Activate your premium subscription today
എഴുത്തുകാരന്റെ സ്വത്വം എവിടെയും പ്രത്യക്ഷപ്പെടുന്നില്ല എന്നതു സിവിക് ജോൺ കൃതികളുടെ ഒരു പ്രത്യേകതയായി തോന്നിയിട്ടുണ്ട്. പൂർണമായും കഥാപാത്രങ്ങളുടെ മനസ്സിലൂടെയാണു വായന മുന്നോട്ടുപോകുന്നത്. വായന കഴിയുമ്പോഴും അവരേയുള്ളൂ. അവരുടെ ജീവിതം നമ്മളിലേൽപ്പിച്ച ആഘാതം എത്ര വലുതാണെന്നു മനസ്സിലാകുമ്പോഴേ എഴുത്തുകാരൻ അനുഭവിച്ച വേദന എത്ര വലുതാണെന്നു മനസ്സിലാകുകയുള്ളൂ. ഇരുണ്ട ഭൂമികയാണു ഷാങ്ഹായിയുടേത്.
കുപ്രസിദ്ധമായ ഇസ്രയേൽ ചാര സോഫ്റ്റ്വെയറിന്റെ പേരാണ് ‘പെഗാസസ്’. ക്യാപ്റ്റൻ ഗോവിന്ദൻ എഴുതിയ ആദ്യ നോവലിൽ പെഗാസസ് കപ്പലിന്റെ പേരാണ്, ഒരു പ്രേതക്കപ്പലിന്റെ. അതേസമയം, വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ വിവരം ചോർത്തലിനായി ഉപയോഗിക്കുന്ന പെഗാസസിന്റെ പ്രവർത്തനത്തോടു സാമ്യമുള്ള ചിലതും നോവലിൽ സംഭവിക്കുന്നുണ്ട്.
ശ്വാസകോശ അർബുദത്തിന് കീഴടങ്ങിയ ഇന്ത്യൻ വംശജനായ അമേരിക്കൻ ന്യൂറോ സർജൻ ഡോ.പോൾ കലാനിധിയുടെയും അദ്ദേഹത്തിന്റെ പങ്കാളി ലൂസിയുടെയും ജീവിതമാണത്. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാലയിൽ ന്യൂറോ സർജറി റസിഡന്റ് ആയിരിക്കെ 35–ാം വയസ്സിലാണ് പോളിന് ഗുരുതരമായ നാലാം സ്റ്റേജിലെത്തിയ ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നത്.
ഈ നോവൽ എഴുതാതിരിക്കാനാകുമായിരുന്നില്ല മഞ്ജു ജയപ്രകാശിന്. അതിനായി 63–ാം വയസ്സു വരെ കാത്തിരിക്കേണ്ടി വന്നുവെങ്കിലും. തുണയായതു കൗമാരകാലം മുതൽ മുടങ്ങാതെ തുടരുന്ന ഡയറിയെഴുത്തെന്ന ശീലം. ചുറ്റിലും കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം കുറിച്ചിട്ട അസംഖ്യം ഡയറിത്താളുകൾ. അവയിലെ ചില അക്ഷരങ്ങൾക്ക് ഒരു നോവലിന്റെ
നട്ടുച്ച വെയിലിൽ പെട്ടെന്ന് ഇടിവെട്ടി മഴ പെയ്തു വെള്ളപ്പാച്ചിലുണ്ടായി സർവതും തച്ചുതകരുന്ന അനുഭവം സമ്മാനിക്കും ആർ ജെ ശാലിനി എഴുതിയ ‘പൂച്ചക്കുരു’ എന്ന നോവലിന്റെ വായന. മുൻ റേഡിയോ ജോക്കിയും സിനിമയിൽ സഹസംവിധായികയുമായ ശാലിനിയുടെ ആദ്യ നോവലാണിത്. നന്ദ എന്ന നന്ദിനി ബാലകൃഷ്ണന്റെയും നന്ദയുടെ പ്രിയ ഓപ്പ
Results 1-5