കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഇടുക്കി ലോക്സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലവും ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. ഡീൻ കുര്യാക്കോസ് (കോൺഗ്രസ്) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.