവറി ജോലി ചെയ്തിരുന്ന ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്. മലപ്പുറം കൂരാട് കുമ്മാളി വീട്ടില് ഉമ്മറിന്റെ മകനാണ്. വാഹനാപകടത്തെ തുടർന്ന് 50 ദശലക്ഷം ദിർഹം
ദുബായ് ∙ മലയാളി യുവാവ് ദുബായിൽ മോട്ടോര് ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്.
ദുബായ് ∙ കഴിഞ്ഞ ആറ് മാസത്തിനിടെ ദുബായിൽ 94 വാഹനാപകടങ്ങൾ നടന്നതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ റിപോർട്ട്. അപകടകരമായ റിവേഴ്സിങ്, ട്രാഫിക് ഒഴുക്കിനെതിരായ ഡ്രൈവിങ്, ലെയ്നുകൾ പാലിക്കാത്തത് എന്നിവയാണ് ദുബായിൽ വാഹനമോടിക്കുന്നവരുടെ പ്രധാന ലംഘനങ്ങൾ.
Results 1-10 of 38